Jump to content

തിഗ്ലത്ത്-പിലീസർ III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiglath-Pileser III എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിഗ്ലത്ത്-പിലീസർ III

തിഗ്ലത്ത്-പിലീസർ III (ബി.സി. 745-727) അസീറിയയിലെ രാജാവായിരുന്നു. അസീറിയ രാഷ്ട്രീയമായി ദുർബലമായിരുന്ന കാലത്താണ് തിഗ്ലത്ത്-പിലീസർ III രാജാവായത്. ബി.സി. 745-ൽ രാജാവായ ഇദ്ദേഹം ബാബിലോണിയയിൽ പുലു(Pulu) എന്നും പുൽ(Pul) എന്നും അറിയപ്പെട്ടിരുന്നു. പൂർവ ബാബിലോണിയയിലെ അരമീർ ഗോത്രക്കാരേയും ഉറാർട്ടു(Urartu)കളേയും അവരുമായി സഖ്യത്തിലായിരുന്ന സിറിയൻ ഭരണാധിപന്മാരേയും ഇദ്ദേഹം പരാജയപ്പെടുത്തി. ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ഈ വിജയങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. ബി.സി. 732-ഓടെ ഡമാസ്കസ് പിടിച്ചടക്കി. ഇസ്രയേലിനെതിരേയും യുദ്ധം ചെയ്തിട്ടുണ്ട്. കാൽഡിയൻ (Chaldean) രാജാവായിരുന്ന ഉക്കിൻസറെ (Ukin-zer) തോല്പിച്ച് ഇദ്ദേഹം ബി.സി. 729-ൽ ബാബിലോണിയയിലെ രാജാവായി. സമർഥനായ യോദ്ധാവും ഭരണതന്ത്രജ്ഞനുമായിരുന്നു തിഗ്ലത്ത് പിലീസർ III. ഇദ്ദേഹം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. കീഴടക്കിയ പ്രദേശങ്ങൾ സിറിയൻ ഗവർണർമാരുടെ കീഴിൽ ക്രമീകരിച്ച് രാജാവ് തലവനായുള്ള ഭരണവ്യവസ്ഥിതി നടപ്പിലാക്കി. ബി.സി. 727-ൽ (728 എന്നും രേഖപ്പെടുത്തിക്കാണുന്നു) ഇദ്ദേഹം മരണമടഞ്ഞു.

ഇതുംകൂടികാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിഗ്ലത്ത്-പിലീസർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിഗ്ലത്ത്-പിലീസർ_III&oldid=3633797" എന്ന താളിൽനിന്ന് ശേഖരിച്ചത്