ടെലിറേഡിയോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Teleradiology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A CT scan of a patient's chest displayed
ടെലിറേഡിയോളജി വഴി രോഗിയുടെ നെഞ്ചിന്റെ സിടി സ്കാൻ പ്രദർശിപ്പിക്കുന്നു.

മറ്റ് റേഡിയോളജിസ്റ്റുകളുമായും ഫിസിഷ്യൻമാരുമായും പഠനങ്ങൾ പങ്കിടുന്നതിനായി എക്സ്-റേ, സിടികൾ, എംആർഐകൾ എന്നിവ പോലുള്ള രോഗികളുടെ റേഡിയോളജിക്കൽ ചിത്രങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൈമാറുന്നതാണ് ടെലിറേഡിയോളജി. ഇമേജിംഗ് നടപടിക്രമങ്ങൾ പ്രതിവർഷം ഏകദേശം 15% വളരുമ്പോൾ റേഡിയോളജിസ്റ്റ് ജനസംഖ്യയിലെ വർദ്ധന വെറും 2% മാത്രമായതിനാൽ ടെലിറേഡിയോളജി ഒരു വളർന്നുവരുന്ന സാങ്കേതികവിദ്യയാണ്.[1]

ടെലിറേഡിയോളജി, റേഡിയോളജിസ്റ്റുകളെ രോഗിയുടെ സ്ഥലത്ത് ആയിരിക്കാതെ തന്നെ അവർക്ക് സേവനങ്ങൾ നൽകാൻ അനുവദിക്കുന്നു. ഒരു എംആർഐ റേഡിയോളജിസ്റ്റ്, ന്യൂറോറഡിയോളജിസ്റ്റ്, പീഡിയാട്രിക് റേഡിയോളജിസ്റ്റ് അല്ലെങ്കിൽ മസ്കുലോസ്കെലെറ്റൽ റേഡിയോളജിസ്റ്റ് പോലുള്ള ഒരു സബ് സ്പെഷ്യലിസ്റ്റിനെ ആവശ്യമായി വരുമ്പോൾ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രൊഫഷണലുകൾ പൊതുവെ പകൽ സമയങ്ങളിൽ വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. ടെലിറേഡിയോളജി, പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റുകളെ 24/7 ലഭ്യമാകാൻ അനുവദിക്കുന്നു.

ടെലിറേഡിയോളജി, ഇന്റർനെറ്റ്, ടെലിഫോൺ ലൈനുകൾ, വൈഡ് ഏരിയ നെറ്റ്‌വർക്ക്, ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (ലാൻ), ഏറ്റവും പുതിയ ഹൈടെക് ആയ കമ്പ്യൂട്ടർ ക്ലൗഡ് തുടങ്ങിയ സാധാരണ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനും ഒരു പ്രത്യേക പഠനത്തിനായി നൂറുകണക്കിന് ചിത്രങ്ങൾ ഫലപ്രദമായി വിശകലനം ചെയ്യാൻ റേഡിയോളജിസ്റ്റിനെ പ്രാപ്തമാക്കുന്നതിനും പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നു. നൂതന ഗ്രാഫിക്സ് പ്രോസസ്സിംഗ്, വോയ്സ് റെക്കഗ്നിഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇമേജ് കംപ്രഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ടെലിറേഡിയോളജിയിൽ ഉപയോഗിക്കാറുണ്ട്. ടെലി റേഡിയോളജിയിലൂടെയും മൊബൈൽ ഡികോം വ്യൂവറുകളിലൂടെയും ചിത്രങ്ങൾ ആശുപത്രിയുടെ മറ്റൊരു ഭാഗത്തേക്കോ ലോകമെമ്പാടുമുള്ള മറ്റ് സ്ഥലങ്ങളിലേക്കോ അയയ്ക്കാൻ കഴിയും.[2]

റിപ്പോർട്ടുകൾ[തിരുത്തുക]

എമർജൻസി റൂം കേസുകൾക്കും മറ്റ് അത്യാഹിത കേസുകൾക്കും ഒരു പ്രാഥമിക റീഡ് അല്ലെങ്കിൽ രോഗിയുടെ ഔദ്യോഗിക രേഖയ്ക്കും ബില്ലിംഗിലെ ഉപയോഗത്തിനും ഒരു ഫൈനൽ റീഡ് ടെലിറേഡിയോളജിസ്റ്റുകൾക്ക് നൽകാനാകും.

