ടോട്ടൽ ഫുട്ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Total Football എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

യൂറോപ്പിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേളീശൈലിയാണ് ടോട്ടൽ ഫുട്ബാൾ. കളിയുടെ തുടക്കത്തിൽ മുൻനിരയിൽ കളിക്കുന്നവർ പിൻവാങ്ങുകയും മിഡ്ഫീൽഡർമാർ ഫോർവേഡുകളുമാകുന്നു. കുറച്ചുകഴിയുമ്പോൾ ബാക്ക്‌ലൈനിൽ ഉള്ളവർ മുന്നിലേക്ക് വരുന്നു. ഇങ്ങനെ ഗോളി ഒഴികെ എല്ലാവരും സ്ഥാനം മാറുന്നു. 1960-കളുടെ അവസാനത്തിൽ ഹോളണ്ടിലെ അയാക്സ് ക്ലബും ഹോളണ്ട് ടീമും ഈ ശൈലിയിൽ കളിച്ചിരുന്നു. 3-2-2-3 ആണ് ശൈലി. യൊഹാൻ ക്രൈഫ് ഈ ശൈലി നന്നായി കളിച്ചിരുന്നു. "ടോട്ടൽ ക്രൈഫ്" എന്നും ഇദ്ദേഹം അറിയപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ടോട്ടൽ_ഫുട്ബോൾ&oldid=1969248" എന്ന താളിൽനിന്ന് ശേഖരിച്ചത്