ഭൂസമാന ഗ്രഹങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terrestrial planet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂസമാനഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവ

ഭൂസമാനഗ്രഹങ്ങൾ അഥവാ ശിലാഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ആന്തരസൗരയൂഥ ഗ്രഹങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് സിലിക്കേറ്റ് ശിലകളോ ലോഹങ്ങളോ ആയിരിക്കും. ഭൂസമാനഗ്രഹങ്ങളുടെ പ്രതലം കട്ടിയുള്ളതായിരിക്കും. വാതകഭീമന്മാരിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഹൈഡ്രജൻ, ഹീലിയം, ജലം എന്നിവയായിരിക്കും.

ആകാശഗംഗയിൽ മാത്രം 1700കോടിയിലധികം ഭൂസമാനഗ്രഹങ്ങളുണ്ടായിരിക്കുമെന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്[1].

ഘടന[തിരുത്തുക]

ഭൂസമാനഗ്രഹങ്ങൾക്കെല്ലാം തന്നെ സമാനമായ ഘടനയാണുണ്ടായിരിക്കുക. അകക്കാമ്പിൽ പ്രധാനമായും ഇരുമ്പ് അടങ്ങിയിരിക്കും. ഇതിനു പുറംഭാഗത്ത് സിലിക്കേറ്റ് കൂടുതൽ അടങ്ങിയിട്ടുള്ള മാന്റിൽ. ചന്ദ്രനും ഈ സ്വഭാവങ്ങളൊക്കെയുണ്ട്. പക്ഷെ ഇതിന്റെ അകക്കാമ്പ് വളരെ ചെറുതായതുകൊണ്ട് ഈ ഗണത്തിൽ പെടുത്താറില്ല. പർവ്വതങ്ങളും ഗർത്തങ്ങളും കുഴികളും ധാരാളമായി കാണും. ഭൂകമ്പങ്ങളും അഗ്നിപർവ്വതങ്ങളും ഇവയുടെ പൊതുസ്വഭാവമാണ്. അഗ്നിപർവ്വതങ്ങളുടെയും വാൽനക്ഷത്രങ്ങൾ വന്നു പതിച്ചതിന്റെയും ഫലമായി രൂപപ്പെടുന്ന ദ്വിതീയാന്തരീക്ഷം ഭൂസമാനഗ്രഹങ്ങളുടെ പ്രത്യേകതയാണ്. വാതകഭീമന്മാരിൽ സൗരനെബുലയിൽ നിന്നു രൂപം കൊണ്ടതും അതേ ഘടന നിലനിർത്തുന്നതുമായ അന്തരീക്ഷമാണ് ഉണ്ടായിരിക്കുക.[2]

അവലംബം[തിരുത്തുക]

  1. Staff (January 7, 2013). "17 Billion Earth-Size Alien Planets Inhabit Milky Way". Space.com. ശേഖരിച്ചത് January 8, 2013.{{cite web}}: CS1 maint: uses authors parameter (link)
  2. Dr. James Schombert (2004). "Primary Atmospheres (Astronomy 121: Lecture 14 Terrestrial Planet Atmospheres)". Department of Physics University of Oregon. മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2009. {{cite web}}: External link in |author= (help)
"https://ml.wikipedia.org/w/index.php?title=ഭൂസമാന_ഗ്രഹങ്ങൾ&oldid=3913360" എന്ന താളിൽനിന്ന് ശേഖരിച്ചത്