പ്രാഥമിക റിപ്പോർട്ടുകളിൽ എല്ലാ പ്രസക്തമായ കണ്ടെത്തലുകളും ഏതെങ്കിലും നിർണായക കണ്ടെത്തലുകൾക്കുള്ള ഫോൺ കോളും ഉൾപ്പെടുന്നു. ചില ടെലിറേഡിയോളജി സേവനങ്ങൾക്ക് ടേൺറൗണ്ട് സമയം വളരെ വേഗത്തിലാണ്.

ടെലിറേഡിയോളജി ഫൈനൽ റിപ്പോർട്ടുകൾ അടിയന്തിരവും അല്ലാത്തതുമായ പഠനങ്ങൾക്കായി നൽകാവുന്നതാണ്. അന്തിമ റിപ്പോർട്ടുകളിൽ എല്ലാ കണ്ടെത്തലുകളും ഉൾപ്പെടുന്നു. ഏതെങ്കിലും നിർണായക കണ്ടെത്തലുകൾ ഗുണനിലവാരമുള്ള സേവനങ്ങളുടെ അടയാളങ്ങളാണ്.

ടെലിറേഡിയോളജി പ്രിലിമിനറി അല്ലെങ്കിൽ ഫൈനൽ റിപ്പോർട്ടുകൾ എല്ലാ ഡോക്ടർമാർക്കും ആശുപത്രികളിലെ ഓവർഫ്ലോ പഠനങ്ങൾക്കും നൽകാവുന്നതാണ്.

ഉപസ്പെഷ്യാലിറ്റികൾ[തിരുത്തുക]

ചില ടെലിറേഡിയോളജിസ്റ്റുകൾ ഫെലോഷിപ്പ് പരിശീലനം നേടിയവരും ന്യൂറോറേഡിയോളജി, പീഡിയാട്രിക് ന്യൂറോ റേഡിയോളജി, തൊറാസിക് ഇമേജിംഗ്, മസ്‌കുലോസ്‌കെലെറ്റൽ റേഡിയോളജി, മാമോഗ്രഫി, ന്യൂക്ലിയർ കാർഡിയോളജി തുടങ്ങിയ ബുദ്ധിമുട്ടുള്ള മേഖലകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള സബ്‌സ്‌പെഷ്യാലിറ്റി വൈദഗ്ധ്യമുള്ളവരുമാണ്.[3] റേഡിയോളജിസ്റ്റുകളല്ലാത്ത വിവിധ മെഡിക്കൽ പ്രാക്ടീഷണർമാരും അവരുടെ മേഖലകളിൽ ഉപ വിദഗ്ധരാകാൻ റേഡിയോളജി പഠിക്കുന്നു, ഇതിന് ഒരു ഉദാഹരണമാണ് ദന്തചികിത്സ. മാക്‌സിലോഫേഷ്യൽ മേഖലയെ ബാധിക്കുന്ന അവസ്ഥകൾക്കുള്ള ചികിത്സാ മാർഗ്ഗനിർദ്ദേശം കണ്ടെത്തുന്നതിനായി നടത്തിയ റേഡിയോഗ്രാഫിക് ഇമേജിംഗ് പഠനങ്ങളുടെ ഏറ്റെടുക്കലും വ്യാഖ്യാനവും നല്കുന്ന ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ റേഡിയോളജിയിൽ (ഓറൽ & മാക്സിലോഫേഷ്യൽ റേഡിയോളജി) ദന്തചികിത്സയിലുള്ളവർ സ്പെഷ്യലൈസ് ചെയ്യുന്നു.[4]

നിയന്ത്രണങ്ങൾ[തിരുത്തുക]

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ, മെഡികെയർ, മെഡികെയ്‌ഡ് നിയമങ്ങൾ, ഫൈനൽ റീട് റീഇംബേഴ്‌സ്‌മെന്റിന് യോഗ്യത നേടുന്നതിന് ടെലിറേഡിയോളജിസ്റ്റ് യുഎസ് മണ്ണിൽ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നു.

