തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thaliparamba Block Panchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, നാറാത്ത്, ഉദയഗിരി,ചപ്പാരപ്പടവ്, നടുവിൽ എന്നീ 13 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ പെടുന്നു.[1]

ഈ ബ്ലോക്ക് പഞ്ചായത്തിനു 555.17 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. നാറാത്ത്, പട്ടുവം, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, പാപ്പിനിശ്ശേരി, ചുഴലി, കുറ്റിയേരി, കണ്ണാടിപറമ്പ്, കൂവേരി, വെള്ളാട്, നടുവിൽ, ചെങ്ങലഴി, കുറുമാത്തൂർ, പരിയാരം, തിമിരി എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിൽ 16 വാർഡുകളുണ്ട്. [1].

അവലംബം[തിരുത്തുക]

  1. 1.0 1.1 http://lsgkerala.in/thalipparambablock/

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]