ദി എൽജിൻ ഹോട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Elgin Hotel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി എല്ജിന് ഹോട്ടൽ, ഡാർജിലിംഗ്
Hotel facts and statistics
Location ഇന്ത്യ India, ഡാർജിലിങ്
H. D. Lama Road, 734 101
Management Elgin Hotels Pvt. Ltd.
Owner Elgin Hotels Pvt. Ltd.
No. of restaurants 3
No. of rooms 25 Double Rooms [1]
of which suites 3
Parking Available
Website Official Website

കൂച് ബെഹാർ മഹാരാജയുടെ വേനൽക്കാല വസതിയായി 1887-ൽ നിർമിച്ച വസതിയാണ്‌ ഇപ്പോൾ ഡാർജീലിംഗിലെ ദി എല്ജിന് ഹോട്ടൽ എന്ന് അറിയപ്പെടുന്നത്. മുമ്പ് ദി ന്യൂ എല്ജിന് എന്നറിയപ്പെട്ടിരുന്ന ഹോട്ടൽ ഇപ്പോൾ ദി എല്ജിന് എന്നാണു അറിയപ്പെടുന്നത്.[2] [3] ഹിമാലയൻ പർവത നിരകളുടെ ഇടയിൽ ഡാർജീലിംഗിൽ ഉള്ള ഒരു പൈതൃക ഹോട്ടലാണ് ഇത്.

പശ്ചിമ ബംഗാളിൻറെ വടക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാർജിലിംഗ്. ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ (6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിൻറെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിൻറെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിൻറെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസ കേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില പാതകളിലൊന്നാണിത്.

ഇന്ത്യയുടെയും ലോകത്തിൻറെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്. 1980-കളിൽ ഈ നഗരവും ഇതിനോടു ചേർന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേർത്ത് ഗോർഖ്‌ലാൻഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജന വാദം ഉടലെടുത്തിരുന്നു. എന്നാൽ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വർദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

1887-ൽ ഒരു ഉദ്യാനത്തിനു ചുറ്റും നിർമിതമായ ഈ കെട്ടിടം പഴമയെ നിലനിർത്തിക്കൊണ്ട് തന്നെയാണ് പുനർനിർമിച്ചിരിക്കുന്നത്. റോയൽ മാനർ ഹൗസ് വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഈ ഹോട്ടലിൽ പഴയ കാര്യങ്ങൾ അതുപോലെ നിലനിർത്തിയിരിക്കുന്നു.[4]

സ്ഥാനം[തിരുത്തുക]

ദി എല്ജിന് ഹോട്ടൽ ഡാർജീലിംഗ് സ്ഥിതിചെയ്യുന്നത് ഡാർജീലിംഗ് നഗരത്തിൻറെ ഹൃദയഭാഗത്തായി എച്. ഡി ലാമ റോഡിലാണ്. ബംഗാൾ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം (50 മീറ്റർ), പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്‌ (4.5 കിലോമീറ്റർ), ചിത്രരഞ്ജൻ ദാസ്‌ മെമോറിയൽ (2.6 കിലോമീറ്റർ), ടെൻസിംഗ് റോക്ക് (3 കിലോമീറ്റർ), മോഡേൺ ആർട്ട്‌ മ്യൂസിയം (1.5 കിലോമീറ്റർ), ടൈഗർ ഹിൽ (12.3 കിലോമീറ്റർ) എന്നീ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് ദി എല്ജിന് ഹോട്ടലിൽനിന്നും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും.

പ്രശസ്തമായ ഡാർജീലിംഗ് മാളിലേക്കും ഗവർണരുടെ വസതിയായ രാജ് ഭവനിലേക്കും ദി എല്ജിന് ഹോട്ടലിൽനിന്നും നടക്കാനുള്ള ദൂരമേയുള്ളൂ. [6] ഒരുപാട് പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു ലൈബ്രറിയും ഗെയിംസ് റൂം, കുട്ടികളുടെ കളിസ്ഥലം എന്നിവയും ഹോട്ടലിൽ ഉണ്ട്.

ഡാർജീലിംഗ് എയർപോർട്ടിൽനിന്നും ദി എല്ജിന് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 8.8 കിലോമീറ്റർ

ഡാർജീലിംഗ് റെയിൽവേ സ്റ്റേഷനിൽനിന്നും ദി എല്ജിന് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 1.6 കിലോമീറ്റർ

ശമോലി ബസ്‌ സ്റ്റാൻഡിൽനിന്നും ദി എല്ജിന് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 64.5 കിലോമീറ്റർ

സൗകര്യങ്ങൾ[തിരുത്തുക]

ദി എല്ജിന് ഹോട്ടലിലുള്ള സൗകര്യങ്ങളിൽ ഇവയും ഉൾപ്പെടുന്നു [5]

പ്രാഥമിക സൗകര്യങ്ങൾ[തിരുത്തുക]

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം [6]
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ

ഭക്ഷണ പാനീയ സൗകര്യങ്ങൾ[തിരുത്തുക]

  • ബാർ
  • ഭക്ഷണശാല

ബിസിനസ്‌ സൗകര്യങ്ങൾ[തിരുത്തുക]

  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

യാത്രാ സൗകര്യങ്ങൾ[തിരുത്തുക]

  • ട്രാവൽ ഡസ്ക്
  • ബസ് പാർക്കിംഗ്
  • പാർക്കിംഗ്
  • പോർട്ടർ
  • സൗജന്യ പാർക്കിംഗ്

വ്യക്തിപരമായ സൗകര്യങ്ങൾ[തിരുത്തുക]

  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ലോണ്ട്രി
  • ഫോൺ സർവീസ്
  • റൂം സർവീസ്

അവലംബം[തിരുത്തുക]

  1. A Directory of Hotels in India
  2. "A Directory of Hotels in India". pathfinderindia.com. Retrieved 22 December 2015.
  3. "Heritage Hotels in West Bengal- India". heritagehotels.com. Archived from the original on 2015-08-31. Retrieved 22 December 2015.
  4. "Goray Douglas, one of the renowned artists of the hill town, Darjeeling". The Telegraph. 1 November 2006. Archived from the original on 2015-08-30. Retrieved 22 December 2015.
  5. "Elgin Darjeeling Facilities". cleartrip.com. Retrieved 22 December 2015.
  6. "The Elgin Darjeeling Hotel Room Services". newsnish.com. 5 July 2015. Archived from the original on 2016-03-07. Retrieved 22 December 2015.
"https://ml.wikipedia.org/w/index.php?title=ദി_എൽജിൻ_ഹോട്ടൽ&oldid=4034221" എന്ന താളിൽനിന്ന് ശേഖരിച്ചത്