തെരേസാ റസ്സെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Theresa Russell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെരേസ റസ്സെൽ
Russell in 1976
ജനനം
Theresa Lynn Paup

(1957-03-20) മാർച്ച് 20, 1957  (67 വയസ്സ്)
San Diego, California, U.S.
കലാലയംLee Strasberg Institute
തൊഴിൽActress
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)Nicolas Roeg (1982–?; divorced)
കുട്ടികൾ2

തെരേസ ലിൻ റസ്സെൽ (ജനനം: മാർച്ച് 20, 1957) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1976 ൽ എലിയാ കസാൻ സംവിധാനം ചെയ്ത 'ദി ലാസ്റ്റ് ടൈക്കൂൺ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് റസ്സൽ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന്, 1978 ൽ സ്ട്രെയിറ്റ് ടൈമിൽ ഡസ്റ്റിൻ ഹോഫ്മാനോടൊപ്പം ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നിക്കോളാസ് റോയെഗിൻറെ ബാഡ് ടൈമിങ് എന്ന വിവാദ ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചതോടെ നിരൂപകരുടെ പ്രശംസയ്ക്കു പാത്രമായി. 1982-ൽ റോയെഗിനെ വിവാഹം ചെയ്തതിനു ശേഷം, അദ്ദേഹം സംവിധാനം ചെയ്ത യുറേക്ക (1983), ഇൻസിഗ്നിസിഫിക്കൻസ് (1985), കോൾഡ് ഹെവൻ (1991) എന്നിവ ഉൾപ്പെടെയുള്ള നിരവധി കലാമൂല്യമുള്ളതും പരീക്ഷണാത്മകവുമായ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കെൻ റസ്സലിന്റെ 'ഹോർ' എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തതിനുശേഷം, സ്റ്റീവൻ സോഡർബെർഗിന്റെ 'കാഫ്ക'യിൽ അഭിനയിച്ചു. ഇവ രണ്ടും 1991 ൽ റിലീസ് ചെയ്തു. 1998-ൽ പുറത്തിറങ്ങിയതും ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചതുമായ വൈൽഡ് തിംഗ്സ് എന്ന ത്രില്ലർ ചിത്രത്തിലും 2001 ൽ നിരൂപക പ്രശംസ നേടിയ ദ ബിലീവർ എന്ന ചിത്രത്തിലും അഭിനയിച്ചതിനുശേഷം HBO മിനി പരമ്പരയായ എമ്പയർ ഫാൾസിൽ (2005) പ്രത്യക്ഷപ്പെടുകയും 2007 ൽ സ്പൈഡർമാൻ 3 യിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

കരോൾ പ്ലാറ്റിൻറെയും (മുമ്പ്, മാൾ) ജെറി റസ്സൽ പോപ്പിൻറെയും[1] പുത്രിയായി സാൻ ഡിയാഗോയിലാണ്[2] തെരേസ ലിൻ പോപ്പ് ജനിച്ചത്. റസ്സെലിന് അഞ്ചു വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ വേർപിരിയുകയും മാതാവിനോടും രണ്ടാനച്ഛനോടുമൊപ്പം ബർബാങ്കിലേക്ക് താമസം മാറുകയും ചെയ്തു. അവിടെയാൺ അവർ വളർന്നത് [3] അഞ്ച് സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു റസ്സെൽ.[4] റസ്സലിന്റെ അഭിപ്രായത്തിൽ അവർ അതിയായ ദാരിദ്ര്യത്തിലാണ് വളർന്നത്, കുട്ടികളെ വളർത്തുന്നതിനായി കുടുംബം ഫുഡ് സ്റ്റാമ്പുകളെ (അമേരിക്കയിൽ കുറഞ്ഞ വരുമാനമുള്ള ജനങ്ങൾക്ക് ഭക്ഷണം വാങ്ങൽ സഹായം നൽകുന്ന SNAP എന്ന പ്രോഗ്രാം) ആശ്രയിച്ചിരുന്നു.[5]

കലാരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1976 ദ ലാസ്റ്റ് ടൈക്കൂൺ സെസിലിയ ബ്രാഡി
1978 സ്ട്രെയിറ്റ് ടൈം ജെന്നി മെർസർ
1980 ബാഡ് ടൈമിംഗ് മിലെന ഫ്ലാഹെർട്ടി
1983 യുറേക്ക ട്രാസി മക്കാൻ മാലിയട്ട് വാൻ ഹോൺ
1984 ദ റേസേർസ് എഡ്ജ് സോഫീ മക്ഡൊണാൾഡ്
1985 ഇൻസിഗ്നിഫിക്കൻസ് Actress
1987 ബ്ലാക്ക് വിൻഡോ കാതറീൻ പീറ്റർസെൻ
1987 ആരിയ കിങ് സോഗ്
1988 ട്രാക്ക് 29 ലിൻഡ ഹെൻറി
1989 ഫിസിക്കൽ എവിഡൻ‌സ് ജെന്നി ഹഡ്സൺ
1990 ഇംപൾസ് ലോട്ടീ മാസൻ
1991 ഹോർ ലിസ്
1991 കോൾഡ് ഹെവൻ മേരി ഡാവെൻപോർട്ട്
1991 കാഫ്ക ഗബ്രിയേല
1994 ബീയിംഗ് ഹ്യൂമൻ The Storyteller
1995 ഹോട്ടൽ പാരഡൈസ് Short film
1995 ദ ഗ്രോട്ടെസ്ക്യൂ Lady Harriet Coal
1996 ദ ഫ്ലൈറ്റ് ഓഫ് ദ ഡോവ് മേരി ആൻ കരൻ
1996 പബ്ലിക് എനിമീസ് Kate "Ma" Barker
1996 എ യങ് കണക്റ്റിക്കട്ട് യാങ്കീ ഇൻ കിങ് ആർതേർസ് കോർട്ട് Morgan le Fay
1996 ദ പ്രൊപ്പോസിഷൻ Catherine Morgan
1998 റണ്ണിംഗ് വുമൺ എമിലി റുസോ
1998 വൈൽഡ് തിംഗ്സ് Sandra Van Ryan
2000 ലക്കി ടൌൺ Stella
2001 ദ ബിലീവർ Lina Moebius
2002 ദ ഹൌസ് നെക്സ്റ്റ് ഡോർ Helen Schmidt
2002 പാഷനേഡ Lois Vargas
2002 നൌ & ഫോർഎവർ Dori Wilson
2003 വാട്ടർ അണ്ടർ ദ ബ്രിഡ്ജ് Jackie O'Connor
2003 ദ ബോക്സ് Dora Baker
2003 Love Comes Softly Sarah Graham
2007 Spider-Man 3 Emma Marko
2007 On the Doll Diane
2008 ഡാർക്ക് വേൾഡ് Nicole
2008 Chinaman's Chance: America's Other Slaves Mrs. Williams
2008 Jolene Aunt Kay
2009 He's Just Not That into You Mrs. Marks Scenes deleted
2009 16 to Life Louise
2011 1 Out of 7 Lexi's Mom
2011 റിഡ് ഓഫ് മി Mrs. Lockwood
2011 ബോൺ ടു റൈഡ് Frances Callahan
2012 ദ ലെജൻറ്സ് ഓഫ് നെതിയാ Nethiah's Mother
2013 മൂവിംഗ് മൌണ്ടൻസ് ട്രിഷ് ബ്രാഗ്
2016 എ വിൻറർ റോസ് റേച്ചൽ ലവ്

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1979 ബ്ലൈൻഡ് അംബീഷൻ Maureen Dean TV മിനി പരമ്പര
1993 എ വുമൺസ് ഗൈഡ് ടു അഡൽറ്ററി Rose എപ്പിസോഡുകൾ: "1.1", "1.2", "1.3"
1994 തിക്കർ ദാൻ വാട്ടർ Debbie / Jo TV ഫിലിം
1995 ട്രേഡ്-ഓഫ് Jackie Daniels TV ഫിലിം
1996 വൺസ് യു മീറ്റ് എ സ്ട്രേഞ്ചർ Margo Anthony TV ഫിലിം
1999 G vs E Reesa Tussel Episode: "To Be or Not to Be Evil"
2000 നാഷ്‍ ബ്രിഡ്ജസ് Ellen Holiday / Sarah Williams Episodes: "Jackpot: Parts 1 & 2"
2001 Earth vs. the Spider Trixie Grillo TV ഫിലിം
2002 ഗ്ലോറി ഡേസ് Hazel Walker Main role (9 episodes)
2002 Project Viper Dr. Nancy Burnham TV ഫിലിം
2003 ചേസിംഗ് ആലിസ് TV ഫിലിം
2003 Love Comes Softly Sarah Graham TV ഫിലിം
2005 Blind Injustice Joanna Bartlett TV ഫിലിം
2005 എമ്പയർ ഫാൾസ് Charlene TV miniseries
2006 Law & Order: Criminal Intent Regina Reid Episode: "On Fire"
2007 American Heiress Jordan Wakefield Episodes: "Lion King", "Crash and Burn", "Lions and Tigers and Bears..."
2009 Fringe Rebecca Kibner Episode: "Momentum Deferred"
2010 Cold Case Rachel Malone Episode: "One Fall"
2012 Liz & Dick Sara Taylor TV ഫിലിം
2013–15 Delete Fiona 2 എപ്പിസോഡുകൾ

അവലംബം[തിരുത്തുക]

  1. http://www.filmreference.com/film/41/Theresa-Russell.html
  2. "Theresa L Paup was born on March 20, 1957 in San Diego County, California". California Birth Index. Retrieved July 7, 2016.
  3. Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
  4. Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
  5. Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
"https://ml.wikipedia.org/w/index.php?title=തെരേസാ_റസ്സെൽ&oldid=3628602" എന്ന താളിൽനിന്ന് ശേഖരിച്ചത്