തോമസ് വർഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thenmaddom Varghese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thenmaddom Varghese
Personal information
Full name Thenmaddom Mathew Varghese
Date of birth Unknown
Place of birth Tiruvalla, Kerala, British India
Date of death 1979
Position(s) Defender
Senior career*
Years Team Apps (Gls)
Thiruvalla Police
Travancore State
Tata Sports Club
National team
1948–1962 India
*Club domestic league appearances and goals

ഇന്ത്യയിലെ പ്രമുഖനായ ഒരു ഫുട്‌ബോൾ കളിക്കാരനായിരുന്നു തെൻമാടം വർഗീസ് (തെൻമാടം മാത്യു വർഗീസ്) - (English:Thenmadom Mathew Varghese )എന്ന തിരുവല്ല പപ്പൻ. പ്രതിരോധ നിരയിലാണ് ഇദ്ദേഹം കളിച്ചിരുന്നത്. 1948ലെ ലണ്ടൻ ഒളിമ്പികസിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. 1940കളിലും 1950കളിലും ഇന്ത്യൻ ടീമിലെ പ്രതിരോധ നിരയിലെ പ്രധാന കളിക്കാരനായിരുന്നു ഇദ്ദേഹം. 1948 മുതൽ 1962 വരെ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.[1]

നേട്ടങ്ങൾ[തിരുത്തുക]

ഫുട്‌ബോളിൽ ആദ്യത്തെ മലയാളി ഒളിമ്പ്യനാണ് ഇദ്ദേഹം. [2] ടാറ്റ ഫുട്‌ബോൾ ടീമിന്റെ താര കളിക്കാരനായിരുന്നു. 1952 വരെ ഈ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1951ലും 1962ലും ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. തിരുവല്ല പോലീസ്, ബ്രിട്ടീഷ് ഇന്ത്യയിലെ ട്രാവൻകൂർ സ്റ്റേറ്റ് എന്നിവക്ക് വേണ്ടി കളിച്ചു. പിന്നീട് ബോംബൈയിലേക്ക് കുടിയേറി, ടാറ്റയ്ക്ക് വേണ്ടി കളിച്ചു.[3]

അവലംബം[തിരുത്തുക]

  1. Rajan, Adwaidh (17 December 2013). "This Tiruvalla Defender Stood Like a Wall in London Olympics". New Indian Express. Archived from the original on 2023-10-24. Retrieved 25 April 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-27. Retrieved 2016-09-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-27. Retrieved 2016-09-27.
"https://ml.wikipedia.org/w/index.php?title=തോമസ്_വർഗീസ്&oldid=4020859" എന്ന താളിൽനിന്ന് ശേഖരിച്ചത്