തയ്യൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thayyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തയ്യൂർ
Stateകേരളം
Districtതൃശ്ശൂർ
താലൂക്ക്തലപ്പിള്ളി
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680584
Telephone code04885
വാഹന റെജിസ്ട്രേഷൻകെ എൽ-48
Nearest cityഎരുമപ്പെട്ടി
Lok Sabha constituencyആലത്തൂർ
Vidhan Sabha constituencyകുന്നംകുളം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലൊന്നാണ് തയ്യൂർ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ[1] [2]. 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്[3]. തയ്യൂർ ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ, തയ്യൂർ ഗ്രാമ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ സമിതി, ഇന്ത്യൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. [4].

സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം എന്ന യജ്ഞം[തിരുത്തുക]

തയ്യൂർ ഗവൺ‌മെന്റ് ഹൈസ്കൂളിലെ ഐ.ടി അറ്റ് സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനിടയിൽ കമ്പ്യൂട്ടർ എഞ്ചിനീയറായ എ.ഡി.ജയൻ മാസ്റ്റർ മുന്നോട്ടുവെച്ചതാണ് ഈ ആശയം. ഇതിനായി സ്കൂൾ പി ടി എ യുടെ സഹായവും ലഭിച്ചു. 2003 ജനുവരി മാസത്തിലാണ് സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിൽ വേലൂർ പഞ്ചായത്തിലെ അംഗങ്ങളും നാട്ടുകാരും എല്ലാ നിമിഷവും സജീവ സന്നദ്ദരായിരുന്നു. കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമത്തിന്റെ ആദ്യ പടിയായി വേലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ സാക്ഷരതാ സമിതി രൂപവത്കരിച്ച് ബോധവത്കരണ ക്ലാസ്സുകളും ചർച്ചകളും വിളംബര ജാഥയും] സംഘടിപ്പിച്ചു. ഗ്രാമത്തിലെ സ്ത്രീ ശക്തി വനിതാ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബുകൾ വായനശാലകൾ എന്നിവയുടെ സഹകരണത്തിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കി. 20 ഓളം പേർക്ക് പ്രത്യേക പരിശീലനം നൽകി. നാല് കേന്ദ്രങ്ങളിലായി ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും ഒരാളെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ പരിപാടിയുടെ തുടക്കം. തയ്യൂർ ഗവൺ‌മെന്റ് ഹൈസ്കൂൾ], ഗ്രാമത്തിലെ വായനശാലകൾ] എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ക്ലാസുകൾ സംഘടിപ്പിച്ചായിരുന്നു പദ്ധതി നടത്തിയത്. കൂലിപ്പണികാരും കർഷകരും ഉൾപ്പെടെയുള്ള ഗ്രാമവാസികളുടെ സൗകര്യവും ഒഴിവും നോക്കിയായിരുന്നു ക്ലാസുകൾ. ഇങ്ങനെ 5നും 70നും ഇടയിൽ പ്രായമുള്ള 550ഓളം പഠിതാക്കൾക്ക് കമ്പ്യൂട്ടറിനെപ്പറ്റി അടിസ്ഥാന വിവരങ്ങൾ നൽകാൻ പദ്ധതിക്കു കഴിഞ്ഞു.

നാലര മാസം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. നാലര മാസങ്ങൾക്ക് ശേഷം ഗ്രാമത്തിലെ ഓരോ വീട്ടിലെ ഒരാളെയെങ്കിലും കമ്പ്യൂട്ടർ പഠിപ്പിക്കുകയെന്ന ലക്ഷ്യം 95 ശതമാനം പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 2003 സെപ്തംബർ മാസം 7-ാം തിയതി അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി ജി.കാർത്തികേയൻ തയ്യൂരിനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചു. എ.ഡി.ജയൻ മാസ്റ്റർക്ക് രാജ്യത്തെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ ശിൽപി എന്ന ബഹുമതി സമ്മാനിക്കുകയും ചെയ്തു. [അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. thayyur.com http://thayyur.com/images/thayyur1.jpg. {{cite web}}: |first1= missing |last1= (help); Missing or empty |title= (help)
  2. "CERTIFICATE FROM PAJCHAYATH". {{cite web}}: |first1= missing |last1= (help)
  3. thayyur.com http://thayyur.com/images/thayyur1.jpg. {{cite web}}: |first1= missing |last1= (help); Missing or empty |title= (help)
  4. thayyur.com http://thayyur.com/images/thayyur1.jpg. {{cite web}}: |first1= missing |last1= (help); Missing or empty |title= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തയ്യൂർ&oldid=4077552" എന്ന താളിൽനിന്ന് ശേഖരിച്ചത്