ക്രൊയിറ്റ്സർ സൊനാറ്റാ
കർത്താവ് | ലിയോ ടോൾസ്റ്റോയ് |
---|---|
യഥാർത്ഥ പേര് | Крейцерова соната, Kreitzerova Sonata |
പരിഭാഷ | ഫ്രെഡ്രിക് ലിസ്റ്റർ(1890); ഡേവിഡ് മക്ഡഫ് & പോൾ ഫൂട്ടേ(2008) |
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ, ഫ്രെഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ |
സാഹിത്യവിഭാഗം | Historical, Romance |
പ്രസാധകർ | ബിബ്ലിയോഗ്രാഫിക് ഓഫീസ്, ബെർളിൻ |
പ്രസിദ്ധീകരിച്ച തിയതി | 1889 |
മാധ്യമം | Print (Hardcover |
ഏടുകൾ | 118 p. (Pollard's 1890 English edition) |
ISBN | 978-0-14-044960-0 |
ലിയോ ടോൾസ്റ്റോയ് എഴുതിയ ഒരു ചെറുനോവൽ (Novella) ആണ് ക്രൊയിറ്റ്സർ സോനാറ്റാ (Kreutzer Sonata). 1870-കൾക്കവസാനം കടന്നുപോയ ആത്മീയപ്രതിസന്ധിയെ തുടർന്ന് ധാർമ്മികവ്യഗ്രതകൾ നിറഞ്ഞ പല കൃതികളും ടോൾസ്റ്റോയ് എഴുതിയിരുന്നു. അവയിലൊന്നായ ഈ രചന 1890-ലാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ഗ്രന്ഥകാരൻ മനുഷ്യജീവിതത്തിൽ ലൈംഗികതയുടെ സ്ഥാനത്തെ സംബന്ധിച്ച്, ഏറെ കർക്കശവും വിവാദപരവുമായ നിഗമനങ്ങൾ അവതരിപ്പിക്കുന്നു. കാമം ആരോഗ്യകരമായ സ്ത്രീപുരുഷബന്ധത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലൈംഗികതയെ സംബന്ധിച്ച ഈ നിലപാട്, ലളിതവൽക്കൃതവും, അപ്രായോഗികവുമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ടോൾസ്റ്റോയ്-യുടെ കഥനനൈപുണ്യത്തിന്റെ മികച്ച മാതൃകകളിലൊന്നായി ഈ രചന പരിഗണിക്കപ്പെടുന്നു. ക്രൊയ്റ്റ്സർ സൊനാറ്റ എന്ന പേര്, ബീഥോവന്റെ സംഗീതശില്പങ്ങളിലൊന്നിന്റെ പേരിനെ ആശ്രയിച്ചുള്ളതാണ്.[1]
അവലംബം
[തിരുത്തുക]- ↑ British Library, Help for Researchers - Tolstoy's Kreutzer Sonata Archived 2013-10-27 at the Wayback Machine.
പുറംകണ്ണി
[തിരുത്തുക]"Readbookonline net"-ൽ [https://web.archive.org/web/20140701191118/http://www.readbookonline.net/title/10688/ Archived 2014-07-01 at the Wayback Machine. ക്രൊയിറ്റ്സർ സൊനാറ്റയുടെ ഇംഗ്ലീഷ് പരിഭാഷ]]