ദി ചോക്ലേറ്റ് ഗേൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Chocolate Girl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Chocolate Girl
French: La Chocolatière
കലാകാരൻJean-Étienne Liotard
വർഷംcirca 1743-44
തരംPastel on parchment
അളവുകൾ82.5 cm × 52.5 cm (32.5 in × 20.7 in)
സ്ഥാനംGemäldegalerie Alte Meister, Dresden
18th century replica in the National Museum in Warsaw and a similar girl by Liotard (1754) in La Prima Colazione (The breakfast).

സ്വിസ് കലാകാരനായിരുന്ന ജീൻ-എറ്റിയെൻ ലിയോട്ടാർഡ് ചായക്കോലുപയോഗിച്ചു വരച്ച ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിൽ ചോക്ലേറ്റ് വിളമ്പുന്ന പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. പെൺകുട്ടി ഒരു പോർസലൈൻ ചോക്ലേറ്റ് കപ്പും ഒരു ഗ്ലാസ് വെള്ളവുമുള്ള ഒരു ട്രേ പിടിച്ചിരിക്കുന്നു. ലിയോട്ടാർഡിന്റെ സമകാലികർ ദി ചോക്ലേറ്റ് ഗേൾ എന്നചിത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാസൃഷ്‌ടിയായി തരംതിരിച്ചിരിക്കുന്നു.[1]

1745 ഫെബ്രുവരി 3 ന് ഫ്രാൻസിസ്കോ അൽഗരോട്ടി വെനീസിലെ ലിയോട്ടാർഡിൽ നിന്ന് നേരിട്ട് ഈ ചിത്രം വാങ്ങി. ഒരു അജ്ഞാത വർഷത്തിൽ (1747 നും 1754 നും ഇടയിൽ?) ചിത്രം പോളണ്ടിലെ ഓഗസ്റ്റസ് മൂന്നാമന്റെ ശേഖരത്തിന്റെ ഭാഗമാകുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Jean-Etienne Liotard - London Borough of Richmond upon Thames". Richmond.gov.uk. Archived from the original on 2007-03-04. Retrieved 2008-03-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ചോക്ലേറ്റ്_ഗേൾ&oldid=3919197" എന്ന താളിൽനിന്ന് ശേഖരിച്ചത്