കരിങ്കണ്ണി
Black-eyed Susan vine | |
---|---|
സൂസനയുടെ പൂവും മൊട്ടും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. alata
|
Binomial name | |
Thunbergia alata | |
Synonyms | |
|
അക്കാന്തേസീ കുടുംബത്തിൽ പെട്ട ഒരു വള്ളിച്ചെടി ആണ് കരിങ്കണ്ണി. സൂസന എന്നും ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Thunbergia alata). ആഫ്രിക്ക ആണ് ജന്മദേശം[1] എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എത്തി ചേർന്നിട്ടുണ്ട്. ഇന്ന് ഇവയെ സ്വാഭാവികമായി ബ്രസീൽ, ഹവായ്, ഈസ്റ്റ് ഓസ്ട്രേലിയ , അമേരിക്കൻ സംസ്ഥാനങ്ങൾ ആയ ഫ്ലോറിഡ , ടെക്സസ് എവിടങ്ങളിലും കണ്ടുവരുന്നു.[2] ഇതിനെ ഒരു അലങ്കാരച്ചെടിയായി വളർത്തി വരുന്നു. രണ്ട് കൊല്ലത്തിൽ കുടുതൽ ആയുസുണ്ട് ഈ ചെടിക്ക്.
വിവരണം
[തിരുത്തുക]പടർന്നു പിടിക്കുന്ന വള്ളിച്ചെടി ആയ ഇവ 6 മുതൽ 8 അടി വരെ പൊക്കത്തിൽ സാധാരണയായി വളരുന്നു. വള്ളികൾ തമ്മിൽ പിണഞ്ഞു ചേരുന്ന സ്വഭാവം ഉണ്ട് ഇവയ്ക്ക്. ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള കടും പച്ച ഇലകൾ ആണ്. പൂവിടാൻ പ്രതേക സമയം ഇല്ല, എല്ലാ കാലത്തും പൂക്കാറുണ്ട്. അഞ്ച് ഇതൾ ഉള്ള പൂക്കൾ ഓറഞ്ച്, ചുവപ്പ്, വെള്ള, മഞ്ഞ, എന്നീ നിറങ്ങളിൽ നടുവിൽ ചോക്ലേറ്റ് കലർന്ന കറുപ്പ് ഇല്ലാതെയും കാണപെടുന്നു. പൊതുവേ ഇവയ്ക്ക് ഓറഞ്ച് നിറം ആണ്. പൂവിന്റെ നടുവിൽ ചോക്ലേറ്റ് കലർന്ന കറുപ്പ് നിറവും ആണ്. ഇതാണ് കരിങ്കണ്ണി എന്ന് പേര് വരാൻ കാരണം.
പ്രജനനം
[തിരുത്തുക]പ്രജനനം വിത്തുകൾ വഴി ആണ്. ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ ഇവ പെട്ടെന്ന് വളരുന്നു. ഇവ അതിവേഗം വളരുകയും പുഷ്പിക്കുകയും ചെയ്യുന്നു .
അവലംബം
[തിരുത്തുക]- ↑ "PlantzAfrica". Archived from the original on 2017-01-01. Retrieved 2013-02-05.
- ↑ Classification | USDA PLANTS
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Atlas of Florida Vascular Plants: Thunbergia alata Archived 2007-03-13 at the Wayback Machine.
- Thunbergia alata Archived 2008-05-14 at the Wayback Machine.
- (in Portuguese) Thunbergia alata Archived 2006-08-13 at the Wayback Machine.
- (in Spanish) Thunbergia alata