തെസ്‌നിഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tesni Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെസ്‌നിഖാൻ
മറ്റ് പേരുകൾതെസ്‌നി ഖാൻ
തൊഴിൽഅഭിനേത്രി

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് തെസ്‌നിഖാൻ. മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് തെസ്‌നിഖാൻ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. കഥാപാത്ര വേഷങ്ങളുടെ ചിത്രീകരണത്തിലൂടെ അവർ വ്യാപകമായി അറിയപ്പെടുന്നു.[1][2]2020 ൽ മലയാള റിയാലിറ്റി ടിവി സീരീസായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ അവർ മത്സരിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

പിതാവായ അലിഖാൻ പ്രശസ്ത മജീഷ്യൻ ആയിരുന്നു. ആദ്യ കാലങ്ങളിൽ തെസ്നി ഖാൻ സ്റ്റേജുകളിൽ പിതാവിന്റെ സഹായി എന്ന നിലയിൽ പല മാജിക്‌ ഷോകളിലും പങ്കെടുത്തിരുന്നു.[3]പിന്നീട് കൊച്ചിൻ കലാഭവനിൽ പഠിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

ഫലിതരസപ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയായ തെസ്‌നിഖാൻ തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ്.

1988 ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ്‌ അഭിനയരംഗത്ത്‌ എത്തുന്നത്‌. പിന്നീട്‌ ചെറുതും വലുതുമായി നൂറുകണക്കിന്‌ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസ്നിഖാന്‌ ഉണ്ട്‌. 2020 ലെ മോഹൻലാൽ അവതാരകൻ ആയ ബിഗ്‌ ബോസിലും പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ്‌ , കൈരളിയിൽ ജഗപൊഗ. , കൗമുദി ചാനലിൽ ഫൈവ്‌ മിനിറ്റ്‌ ഫൺ സ്റ്റാർ തുടങ്ങിയ ഷോകളിൽ ജഡ്ജ്‌ ആയി പങ്കെടുത്തു . കൂടാതെ നമ്മൾ തമ്മിൽ പോലുള്ള ടാക്ക്‌ ഷോകളിലു.ം പങ്കെടുത്തു . നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്‌

അഭിനയിച്ച സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Shotcuts – Malayalam cinema". The Hindu. Retrieved 24 March 2013.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-21. Retrieved 2021-01-18.
  3. Jijin. "അച്ഛൻ എന്നും എനിക്ക് മാജിക്‌!". manoramaonline.come. Archived from the original on 2015-01-29. Retrieved 31 October 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെസ്‌നിഖാൻ&oldid=3805153" എന്ന താളിൽനിന്ന് ശേഖരിച്ചത്