കൂടാതെ, ടെലിറേഡിയോളജി സംവിധാനനങ്ങൾ HIPAA (ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആൻഡ് അക്കൌണ്ടബിലിറ്റി ആക്റ്റ് ഓഫ് 1996) നിയമം പാലിക്കുന്നത് ആയിരിക്കണം, ഇത് രോഗികളുടെ സ്വകാര്യത ഉറപ്പാക്കാൻ സഹായിക്കുന്നു. HIPAA, എന്റിറ്റികൾക്ക് രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനാകുന്ന രീതികളെ പരിമിതപ്പെടുത്തുകയും എല്ലാ മെഡിക്കൽ വിവരങ്ങളുടെയും സ്വകാര്യത സംരക്ഷിക്കുകയും ചെയ്യുന്നു.

കൂടാതെ, ഫിസിഷ്യൻമാർക്ക് ആവശ്യമായ ലൈസൻസിംഗ് ആവശ്യകതകളും മെഡിക്കൽ ദുരുപയോഗ ഇൻഷുറൻസ് പരിരക്ഷയും യുഎസിലെ സംസ്ഥാന നിയമങ്ങൾക്ക് അനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് വലിയ മൾട്ടി-സ്റ്റേറ്റ് ടെലിറേഡിയോളജി ഗ്രൂപ്പുകൾക്ക് ഒരു പ്രധാന ഓവർഹെഡ് ചെലവാണ്.

മെഡികെയറിന് (ഓസ്‌ട്രേലിയ) യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേതിന് സമാനമായ ആവശ്യകതകളുണ്ട്, അവിടെ ആരോഗ്യ-വാർദ്ധക്യ വകുപ്പാണ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്, കൂടാതെ സർക്കാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ ആരോഗ്യ ഇൻഷുറൻസ് നിയമത്തിന് കീഴിലാണ് വരുന്നത്.[5]

ഫെഡറൽ, സ്‌റ്റേറ്റ് തലങ്ങളിലും നടത്തപ്പെടുന്ന ഓസ്‌ട്രേലിയയിലെ നിയന്ത്രണങ്ങൾ എല്ലാ സമയത്തും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു, പതിവായി വാർഷിക അപ്‌ഡേറ്റുകളും ഭേദഗതികളും അവതരിപ്പിക്കപ്പെടുന്നു (സാധാരണയായി എല്ലാ വർഷവും മാർച്ച്, നവംബർ മാസങ്ങളിൽ), നിയമനിർമ്മാണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

ഓസ്‌ട്രേലിയയിലെ മെഡികെയർ, റേഡിയോളജി / ടെലിറേഡിയോളജി മേഘലയിലെ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്ന് 2008 ജൂലൈ 1-ന് ഡയഗ്നോസ്റ്റിക് ഇമേജിംഗ് അക്രഡിറ്റേഷൻ സ്കീം (DIAS) അവതരിപ്പിച്ചതാണ്. ഡയഗ്നോസ്റ്റിക് ഇമേജിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിയമം ഭേദഗതി ചെയ്യുന്നതിനുമാണ് DIAS അവതരിപ്പിച്ചത്.[6]

വ്യവസായ വളർച്ച[തിരുത്തുക]

1990-കളുടെ അവസാനം വരെ ടെലിറേഡിയോളജി സംവിധാനം പ്രധാനമായും ഓഫ്‌സൈറ്റ് ലൊക്കേഷനുകളിൽ നിന്നുള്ള ഇടയ്ക്കിടെയുള്ള അടിയന്തര പഠനങ്ങളെ വ്യാഖ്യാനിക്കാൻ വ്യക്തിഗത റേഡിയോളജിസ്റ്റുകൾ അവരുടെ വീടുകളിൽ ഉപയോഗിച്ചിരുന്നവയാണ്. സാധാരണ അനലോഗ് ഫോൺ ലൈനുകൾ വഴിയാണ് കണക്ഷനുകൾ ഉണ്ടാക്കിയത്.

