ദ എൽഡർ സിസ്റ്റർ
The Elder Sister | |
---|---|
French: La soeur aînée | |
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1869 |
Medium | Oil on canvas |
അളവുകൾ | 130.2 cm × 97.2 cm (51.3 ഇഞ്ച് × 38.3 ഇഞ്ച്) |
സ്ഥാനം | Museum of Fine Arts, Houston |
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ചിത്രകാരനായിരുന്ന വില്യം അഡോൾഫ് ബോഗുറേ 1869-ൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദ എൽഡർ സിസ്റ്റർ.[1] 1992-ൽ ഒരു അജ്ഞാത ദാനം ആയി ഹ്യൂസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സിൽ ഈ ചിത്രം ലഭിക്കുകയാണുണ്ടായത്.[2] മ്യൂസിയം വെബ് സൈറ്റ് പ്രകാരം, ഇത് തന്റെ പിതാവിൻറെ ഓർമ്മയ്ക്കായി ഒരു അജ്ഞാത വനിതയുടെ സമ്മാനമായിരുന്നു.[3][4] അതിനു ശേഷം, എൽഡർ സിസ്റ്റർ എന്നറിയപ്പെടുന്ന ഈ ചിത്രം ഹ്യൂസ്റ്റണിലെ ഫൈൻ ആർട്സ് മ്യൂസിയത്തിന്റെ സ്ഥിരമായ ശേഖരണങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട്. ("ആർട്ട് ഓഫ് യൂറോപ്പ്" വിഭാഗത്തിൽ). മ്യൂസിയത്തിന്റെ പെയിന്റിംഗുകളുടെ ശേഖരത്തിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നാണ് ഇത്.[3][5]
ഈ ചിത്രത്തിൽ ഒരു കുട്ടി ("മൂത്തസഹോദരി") ഒരു പാറയിൽ ഇരിക്കുന്നതും ഉറങ്ങുന്ന കുഞ്ഞിനെ ("ഇളയ സഹോദരൻ") തൻറെ മടിയിൽ സൂക്ഷിക്കുന്നതും, അവരുടെ പിന്നിൽ ഒരു ഗ്രാമീണ ഭൂപ്രകൃതിയും ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രത്തിന് ബോഗുറേയുടെ മകൾ ഹെൻറീറ്റേയും മകൻ പോളുമായിരുന്നു മാതൃകയായിരുന്നത്.[3] കാഴ്ചക്കാരനെ നേരിട്ട് നോക്കുന്ന പെൺകുട്ടിയുടെയും അവളുടെ കണ്ണുകളുടെയും സൗന്ദര്യം, കുട്ടികളുടെ കാലുകൾ, കൈകൾ എന്നിവയുടെ സ്ഥാനവും, ബോഗുറേയെന്ന ചിത്രകലാനിപുണന്റെ ചിത്രീകരണശൈലിയെയും വൈഭവത്തേയും എടുത്തു കാണിക്കുന്നു.[3][6] ചിത്രത്തിന്റെ വ്യാപ്തി 51 × × 38¼ ആണ് (130.2 × 97.2 സെന്റീമീറ്റർ) [3] ഫ്രെയിം 67½ × 55 × 5 ½ (171.5 × 139.7 × 14 സെന്റീമീറ്റർ) ആണ്.[7] ബോഗുറേയുടെ മറ്റൊരു ചിത്രവും ദ എൽഡർ സിസ്റ്റർ (1864-ൽ പൂർത്തിയായി) എന്ന പേരിൽത്തന്നെ അറിയപ്പെടുന്നു. അതും ഇപ്പോൾ ബ്രൂക്ക്ലിൻ മ്യൂസിയത്തിലെ സ്ഥിരം ശേഖരത്തിന്റെ ഭാഗമാണ്.[8]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ ആദ്യകാല ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[9] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[10] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[10] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[10] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[11]
അവലംബം
[തിരുത്തുക]- ↑ Wissman, Fronia E. (1996). Bouguereau. San Francisco: Pomegranate Artbooks. ISBN 978-0876545829.
- ↑ Patricia C. Johnson (July 8, 1992). "MFA acquires four noted works/New pieces include paintings by Manet and Bouguereau". Houston Chronicle. Archived from the original on September 19, 2012. Retrieved April 30, 2012.
- ↑ 3.0 3.1 3.2 3.3 3.4 "William Bouguereau – The Elder Sister". The Museum of Fine Arts, Houston. Archived from the original on April 27, 2012. Retrieved April 30, 2012.
- ↑ "Teaching with Art – The Elder Sister". The Museum of Fine Arts, Houston. Archived from the original on 2016-03-04. Retrieved April 30, 2012.
- ↑ "100 Highlights of the MFAH". The Museum of Fine Arts, Houston. Archived from the original on January 12, 2011. Retrieved April 30, 2012.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "William Adolphe Bouguereau – French painter, teacher, frescoist & draftsman". Art Renewal Center. Retrieved April 30, 2012.
- ↑ "Bouguereau, William Adolphe, 1825–1905. The Elder Sister". FRESCO – The Frick Art Reference Library. Retrieved April 30, 2012.
- ↑ "Brooklyn Museum – The Elder Sister, reduction (La soeur aînée, réduction) (ca. 1864)". Internet Archive archive.org. Retrieved April 30, 2012.
- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 10.0 10.1 10.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.
പുറം കണ്ണികൾ
[തിരുത്തുക]- The Elder Sister, 1869, William Bouguereau, Google Art Project, www.googleartproject.com