തൈറിസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thyristor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൈറിസ്റ്റർ എന്നത് ഒരു കൂട്ടം അർദ്ധ ചാലക സ്വിച്ചിംഗ് ഉപകരണങ്ങളെ പൊതുവായി വിളിക്കുന്ന നാമമാണ്. ഖരാവസ്ഥയിലുള്ള ഒരു അർദ്ധചാലക ഉപകരണമാണ് തൈറിസ്റ്റർ ( thyristor) . ഇതിൽ N-ടൈപ് , P-ടൈപ് പഥാർത്തങ്ങളുടെ നാലോ അതിലധികമോ പാളികൾ അടങ്ങിയിരിക്കുന്നു. ഇതിനു മൂന്നോ അതിലധികമോ സന്ധികളും (junctions) ഉണ്ടാകും. സിലിക്കൺ കൺട്രോൾഡ് റക്ടിഫയർ (SCR) ആണ് ഈ കുടുംബത്തിലെ ഏറ്റവും പ്രധാന പെട്ടതും ഏറ്റവും അധികം ഉപയോഗിക്കുന്നതും. ആയതുകൊണ്ട് സിലിക്കൺ കൺട്രോൾഡ് റക്ടിഫയർ (SCR) ലോകവ്യപകമായ് തൈറിസ്റ്റർ എന്നറിയപെടുന്നു. തൈറിസ്റ്റർ കുടുംബത്തിലെ അംഗങ്ങൾ താഴെ പറയുന്നവയാണ് .

Circuit symbol for a thyristor
An SCR rated about 100 amperes, 1200 volts mounted on a heat sink - the two small wires are the gate trigger leads

പ്രവർത്തനം[തിരുത്തുക]

Thumb

FIG -A നോക്കുക.നാല് പാളികൾ ഉള്ള ഒരു PNPN സ്വിച്ചിംഗ് ഉപകരണമാണിത്.ഇതിനു മൂന്നു സന്ധികളുണ്ട്(JUNCTIONS).J1 ,J2 , J3 എന്നിവയാണവ. ഇതിനു മൂന്നു ബാഹ്യ ടെർമിനലുകൾ ഉണ്ട്. ആനോഡ്(A ),കാതോഡ് (K),ഗേറ്റ്(G ) എന്നിവയാണവ.

ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കൂടുതലായാൽ J1 - ഫോർവേഡ്‌ ബയസിംഗിലാണ് , J2 -റിവേഴ്‌സ്‌ ബയസിംഗിലാണ്, J3 -ഫോർവേഡ്‌ ബയസിം ഗിലാണ് . (ഫോർവേഡ്‌ ബയസിംഗ്‌,റിവേഴ്‌സ്‌ ബയസിംഗ്‌ കൂടുതലറിയാൻ ഡയോഡ്,റെക്റ്റിഫയർ എന്നീ താളുകൾ കാണുക).ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ വളരെ അധികം കൂടുതലായാൽ J2 അവലാഞ്ച് ബ്രേക്ക്‌ ഡൌൺ വിധേയമാകും, അപ്പോൾ മൂന്നു സന്ധികളിൽ കൂടി വൈദ്യുതപ്രവാഹം ഉണ്ടാകുന്നു. ഈ അവസ്ഥയെ കണ്ടക്ട്ടിംഗ് സ്റ്റേറ്റ് (CONDUCTING STATE ) അഥവാ ഓൺ സ്റ്റേറ്റ് (ON STATE) എന്നറിയപെടുന്നു.

J2 റിവേഴ്‌സ്‌ ബയസിംഗ് ആയതിനാൽ ആനോഡിൽ നിന്നും കത്തോഡിലേക്ക് വൈദ്യുതപ്രവാഹം തടസ്സപെടുന്നു. ഈ അവസ്ഥയെ ഫോർവേഡ് ബ്ലോക്കിംഗ് സ്റ്റേറ്റ് (FORWARD BLOCKING STATE)അഥവാ ഓഫ്‌ സ്റ്റേറ്റ് (OFF STATE) എന്നറിയപെടുന്നു.

ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കുറവായാൽ,

J1 - റിവേഴ്‌സ്‌ ബയസിംഗിലാണ്, J2 -ഫോർവേഡ്‌ ബയസിം ഗിലാണ് , J3 - റിവേഴ്‌സ്‌ ബയസിംഗിലാണ് . J1 ,J3 റിവേഴ്‌സ്‌ ബയസിംഗ് ആയതിനാൽ ആനോഡിൽ നിന്നും കത്തോഡിലേക്ക് വൈദ്യുതപ്രവാഹം തടസ്സപെടുന്നു. ഈ അവസ്ഥയെ റിവേഴ്‌സ്‌ ബ്ലോക്കിംഗ് സ്റ്റേറ്റ് (REVERSE BLOCKING STATE)അഥവാ ഓഫ്‌ സ്റ്റേറ്റ് (OFF STATE)എന്നരിയപെടുന്നു. ചിത്രം-1 V-I CHARECHTERISTICS THYRISTERTR2TRANS.png THYRISTER1TRANS.png

ചരിത്രം[തിരുത്തുക]

A bank of six 2000 A Thyristors (white pucks).

സ്നബ്ബർ പരിപഥങ്ങൾ[തിരുത്തുക]

HVDC വൈദ്യുത പ്രസരണം[തിരുത്തുക]

ഒരു താരതമ്യ പഠനം[തിരുത്തുക]

പദവ്യുൽപ്പത്തി[തിരുത്തുക]

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൈറിസ്റ്റർ&oldid=2536900" എന്ന താളിൽനിന്ന് ശേഖരിച്ചത്