തൊകിവാസു-ബുഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tokiwazu-bushi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാപ്പനീസ് സംഗീതധാരകളിൽ ഒന്നാണ് തൊകിവാസു-ബുഷി. കബുകി എന്ന പരമ്പരാഗത നാടകത്തിലാണ് ഈ സംഗീതം ഉപയോഗിക്കുന്നത്. ഷാമിസെൻ തുടങ്ങിയ പല വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഇതിന്റെ അവതരണം. കബുകിയിലെ നൃത്തരംഗങ്ങളിൽ പശ്ചാത്തലസംഗീതമാക്കിയിരുന്ന 'റിഡയൂ-ബുഷി'യിൽ നിന്നുമാണ് ഇത് പിറവിയെടുത്തത്. കിയോമോട്ടോ-ബുഷി എന്ന ആലാപനരീതിയിൽനിന്നു വ്യത്യസ്തമായി 'അനുനാസികാതിപ്രസര'മില്ലാതെ വാക്കുകൾ വ്യക്തമാകത്തക്കവിധമുള്ള ആലാപനമാണ് ഇതിലുള്ളത്. കിഷിസാവ ഷികിസക സ്ഥാപിച്ച തൊകിവാസു-ബുഷി ഷാമിസെൻ പ്രസ്ഥാനമാണ് ഇതിന് പ്രചുരപ്രചാരം നേടിക്കൊടുത്തത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊകിവാസു-ബുഷി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൊകിവാസു-ബുഷി&oldid=1202437" എന്ന താളിൽനിന്ന് ശേഖരിച്ചത്