നാൽവർ ചിഹ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Sign of the Four എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


നാൽവർ ചിഹ്നം
ഒന്നാമത്തെ എഡിഷൻ പുസ്തകത്തിന്റെ പുറം ചട്ട
Authorആർതർ കോനൻ ഡോയൽ
Countryയുണൈറ്റഡ് കിങ്ഡം
Languageഇംഗ്ലീഷ് ഭാഷ
SeriesSherlock Holmes
Genreഅപസർപ്പകകഥ
PublisherLippincott's Monthly Magazine
Spencer Blackett (book)
Publication date
ഫെബ്രുവരി 1890
ISBNNA
Preceded byചുവപ്പിൽ ഒരു പഠനം
Followed byThe Adventures of Sherlock Holmes

ഷെർലക്ക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി ആർതർ കോനൻ ഡോയൽ രചിച്ച രണ്ടാമത്തെ കുറ്റാന്വഷണനോവലാണ് നാൽവർ ചിഹ്നം അഥവാ ദ സൈൻ ഓഫ് ഫോർ (ഇംഗ്ലീഷ്: The Sign of the Four)[1]. 1890 ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ലിപ്പിൻകോട്ട് മാസികയിലാണ് ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.

കഥാസംഗ്രഹം[തിരുത്തുക]

ലളിതമായ ഒരു പ്രശ്‌ന പരിഹാരത്തിനാണ് മിസ് മേരി മോnഷ്ടൺ ഷെർലക്ക് ഹോംസിനെ കാണാൻ എത്തിയത്. ഇന്ത്യൻ റെജിമെന്റിൽ പട്ടാള ഉദ്യോഗസ്ഥനായിരുന്ന അവളുടെ പിതാവിനെ പത്ത് വർഷങ്ങൾക്കു മുമ്പ് കാണാതായതാണ്. ആറുവർഷം മുമ്പ് പത്രത്തിൽ കണ്ട ഒരു പരസ്യപ്രകാരം മേരി മോഷ്ടൺ അവളുടെ മേൽവിലാസം പരസ്യപ്പെടുത്തി. തുടർന്ന് എല്ലാ വർഷങ്ങളിലും ഒരേ തീയതിയിൽ അവളെ തേടി വിലപിടിപ്പുള്ള ഓരോ പാഴ്‌സൽ ലഭിച്ചുതുടങ്ങി. അത്യധികം വിലപിടിപ്പുള്ള അപൂർവ്വ രത്‌നങ്ങളായിരുന്നു അതിൽ. മേരി മോഷ്ടന്റെ പ്രശ്‌നം പരിഹരിക്കാനിറങ്ങിയ ഹോംസിനും സന്തത സഹചാരി ഡോക്ടർ വാട്‌സണും അതത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഇന്ത്യക്കാരായ നാലുപേരെക്കുറിച്ചുള്ള ചില സൂചനകൾ ആദ്യം ലഭിച്ചു. കോടികൾ വിലമതിക്കുന്ന ആഗ്രാനിധിയിലേക്കുള്ള വാതിലുകളാണ് ഹോംസിനു മുന്നിൽ തുറന്നത്. ഇന്ത്യൻ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്.

മലയാള പരിഭാഷ[തിരുത്തുക]

1981-ലാണ് മലയാളത്തിൽ ആദ്യമായി നാൽവർ ചിഹ്നം പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളത്തിലെ ഒരു ജനപ്രിയ നോവലെന്നോണം വായനക്കാർ ഈ കൃതിയെ അന്ന് ഏറ്റെടുത്തിരുന്നു. ഷെർലക് ഹോംസ് പരമ്പരയിൽ പെട്ട 12 പുസ്തകങ്ങൾ ഡി.സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റിൽ പുറത്തിറക്കുകയുണ്ടായി. മുട്ടത്തു വർക്കിയാണ് ഈ നോവൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാൽവർ_ചിഹ്നം&oldid=2928006" എന്ന താളിൽനിന്ന് ശേഖരിച്ചത്