ദ വൈറ്റ് ബലൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The White Balloon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ വൈറ്റ് ബലൂൺ
സംവിധാനംജാഫർ പനാഹി
നിർമ്മാണംKurosh Mazkouri
രചനഅബ്ബാസ് കിയാരൊസ്തമി
അഭിനേതാക്കൾAida Mohammadkhani
Mohsen Kafili
Fereshteh Sadr Orfani
ഛായാഗ്രഹണംFarzad Jadat
ചിത്രസംയോജനംജാഫർ പനാഹി
വിതരണംOctober Films
റിലീസിങ് തീയതി1995
രാജ്യം ഇറാൻ
ഭാഷപേർഷ്യൻ
സമയദൈർഘ്യം85 മിനുട്ട്

1995 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ വൈറ്റ് ബലൂൺ (പേർഷ്യൻ: بادکنک سفيد.ജാഫർ പനാഹി ആണ് ഈ സിനിമയുടെ സംവിധായകൻ. ഒരു കഥാചിത്ര സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ഈ സിനിമയാണ്. നിരൂപക ശ്രദ്ധയും ലോകവ്യാപകമായ അഭിനന്ദനങ്ങളും ഈ സിനിമ അദ്ദേഹത്തിനു സമ്മനിച്ചു. 1995 ലെ കാൻ ചലച്ചിത്രമേളയിൽ കാമറ ഡി ഓർ (Prix de la Camera d'Or) പുരസ്കാരം ഈ സിനിമക്ക് ലഭിച്ചു. ഗാർഡിയൻ പത്രം എക്കാലത്തേയും മികച്ച അൻപതു കുടുംബ ചിത്രങ്ങളിൽ ഒന്നായി ഈ സിനിമയെ തിരഞ്ഞെടുത്തു.[1]

കഥാ സംഗ്രഹം[തിരുത്തുക]

പുതുവർഷാഘോഷങ്ങൾക്കായി വീട്ടിലെ മീൻ പാത്രത്തിലേക്ക് ഒരു സ്വർണ്ണ മീനിനെ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാൻ നഗരത്തിലെ മാർക്കറ്റിൽ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ട സ്വർണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

1995 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
1996 New York Film Critics Circle Awards
  • NYFCC Award
1995 Sudbury Cinéfest
1995 സാവോപോളോ അന്താരാഷ്ട്ര ചലച്ചിത്രമേള
1995 ടൊക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേള

അവലംബം[തിരുത്തുക]

  1. Brooks, Xan (2005-12-10). "The best family films of all time". London: The Guardian. Retrieved 2006-09-26. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. http://ulkazhcha.blogspot.com/search/label/%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE?updated-max=2011-09-11T21:49:00-07:00&max-results=20

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_വൈറ്റ്_ബലൂൺ&oldid=1689066" എന്ന താളിൽനിന്ന് ശേഖരിച്ചത്