ദ ഇന്നർ ഐ(ഡോക്യുമെന്ററി)
ദ ഇന്നർ ഐ | |
---|---|
സംവിധാനം | സത്യജിത് റേ |
നിർമ്മാണം | ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ |
രചന | സത്യജിത് റേ |
തിരക്കഥ | സത്യജിത് റേ |
ആസ്പദമാക്കിയത് | ബിനോദ് ബിഹാരി മുഖർജി എന്ന ബംഗാളി ചിത്രകാരനെക്കുറിച്ച് |
അഭിനേതാക്കൾ | Benode Behari Mukherjee |
സംഗീതം | സത്യജിത് റേ |
ഛായാഗ്രഹണം | സൗമേന്ദു റോയ് |
ചിത്രസംയോജനം | ദുലാൽ ദത്ത |
വിതരണം | ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 20 മിനിറ്റ് |
1972 ൽ സത്യജിത് റേ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ദ ഇന്നർ ഐ. കാഴ്ച ശക്തി നഷ്ടപ്പെട്ട, വിശ്വഭാരതി സർവകലാശാലയിലെ അധ്യാപകനായിരുന്ന ബിനോദ് ബിഹാരി മുഖർജി എന്ന ബംഗാളി ചിത്രകാരനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി.[1] ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം മുഖർജിയുടെ ജീവിതവും സൃഷ്ടികളും ആഴത്തിൽ പരിശോധിക്കുന്നു. മുഖർജി നേരിട്ട് അഭിനയിച്ചിരിക്കുന്നഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നിരവധി ഫോട്ടോകളും പെയിന്റിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖർജിയുടെ ബാല്യം മുതൽ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുന്നതു വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ ചിത്രത്തിൽ "അന്ധത ഒരു പുതിയ വികാരമാണ്, ഒരു പുതിയ അനുഭവം, ഒരു പുതിയ ഉണ്മ" എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ വാചകവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.[2][3][4] 1972 ൽ 20 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചു.[5]
ആധുനിക ഭാരതീയ ചിത്രകാരന്മാരിൽ ഏറെ പ്രസിദ്ധനായിരുന്നു മുഖർജി.[6] ജന്മനാ ഒരു കണ്ണിൽ മയോപ്പിയയും മറ്റേ കണ്ണിൽ അന്ധതയുമായി പിറന്ന മുഖർജിക്ക് ഒരു കാറ്ററാക്ട് ശസ്ത്രക്രിയയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം ചിത്രകല ഉപേക്ഷിച്ചില്ല.
ഈ ചിത്രത്തിന്റെ തിരക്കഥ സന്ദീപ് റേ പുറത്തിറക്കിയ ഒറിജിനൽ ഇംഗ്ലീഷ് ഫിലിം സ്ക്രിപ്റ്റ്സ് സത്യജിത് റേ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[7]
പശ്ചാത്തലം
[തിരുത്തുക]ഫെബ്രുവരി 7, 1904, നാണ് ബംഗാളിലെ ഒരു സമ്പന്ന കുടുംബത്തിൽ ബിനോദ് ബിഹാരി മുഖർജിയുടെ ജനനം.[6] മോശം കാഴ്ച ശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല. പക്ഷേ കലാപരമായ താത്പര്യം കണ്ട് അദ്ദേഹത്തെ അവർ ശാന്തിനികേതനിലേക്ക് കലാപഠനത്തിനായി അയച്ചു. 1925 ൽ അവിടെ അധ്യാപകനായി ചുമതലയേറ്റു. പിന്നീട് കാത്മണ്ഡുവിലെ സർക്കാർ മ്യൂസിയത്തിൽ ക്യൂറേറ്ററായി ചേർന്നു. 1951–52 കാലത്ത് രാജസ്ഥാനിലെ ബനസ്ഥലി വിദ്യാപീഠത്തിൽ പഠിപ്പിച്ചു. 1958 ൽ കലാഭവനിൽ മടങ്ങിയെത്തിയ അദ്ദേഹം കലാ സിദ്ധാന്തം വിഭാഗത്തിൽ പ്രിൻസിപ്പലായി. ഒരു കാറ്ററാക്ട് ശസ്ത്രക്രിയയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ടു. എങ്കിലും ചുവർ ചിത്രം(murals), ജലഛായം, എണ്ണച്ചായം തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളിൽ അദ്ദേഹം തന്റെ കലോദ്യമങ്ങൾ തുടർന്നു.[8]പാശ്ചാത്യ ആധുനിക ചിത്രകലയിലെയും പൗരസ്ത്യ ആത്മീയതയിലെയും ബിംബങ്ങളെ സമർത്ഥമായി കോർത്തിണക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. 1974 ൽ പത്മഭൂഷൺ ലഭിച്ചു.
