തൃശൂർ പൂരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrissur Pooram (Malayalam Film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന് ശേഷം രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ഒരു മലയാള ഭാഷ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് തൃശൂർ പൂരം (English: Thrissur Pooram). ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഈ ചിത്രം നിർമ്മിച്ചത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണിത് . തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണിത്. രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും, സംഗീത സംവിധാനവും നിർവഹിച്ചത്.

"https://ml.wikipedia.org/w/index.php?title=തൃശൂർ_പൂരം_(ചലച്ചിത്രം)&oldid=3924597" എന്ന താളിൽനിന്ന് ശേഖരിച്ചത്