കൊഴിഞ്ഞിൽ
ദൃശ്യരൂപം
(Tephrosia purpurea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊഴിഞ്ഞിൽ | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | T. purpurea |
| Binomial name | |
| Tephrosia purpurea | |
ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് കൊഴിഞ്ഞിൽ ഇവ സാവധാനം വളരുന്ന സ്വഭാവമുള്ളവയാണ്. ഈ ചെടി ഹവായി ദ്വീപ് വാസികൾ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നു. ഔഷധ ഗുണങ്ങൾ കൂടാതെ ഈ ചെടിയുടെ ഇലകളിലും കായ്കളിലും റ്റെഫ്രോസിൻ എന്ന ആൽക്കല്ലോയിഡ് മത്സ്യങ്ങളുടെ പേശികളെ തളർത്തുന്നു, എന്നാൽ സസ്തനികൾക്കും ഉഭയജീവികൾക്കും ഇവ ബാധകമല്ല. തെങ്ങ് പോലെയുള്ള വിളകളുടെ ഇടയിൽ വളത്തിന്റെ ആവശ്യത്തിനായി ഇവ വെച്ചുപിടിപ്പിക്കാറുണ്ട്.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഇല, വിത്ത്, സമൂലം [1]