തൊടുപുഴ പി.കെ. രാധാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thodupuzha P.K. Radhadevi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൊടുപുഴ പി.കെ. രാധാദേവി
തൊടുപുഴ പി.കെ. രാധാദേവി
മരണം2011 ജനുവരി 30
ദേശീയത ഇന്ത്യ
തൊഴിൽനാടക നടി, സിനിമാ നടി, ഡബ്ബിങ് ആർട്ടിസ്റ്റ്

ഒരു മലയാള നാടകനടിയും ചലച്ചിത്രനടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് തൊടുപുഴ പി.കെ.രാധാദേവി. യഥാർത്ഥ പേര് രാധാമണി. മുന്നൂറോളം സിനിമകളിൽ സഹനടിയായും അറുനൂറോളം സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ജനുവരി 30ന് അന്തരിച്ചു.

ജീവിതരേഖ[തിരുത്തുക]

അച്ഛൻ: തൊടുപുഴ വഴിത്തല കുഞ്ഞിക്കുട്ടൻ. അമ്മ: ഗൗരിയമ്മ. ഭർത്താവ്: രതീഷ്.

കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിൽ സജീവമായിരുന്ന രാധാമണി 1971ലാണ് സിനിമയിലെത്തുന്നത്. സിനിമയിലെത്തിയതോടെയാണ് തൊടുപുഴ പി.കെ. രാധാദേവി എന്നപേര് സ്വീകരിച്ചത്. ആദ്യചിത്രം ആരോമലുണ്ണി. മുന്നൂറോളം സിനിമകളിൽ സഹനടിയായി അഭിനയിച്ചു. അടൂർഭാസിയുടെ ചായം എന്ന ചിത്രത്തിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. സൂഫി പറഞ്ഞ കഥ എന്നചിത്രത്തിലാണ് രാധാദേവി അവസാനം അഭിനയിച്ചത്.

1970 മുതൽ ഡബ്ബിങ് രംഗത്ത് സജീവമായിരുന്നു രാധാദേവി. അന്യഭാഷാ നടിമാരായ കനകദുർഗ, സാധന തുടങ്ങിയ നിരവധി നടിമാർക്ക് സിനിമയിൽ ശബ്ദംനൽകി. 2002ൽ സ്വന്തമായി നാടകട്രൂപ്പ് തുടങ്ങി. 'നക്ഷത്രങ്ങളെ സ്നേഹിച്ച അമ്മ' എന്നപേരിൽ നാടകവും അവതരിപ്പിച്ചിട്ടുണ്ട്. അഭിനയജീവിതത്തിന്റെ ഏറെകാലവും ചെന്നൈയിലാണ് ചെലവഴിച്ചത്. കോട്ടയം ശാന്ത, ആനന്ദവല്ലി തുടങ്ങിയവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

വൃക്കരോഗവും കാൻസറും ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന ഇവർ പാലക്കാട് ജില്ലയിലെ ചിറ്റൂർ നല്ലേപ്പിള്ളി ആനയ്ക്കൽപാറയിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മലയാളനടീനടന്മാരുടെ സംഘടനയായ അമ്മയിലെ സജീവ അംഗമായിരുന്നു.

ഭർത്താവ്: രതീഷ് (ഡബ്ബിങ് ആർട്ടിസ്റ്റ്) മക്കൾ: ശാരിക, ശശികല, സന്തോഷ്, രേഖ രതീഷ്

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • ആരോമലുണ്ണി
  • ചായം
  • മഴക്കാറ്
  • സ്വപ്നം
  • നെല്ല്
  • മോഹം
  • ചുഴി
  • കിളിച്ചുണ്ടൻമാമ്പഴം
  • സൂഫിപറഞ്ഞ കഥ

(ലിസ്റ്റ് അപൂർണ്ണം)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൊടുപുഴ_പി.കെ._രാധാദേവി&oldid=2360084" എന്ന താളിൽനിന്ന് ശേഖരിച്ചത്