ടൈഗർ ഹിൽ, കാർഗിൽ

Coordinates: 34°29′03.8″N 75°39′30.2″E / 34.484389°N 75.658389°E / 34.484389; 75.658389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiger Hill, Kargil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൈഗർ ഹിൽ, കാർഗിൽ
GangzLa
ടൈഗർ ഹിൽ (ഏറ്റവും പിന്നിൽ) - കാർഗിലിലെ ദ്രാസ് നദിയിൽ നിന്നുള്ള കാഴ്ച.
ഉയരം കൂടിയ പർവതം
Elevation5,062 m (16,608 ft) [1][2]
Coordinates34°29′03.8″N 75°39′30.2″E / 34.484389°N 75.658389°E / 34.484389; 75.658389[3]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംദ്രാസ്, ലഡാക്ക്, ഇന്ത്യ
Parent rangeഹിമാലയം

ഇന്ത്യയിലെ ലഡാക്കിലെ ദ്രാസ് - കാർഗിൽ പ്രദേശത്തെ ഒരു പർവ്വതമാണ് ടൈഗർ ഹിൽ. പരമ്പരാഗതമായി ഗാംഗ്സ് ലാ ( പോയിന്റ് 5062 ) എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ഇത് 1999 കാർഗിൽ യുദ്ധത്തിന് ഒരു വിഷയമായിരുന്നു.

തന്ത്രപരമായ പ്രാധാന്യം[തിരുത്തുക]

ഈ മേഖലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ടൈഗർ ഹിൽ. ശ്രീനഗർ മുതൽ കാർഗിൽ വരെ, കാർഗിൽ മേഖലയിൽ നാഷണൽ ഹൈവേ 1D, ബന്ധിപ്പിക്കുന്ന റോഡ് പ്രധാന വിതരണ പാതയാണ് ഇത്. കൊടുമുടിയിലെ ഏതൊരു ശത്രുവിനും പ്രദേശത്തെ പ്രധാന ഇന്ത്യൻ യൂണിറ്റായ 56 ബ്രിഗേഡിന്റെ ആസ്ഥാനത്തേക്ക് നേരിട്ട് കാണാനാകുന്ന ഒരു പ്രദേശം കൂടിയാണ് ഇത് എന്നതിനാൽ, പീരങ്കി വെടിവയ്പ്പിനുള്ള സാധ്യതകൂടിയുണ്ട്. ഇന്ത്യൻ സൈനികരുടെ യാത്രയ്ക്കും വസ്തുക്കളുടെ വിതരണത്തിനും തടസ്സമുണ്ടാകാറുണ്ടായിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യൻ പട്ടാളത്തിന് കുറേക്കൂടി നിയന്ത്രണം ലഭിച്ചതിനാൽ, സമീപത്തുള്ള മറ്റ് കൊടുമുടികളിലേക്കും ഒരു നിരീക്ഷണ കേന്ദ്രം ഈ കൊടുമുടി നൽകുന്നുണ്ട്.

കാർഗിൽ യുദ്ധം[തിരുത്തുക]

പ്രധാനലേഖനം: കാർഗിൽ യുദ്ധം

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടമാണ് കാർഗിൽ യുദ്ധം. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി. 1999 ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Puri, Mohinder (2015). Kargil: Turning the Tide. Lancer Publishers LLC. p. 107. ISBN 9781940988238.
  2. Singh, Amarinder (2001). A Ridge Too Far: War in the Kargil Heights 1999. Motibagh Palace. p. 86. ISBN 9788193107416.
  3. "Tiger Hill". Tiger Hill.
"https://ml.wikipedia.org/w/index.php?title=ടൈഗർ_ഹിൽ,_കാർഗിൽ&oldid=3397664" എന്ന താളിൽനിന്ന് ശേഖരിച്ചത്