തിലകം ഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tilakam Gopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിലകം ഗോപാൽ
തിലകം ഗോപാൽ
മരണം2012 ഡിസംബർ 17
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്മുൻ ഇന്ത്യൻ വോളിബോൾ ടീം കാപ്റ്റൻ

മുൻ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകനും മികച്ച വോളിബോൾ താരങ്ങളിലൊരാളുമായിരുന്നു തിലകം ഗോപാൽ (മരണം:17 ഡിസംബർ 2012). ജമ്പ് സ്മാഷുകൾ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യകാല കളിക്കാരിലൊരാളാണ് തിലകം ഗോപാൽ.[1]

ജീവിതരേഖ[തിരുത്തുക]

പതിനേഴാം വയസ്സിൽ ഹൈദരാബാദിനായി ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഗോപാൽ, മികച്ച സ്‌പൈക്കറായിരുന്നു. ഇന്ത്യയിൽ പര്യടനം നടത്തിയ യൂറോപ്യൻ ചാമ്പ്യൻ ടീം റുമാനിയക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടി. 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു തിലകം ഗോപാൽ. ഏഷ്യൻ ഗെയിംസിനുശേഷം ഇന്ത്യയിൽ പര്യടനം നടത്തിയ സോവിയറ്റ് യൂണിയൻ ടീമിനെതിരെ ഇന്ത്യയെ നയിച്ചു. 1966-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ നായകനായിരുന്നു. 1963-ലെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിലും നിർണായകമായി. കളിക്കുശേഷം റഫറീയിങ്ങിലേക്ക് തിരിഞ്ഞ അദ്ദേഹം 1978-ലെ കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങൾ നിയന്ത്രിച്ചു. ആന്ധ്രപ്രദേശ് പോലീസിൽ എസ്.പിയായാണ് വിരമിച്ചത്. വോളിബോളിന് പുറമെ, മികച്ച അത്‌ലറ്റുമായിരുന്നു ഗോപാൽ. 400 മീറ്ററിൽ അദ്ദേഹം സ്ഥാപിച്ച 50.20 സെക്കൻഡിന്റെ ആന്ധ്ര പോലീസ് റെക്കോഡ് 30 വർഷങ്ങൾക്കുശേഷം നിലനിന്നു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഇന്ത്യയിൽ പര്യടനം നടത്തിയ യൂറോപ്യൻ ചാമ്പ്യൻ ടീം റുമാനിയക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. http://www.thehindu.com/sport/other-sports/tilakam-gopal-former-india-volleyball-captain-passes-away/article4213215.ece
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-12-21.
"https://ml.wikipedia.org/w/index.php?title=തിലകം_ഗോപാൽ&oldid=3633904" എന്ന താളിൽനിന്ന് ശേഖരിച്ചത്