തൃക്കുന്നപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrikkunnappuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയുടെ തെക്ക് പടിഞ്ഞാറായി ഹരിപ്പാട് നിന്നും എട്ട് കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് തൃക്കുന്നപ്പുഴ. ദേശീയ ജലപാതയുടെയും അറബിക്കടലിന്റെയും ഇടയിൽ തീർത്ത സുന്ദരമായ ഒരു തുരുത്ത് എന്നും പറയാം . തൃക്കുന്നപ്പുഴയിലെ ശാസ്താ ക്ഷേത്രം പ്രശസ്തമാണ്.

ചരിത്രം[തിരുത്തുക]

കേരള ചരിത്രത്തിൽ ശ്രീമൂലവാസം എന്ന പേരിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.[1]വളരെ പ്രൗഢമായ ഒരു ഗതകാല ചരിത്രം ഈ പ്രദേശത്തിനുണ്ട്. വിദേശ വ്യാപാരികളുടെ പായ്ക്കപ്പലുകൾക്ക് അനായാസം അടുക്കുവാനും ചരക്കുകൾ കയറ്റിയിറക്കുവാനും സാധ്യമായിരുന്ന ഒരു തുറമുഖം ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

തിരുക്കൊന്നപ്പുഴ പിൽക്കാലത്ത് തൃക്കുന്നപ്പുഴയായി എന്നാണ് ഈ സ്ഥലനാമവുമായി ബന്ധപ്പെട്ട കഥ.

പേരിനു പിന്നിൽ[തിരുത്തുക]

കുന്നം എന്നാൽ മല എന്നാണർത്ഥം. പുരാതന കാലത്തെ പ്രശസ്തമായ ബൗദ്ധ വിഹാരമായ ശ്രീമൂലവാസം എന്നതിലെ ശ്രീമൂല എന്ന വാക്കിന്റെ മലയാള പദമണ് തിരുക്കുന്നം.

ആരാധനാലയങ്ങൾ[തിരുത്തുക]

  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • മുഹിയിദ്ദീൻ ജുമാ മസ്ജിദ്
  • പതിയാങ്കര ജുമാ മസ്ജിദ്
  • ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം
  • മുരുക ക്ഷേത്രം
  • അസംബ്ലി ഓഫ് ഗോഡ് ചർച്ച്, തൃക്കുന്നപ്പുഴ (പാസ്റ്റർ റോയ്സൺ ജോണി)
  • മാർത്തോമ മിഷൻ സെൻ്റർ
  • മൂത്തേരിൽ ശിവപാർവ്വതി ക്ഷേത്രം

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

തൃക്കുന്നപ്പുഴ.കോം വെബ്‌സൈറ്റ് Archived 2012-09-17 at the Wayback Machine.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-26. Retrieved 2013-01-05.
"https://ml.wikipedia.org/w/index.php?title=തൃക്കുന്നപ്പുഴ&oldid=4022609" എന്ന താളിൽനിന്ന് ശേഖരിച്ചത്