ഇന്റർനെറ്റിന്റെയും ബ്രോഡ് ബാൻഡിന്റെയും വളർച്ച പുതിയ സിടി സ്കാനർ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് രാജ്യത്തുടനീളമുള്ള എമർജൻസി റൂമുകളിലെ ട്രോമ കേസുകളിൽ അത്യന്താപേക്ഷിതമായ ഉപകരണമായി മാറിയതിനാൽ ടെലിറേഡിയോളജി അതിവേഗം വികസിച്ചു. സിടി സ്കാനുകളോ എംആർഐകളോ വായിക്കാൻ ER ഫിസിഷ്യൻമാർക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ, റേഡിയോളജിസ്റ്റുകൾ ദിവസത്തിൽ 8-10 മണിക്കൂറും ആഴ്ചയിൽ അഞ്ചര ദിവസവും ജോലിയിൽ 24/7 കവറേജിലേക്ക് മാറി. ഒരു റേഡിയോളജിസ്റ്റ് മാത്രമുള്ള ചെറിയ ഗ്രാമീണ സൗകര്യങ്ങളിൽ ഇത് ഒരു പ്രത്യേക വെല്ലുവിളിയായി മാറി.

ഈ സാഹചര്യങ്ങൾ രാജ്യത്തുടനീളമുള്ള ആശുപത്രികൾക്കും റേഡിയോളജി ഗ്രൂപ്പുകൾക്കും മെഡിക്കൽ ഔട്ട്‌സോഴ്‌സിംഗ്, ഓഫ്-സൈറ്റ് ടെലിറേഡിയോളജി ഓൺ-കോൾ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെയും ഗ്രൂപ്പുകളുടെയും കുതിച്ചുചാട്ടത്തിന് കാരണമായി. ഒരു ഉദാഹരണമായി, ഒരു ടെലിറേഡിയോളജി സ്ഥാപനം ടെക്സാസ് ആസ്ഥാനമായുള്ള ഡോക്ടർമാരെ ഇൻഡ്യാനയിലെ ഒരു ആശുപത്രിയിലെ ട്രോമ കവർ ചെയ്യുന്നതിന് സഹായിച്ചേക്കാം. ചില സ്ഥാപനങ്ങൾ ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ പോലും വിദേശ ഡോക്ടർമാരെ ഉപയോഗിച്ചു. പോൾ ബെർഗർ സ്ഥാപിച്ച നൈറ്റ്‌ഹോക്ക്, യുഎസ് ആശുപത്രികളിൽ നൈറ്റ്‌കോൾ നൽകുന്നതിന് സമയമേഖലാ വ്യത്യാസം ഉള്ള വിദേശത്ത് (തുടക്കത്തിൽ ഓസ്‌ട്രേലിയയും പിന്നീട് സ്വിറ്റ്‌സർലൻഡും) യുഎസ് ലൈസൻസുള്ള റേഡിയോളജിസ്റ്റുകളെ ആദ്യമായി നിയമിച്ചു.

നിലവിൽ, ടെലിറേഡിയോളജി സ്ഥാപനങ്ങൾ വിലനിർണ്ണയ സമ്മർദ്ദം നേരിടുന്നു. അമേരിക്കയിലുടനീളം ചെറുതും വലുതുമായ 500-ലധികം സ്ഥാപനങ്ങൾ ഉണ്ട്.

ലാഭേച്ഛയില്ലാത്തത്[തിരുത്തുക]

വികസിത രാജ്യങ്ങളിൽ ടെലിറേഡിയോളജി തഴച്ചുവളരുന്നുണ്ടെങ്കിലും, വികസ്വര രാജ്യങ്ങളുമായി ടെലിറേഡിയോളജിക്കൽ ലിങ്കുകൾ വളരെ കുറവാണ്. റേഡിയോളജി സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ വിശ്വസനീയമായ ലിങ്കുകൾ സജ്ജീകരിക്കുന്നത് സങ്കീർണ്ണമാക്കുന്നു.[7]