19 നവംബർ 1980 ന് 76 ആം വയസിൽ അന്തരിച്ചു.[6]
ചുരുക്കം
[തിരുത്തുക]5 അടി ഉയരവും 60 അടി വീതിയുമുള്ള ശാന്തിനികേതനിലെ ഒരു കെട്ടിടത്തിലെ, മതിലിൽ ബിനോദ് ബഹാരി മുഖർജി 20 മ്യൂറലുകളാൽ അലങ്കരിക്കുന്നത് കാട്ടിയാണ് ഈ ചെറു ചിത്രം ആരംഭിക്കുന്നത്. സത്യജിത് റേയുടെ വിവരണത്തിലൂടെ മുഖർജിയുടെ കുടുംബ ജീവിതവും സൃഷ്ടികളും വിവരിക്കപ്പെടുന്നു. ചുമർ ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെക്കുറിച്ചും ശാന്തിനികേതനിൽ തന്റെ പ്രിയ പാനീയം ചായയുമായി എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ശാന്തിനികേതനിലെ ആദ്യ നാളുകളും മുഖർജിയുടെ അധ്യാപകനായിരുന്ന നന്ദലാൽ ബോസുമൊത്തുമുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും ഡോക്യുമെന്ററി പങ്കു വയ്ക്കുന്നു.
മുഖർജിയുടെ ജപ്പാൻ യാത്രയും തവാരായ സോതാത്സു, തോബാ സോജോ തുടങ്ങിയ ജപ്പാൻ ചിത്രകാരന്മാരോടൊത്തുള്ള പരിശീലനവും ഈ ചിത്രം പങ്കു വയ്ക്കുന്നു. കലാഭവനിലെ ഡോർമിറ്ററിയുടെ സീലിംഗിലെ, ശാന്തിനികേതനിലെ ഗ്രാമീയ ജീവിതത്തെ വരച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രവും ചൈന ഭാവന, ഹിന്ദു ഭാവന എന്നീ കെട്ടിടങ്ങളിൽ വരച്ച ശാന്തിനികേതനിലെ ഗ്രാമാണ ജീവിതത്തിന്റെ ചിത്രവും കാണിക്കുന്നുണ്ട്.
ഡെറാഡൂണിലെ അദ്ദേഹത്തിന്റെ സ്കൂളും അദ്ദേഹത്തിന്റെ നേപ്പാളീസ് ചുവർ ചിത്രങ്ങളും വിശദമായി ഈ ചെറുചിത്രം പരിയപ്പെടുത്തുന്നുണ്ട്. "അന്ധത ഒരു പുതിയ വികാരമാണ്, ഒരു പുതിയ അനുഭവം, ഒരു പുതിയ ഉണ്മ" എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ വാചകത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ശുഭ പ്രതീക്ഷയെ ധ്വനിപ്പിക്കുന്ന ഹിന്ദുസ്ഥാനി അസാവരി രാഗത്തിലുള്ള നിഖിൽ ബാനർിയുടെ സിത്താറാണ് പശ്ചാത്തല സംഗീതമായി ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പിന്നണിയിൽ
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]- ബിനോദ് ബിഹാരി മുഖർജി
സാങ്കേതിക വിദഗ്ദ്ധർ
[തിരുത്തുക]- വിവരണം: സത്യജിത്ത് റേ
- ഛായാഗ്രഹണം: സൗമേന്ദു റോയ്
- ശബ്ദലേഖനം: ജെ.ഡി. ഇറാനി, ദുർഗാദാസ് മിത്ര
- എഡിറ്റർ: ദുലാൽ ദത്ത
- ലാബ് പ്രോസസിംഗ്: ജമിനി കളർ ലാബ്, മദ്രാസ്, ഈസ്റ്റ്മാൻ കളർ ലാബ്
സംഗീതം
[തിരുത്തുക]- സംഗീതം: സത്യജിത്ത് റേ
- സിത്താർ: നിഖിൽ ബാനർജി
പുരസ്കാരങ്ങൾ
[തിരുത്തുക]- 20 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം (1972)[5]
അവലംബം
[തിരുത്തുക]- ↑ "Inner Eye@satyajitray.ucsc.edu". Archived from the original on 2013-02-22. Retrieved January 3, 2013.
- ↑ "The Inner Eye@satyajitray.org". Archived from the original on 2016-07-03. Retrieved January 3, 2013.
- ↑ Mukherjee, Madhuja. "Early Indian Talkies: Voice, Performance and Aura". Retrieved January 3, 2013.
- ↑ Robinson, Andrew. "Chapter 26: Documentaries: Sikkim (1971) Sukumar Ray (1987) Bala (1976) Rabindranath Tagore (1961) The Inner Eye (1972)". Satyajit Ray: The Inner Eye. I. B. Tauris; Revised and Updated edition. p. 282. ISBN 1860649653.
- ↑ 5.0 5.1 "20th National Film Awards". International Film Festival of India. Archived from the original on 2013-11-05. Retrieved September 26, 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "20thaward" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 6.0 6.1 6.2 "Binod Bihari Mukherjee@eyeway.org". March 8, 2011. Archived from the original on 2012-04-26. Retrieved January 3, 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "eyeway" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Nag, Ashoke (April 9, 2011). "Satyajit Ray: Saluting the auteur". The Economic Times. Retrieved January 1, 2013.
- ↑ "Personalities-Art/Painting: Binode Behari Mukherjee". Archived from the original on 2016-03-08. Retrieved January 3, 2013.