നീളവാലൻ ചൂര
| നീളവാലൻ ചൂര Longtail tuna | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Actinopterygii |
| Order: | Scombriformes |
| Family: | Scombridae |
| Genus: | Thunnus |
| Subgenus: | Neothunnus |
| Species: | T. tonggol
|
| Binomial name | |
| Thunnus tonggol (Bleeker, 1851)
| |
| Synonyms[2][3] | |
| |
നമ്മുടെ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഒരിനം കടൽമത്സ്യമാണ് നീളവാലൻ ചൂര (longtail tuna)[4]. ശാസ്ത്രനാമം: Thunnus tonggol. നീണ്ട ശരീരവും വാൽകുറ്റിയുമുള്ള ചെറിയ ചൂരയാണിത്. ദ്വിതീയമുതുകുചിറകിന് ഉയരം കൂടുതലും ഉപരിഭാഗം ഇരുണ്ട നീലനിറവുമാണ്. നീണ്ട അണ്ഡാകൃതിയിലുള്ള പൊട്ടുകൾ ചേർന്ന് പാർശ്വങ്ങളിൽ വരകളായി കാണുന്നു.
ഓസ്ട്രേലിയയിലെ തെക്കൻ ബ്ലൂഫിൻ ട്യൂണ (Thunnus maccoyii) അറ്റ്ലാന്റിക് സമുദ്രത്തിലെThunnus thynnus, വടക്കൻ പസഫിക്കിലെ Thunnus orientalis എന്നീ മത്സ്യങ്ങളുമായി എളുപ്പത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാലാണ് ഇവയെ ലോങ്‌ടെയിൽ ട്യൂണ അല്ലെങ്കിൽ നോർത്തേൺ ബ്ലൂഫിൻ ട്യൂണ എന്ന് വിളിക്കുന്നത്.
നീളവാലൻ ചൂര ഏതാണ്ട് 145 സെന്റീമീറ്റർ നീളവും 35.9 കിലോഗ്രാ വരെ ഭാരവും വയ്ക്കും [3] മറ്റ് ട്യൂണകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവയുടെ വളർച്ച മന്ദഗതിയിലും കൂടുതൽ കാലം ജീവിക്കുന്നവയുമാണ്, അതുകൊണ്ട് തന്നെ കൂടുതൽ മത്സ്യബന്ധനത്തിന് ഇരയാക്കപ്പെടുന്നു.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Collette, B.; Di Natale, A.; Fox, W.; Juan Jorda, M.; Miyabe, N.; Nelson, R.; Sun, C. & Uozumi, Y. (2011). "Thunnus tonggol". The IUCN Red List of Threatened Species. 2011. IUCN: e.T170351A6763691. doi:10.2305/IUCN.UK.2011-2.RLTS.T170351A6763691.en. Retrieved 24 December 2017.
- ↑ "Thunnus tonggol". Integrated Taxonomic Information System.
- ↑ 3.0 3.1 Froese, Rainer, and Daniel Pauly, eds. (2011). "Thunnus tonggol" in ഫിഷ്ബേസ്. December 2011 version.
- ↑ എ. ബിജു കുമാർ (2012). കേരളത്തീരത്തെ കടൽജീവികൾ. തിരുവനന്തപുരം: കേരള ജൈവവൈവിധ്യ ബോർഡ്. p. 196. ISBN 978-81-920338-2-2. OCLC 952139377. Wikidata Q136168141.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]
Thunnus tonggol എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.