Jump to content

ദി ബ്ലെസ്ഡ് ഡാമോസെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Blessed Damozel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Blessed Damozel
കലാകാരൻDante Gabriel Rossetti
വർഷം1875–1878
Mediumoil on canvas
അളവുകൾ174 cm × 94 cm (69 in × 37 in)
സ്ഥാനംLady Lever Art Gallery, Port Sunlight, England

ദാന്തെ ഗബ്രിയൽ റോസെറ്റിയുടെ ഏറ്റവും അറിയപ്പെടുന്ന കവിതയായ "ദി ബ്ലെസ്ഡ് ഡാമോസെൽ" അടിസ്ഥാനമാക്കി അദ്ദേഹം തന്നെ വരച്ച അതേ പേരുള്ള പെയിന്റിംഗ് ആണ് "ദി ബ്ലെസ്ഡ് ഡാമോസെൽ". 1850-ൽ പ്രീ-റാഫേലൈറ്റ് ജേർണലിലാണ് (The Germ (periodical)) ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. റോസെറ്റി പിന്നീട് രണ്ടുതവണ കവിത പരിഷ്കരിക്കുകയും 1856, 1870, 1873 വർഷങ്ങളിൽ വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.[1]

എഡ്ഗർ അലൻ പോയുടെ "ദ റേവൻ" എന്ന കവിതയിൽ നിന്ന് ഈ കവിത ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടതാണ്.[2] തൻറെ പ്രിയപ്പെട്ടവളുടെ മരണത്തിൽ ഭൂമിയിലിരുന്ന് ദുഃഖിക്കുന്ന കാമുകൻറെ വർണ്ണന ആണ് കവിതയിൽ. എന്നാൽ നേരെ മറിച്ച് ചിത്രത്തിൽ സ്വർഗത്തിലിരുന്ന് ഡമോസൽ ഭൂമിയിലെ തന്റെ കാമുകനെ നിരീക്ഷിക്കുന്നതായും പുനഃസമാഗമത്തിനായി കേഴുന്നതായും ആണ് ചിത്രീകരിച്ചിരിക്കുന്നത്.

കുറിപ്പുകൾ

[തിരുത്തുക]
  1. McGann, Jerome, ed. (2005). "The Blessed Damozel (with predella), Dante Gabriel Rossetti, 1875-8". Rossetti Archive. Institute for Advanced Technology in the Humanities, University of Virginia. Retrieved February 16, 2012.
  2. "The Painterly Image in Poetry." The Norton Anthology of English Literature: The Victorian Age. 2009. Norton and Company. 3 Jun 2009.

ഉറവിടങ്ങൾ

[തിരുത്തുക]
  • Treuherz, Julian; Prettejohn, Elizabeth; Becker, Edwin (2003). Dante Gabriel Rossetti. London New York, N.Y: Thames & Hudson. ISBN 0-500-09316-4.
  • Wildman, Stephen; Laurel Bradley; Deborah Cherry; John Christian; David B. Elliott; Betty Elzea; Margaretta Fredrick; Caroline Hannah; Jan Marsh; Gayle Seymour (2004). Waking Dreams, the Art of the Pre-Raphaelites from the Delaware Art Museum. Art Services International. p. 395.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Blessed Damozel (Dante Gabriel Rossetti എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദി_ബ്ലെസ്ഡ്_ഡാമോസെൽ&oldid=3708151" എന്ന താളിൽനിന്ന് ശേഖരിച്ചത്