ലളിതവും ചെലവ് കുറഞ്ഞതുമായ ടെലിറേഡിയോളജി സൊല്യൂഷനുകളുടെ നിരവധി ഉദാഹരണങ്ങൾ സാറ്റൽലൈഫും സ്വിൻഫെൻ ചാരിറ്റബിൾ ട്രസ്റ്റും ഉപയോഗിച്ചിട്ടുണ്ട്. 1987-ൽ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ബെർണാഡ് ലോൺ സ്ഥാപിച്ച സാറ്റൽലൈഫ് (ബോസ്റ്റൺ) ഒരു ലോ-ഓർബിറ്റ് ഉപഗ്രഹവും മെഡിക്കൽ ഡാറ്റാ ആശയവിനിമയത്തിനായി ഹാൻഡ്‌ഹെൽഡ് കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പോലുള്ള മൊബൈൽ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആദ്യത്തെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 1998 മുതൽ, ലോർഡ് ആൻഡ് ലേഡി സ്വിൻഫെൻ സ്ഥാപിച്ച യുകെ ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ സ്വിൻഫെൻ ചാരിറ്റബിൾ ട്രസ്റ്റ്, വിദൂര സ്ഥലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് ഇന്റർനെറ്റ് ആക്‌സസും ഡിജിറ്റൽ ക്യാമറയും നൽകുകയും വികസ്വര രാജ്യങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാരെ മെഡിക്കല് സർജിക്കൽ കൺസൾട്ടണ്ടുമായി ബന്ധിപ്പിക്കുന്നതിനായി ടെലിമെഡിസിൻ സേവനവും നല്കി.[8]

2007 ൽ ഡോ. ജീൻ-ബാപ്റ്റിസ്റ്റ് നീഡർകോൺ, ഡോ. ജെറാൾഡ് വാജ്‌നാപെൽ എന്നിവർ ചേർന്ന് സ്ഥാപിച്ച ലക്സംബർഗ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനം ആയ ടെലിറേഡിയോളജി സാൻസ് ഫ്രോണ്ടിയേഴ്സ് (അതിർത്തികളില്ലാത്ത ടെലിറേഡിയോളജി), വികസ്വര രാജ്യങ്ങൾക്ക് പ്രൊഫഷണൽ ക്ലൗഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ടെലിറേഡിയോളജി ഇമേജിംഗ് സേവനങ്ങൾ നൽകാൻ തുടങ്ങി.[9]

ഇന്ന്, വെർച്വൽ റേഡിയോളജിക് (vRad) പോലെയുള്ള പല സ്ഥാപിത സ്വകാര്യ ടെലിറേഡിയോളജി പ്രാക്ടീസുകൾ എൻ‌ജി‌ഒകൾക്കൊപ്പം ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള റേഡിയോഗ്രാഫുകൾ സൗജന്യമായി റിപ്പോർട്ടുചെയ്യുന്നു.[10]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Teleradiology Center". www.teleradiology-center.eu. Archived from the original on 2015-01-01. Retrieved 1 January 2015.[better source needed]
  2. Brice, James (November 2003). "Globalization comes to radiology". Diagnostic Imaging. Retrieved 7 August 2013.
  3. "278 Teleradiologists looking to Provide Coverage".
  4. Chandler, Bonnie. "Home".
  5. Health Insurance Act 1973
  6. Health, Australian Government Department of. "About the Diagnostic Imaging Accreditation Scheme (DIAS) Standards fact sheet".
  7. Wootton, R. (2001). "Telemedicine and developing countries--successful implementation will require a shared approach". Journal of Telemedicine and Telecare. 7 Suppl 1 (5): 1–6. doi:10.1258/1357633011936589. PMID 11576471.
  8. Swinfen, R; Swinfen, P (2002). "Low-cost telemedicine in the developing world". Journal of Telemedicine and Telecare. 8 Suppl 3: S3:63–5. PMID 12661626.
  9. Andronikou, Savvas; McHugh, Kieran; Abdurahman, Nuraan; Khoury, Bryan; Mngomezulu, Victor (2011). "Paediatric radiology seen from Africa. Part I: providing diagnostic imaging to a young population". Pediatric Radiology. 41 (7): 811–825. doi:10.1007/s00247-011-2081-8. ISSN 1432-1998. PMID 21656276.
  10. "Virtual Radiologic Partners with Doctors Without Borders/MSF to Deliver Expert Patient Care to Underserved Countries" (Press release). 2011-09-20.
"https://ml.wikipedia.org/w/index.php?title=ടെലിറേഡിയോളജി&oldid=3977345" എന്ന താളിൽനിന്ന് ശേഖരിച്ചത്