ഉള്ളടക്കത്തിലേക്ക് പോവുക

തേജസ്വി യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tejashwi Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തേജസ്വി യാദവ്
ബീഹാർ നിയമസഭാംഗം
പദവിയിൽ
2025, 2020-2025, 2015-2020
മണ്ഡലംരഘോപൂർ
നിയമസഭയിലെ പ്രതിപക്ഷ നേതാവ്
പദവിയിൽ
2025, 2024-2025, 2017-2022
മുൻഗാമിവിജയകുമാർ സിൻഹ
ബീഹാർ ഉപ-മുഖ്യമന്ത്രി
പദവിയിൽ
2022-2024, 2015-2017
മുൻഗാമിതർക്കിഷോർ പ്രസാദ്, രേണു ദേവി
പിൻഗാമിസാമ്രാട്ട് ചൗധരി, വിജയകുമാർ സിൻഹ
വ്യക്തിഗത വിവരങ്ങൾ
ജനനം
തേജസ്വി പ്രസാദ് യാദവ്

(1989-11-09) 9 നവംബർ 1989 (age 36) വയസ്സ്)
ഗോപാൽഗഞ്ച്, ബീഹാർ
രാഷ്ട്രീയ കക്ഷി
  • രാഷ്ട്രീയ ജനതാദൾ(2015)
പങ്കാളിരാജശ്രീ യാദവ്
കുട്ടികൾ1 son & 1 daughter
മാതാപിതാക്കൾ(s)ലാലു പ്രസാദ് യാദവ് & റാബ്രി ദേവി
As of 15 നവംബർ, 2025
ഉറവിടം:

2024 മുതൽ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്ന രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവാണ് തേജസ്വി യാദവ് (ജനനം : 09 നവംബർ 1989) 2015-ൽ ആദ്യമായി രഘോപൂർ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട തേജസ്വി രണ്ട് തവണ ബീഹാറിൻ്റെ ഉപ-മുഖ്യമന്ത്രിയായിരുന്നു. മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ബീഹാറിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ രണ്ടാമത്തെ മകനാണ് തേജസ്വി യാദവ്.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിൻ്റെയും റാബ്രി ദേവിയുടെയും മകനായി 1989 നവംബർ 9 ന് ബീഹാറിലെ ഗോപാൽഗഞ്ചിൽ ജനനം. ആകെയുള്ള 9 സഹോദരങ്ങളിൽ ഇളയവനാണ് തേജസ്വി യാദവ്. തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവർ സഹോദരങ്ങളാണ്. ആറാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ച യാദവ് പിന്നീട് വീണ്ടും സ്കൂളിൽ ചേർന്നെങ്കിലും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയില്ല. പിന്നീട് ക്രിക്കറ്റ് താരമായി ഐപിഎൽ ടീമിൽ ചേർന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമായി.[5]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രഘോപൂരിൽ നിന്നും ആർ.ജെ.ഡി ടിക്കറ്റിൽ ആദ്യമായി മത്സരിച്ച് നിയമസഭാംഗമായി. ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ രണ്ടു തവണ മുന്നണി മാറിയപ്പോൾ ബീഹാർ ഉപ-മുഖ്യമന്ത്രിയായ തേജസ്വി നിലവിൽ 2024 മുതൽ ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.

കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ആയിരുന്ന ലാലു പ്രസാദ് യാദവ് പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്നപ്പോൾ പാർട്ടിയുടെ മുഴുവൻ ചുമതലയും തേജസ്വി യാദവിനായിരുന്നു. 2020 മുതൽ ബീഹാറിലെ രാഷ്ട്രീയ ജനതാദൾ പാർട്ടിയെ നയിക്കുന്നത് തേജസ്വി യാദവാണ്.

2025 നവംബറിൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഇൻഡിയ സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വൻ തിരിച്ചടി നേരിട്ടു. [6] 143 സീറ്റിൽ മത്സരിച്ച രാഷ്ട്രീയ ജനതാദളിന് വെറും 25 സീറ്റിൽ മാത്രമെ ജയിക്കാൻ കഴിഞ്ഞുള്ളൂ.

2025 നവംബർ 18ന് പതിനെട്ടാം ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.[7]

അവലംബം

[തിരുത്തുക]
  1. https://bridgeindia.org.uk/speaker/tejashwi-yadav/
  2. https://www.thehindu.com/elections/bihar-assembly/tejashwi-yadav-the-cricketer-turned-heir-apparent/article33049109.ece
  3. https://www.indianrajniti.in/tejaswi-yadu/?amp
  4. https://www.thehindu.com/news/national/other-states/who-is-tejaswi-yadav/article19194267.ece
  5. https://starsunfolded.com/tejashwi-yadav/
  6. https://politicianinfo.in/tejashwi-yadav/
  7. https://www.mathrubhumi.com/news/india/tejashwi-yadav-refuses-bihar-opposition-leader-post-rjd-election-defeat-yqz3a6al
"https://ml.wikipedia.org/w/index.php?title=തേജസ്വി_യാദവ്&oldid=4582378" എന്ന താളിൽനിന്ന് ശേഖരിച്ചത്