ടീ സുഗറേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tea Sugareva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൾഗേറിയൻ നാടക സംവിധായക,[1] നാടക അദ്ധ്യാപിക, കവയിത്രി[2] എന്നീ നിലകളിൽ പ്രശസ്തയാണ് ടീ സുഗറേവ (English: Teya Edvinova Sugareva )

ജീവചരിത്രം[തിരുത്തുക]

1989 ഡിസംബർ അഞ്ചിന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. 2003-2008 കാലയളവിൽ നാഷണൽ സ്‌കൂൾ ഓഫ് ആൻഷ്യന്റ് ലാംഗ്വാജ്‌സ് ആൻഡ് കൾച്ചേർസ് 'സെന്റ് സിറിലിൽ ബിരുദം നേടി. അലക്‌സാണ്ടർ വുറ്റുമ്‌സ്‌കിയുടെ ഗദ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ പ്രബന്ധം അവതരിപ്പിച്ചു. 2008-2012 കാലയളവിൽ നാഷണൽ അക്കാദമി ഫോർ തിയേറ്റർ ആൻഡ് ഫിലിം ആർട്‌സിൽ നിന്ന് നാടക സംവിധാനത്തിൽ ബിരുദം നേടി.

അംഗീകാരങ്ങൾ[തിരുത്തുക]

  • 2012ൽ ബെസ്റ്റ് ഡയറക്ടർ ഓഫ് ഡ്രാമ തിയേറ്ററിനുള്ള നാഷണൽ അക്കാദമി അവാർഡ് ലഭിച്ചു
  • 2013ൽ ഡെഡ് സോളസ് എന്ന നാടകത്തിന് യംഗ് ഫോഴ്‌സ് കാറ്റഗറിയിൽ ഗോൾഡൻ കുകെറികോൻ അവാർഡ്
  • 2014ൽ റോബിൻ എന്ന നാടകത്തിന് ഇകാറസ് പുരസ്‌കാരം
  • 2014ൽ ഇൻവിറ്റേഷൻ ഫോർ ഡിന്നർ എന്ന നാടകം സംവിധാന വിഭാഗത്തിലേക്ക് ആസ്‌കെർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തു.

സംവിധാനം ചെയ്ത നാടകങ്ങൾ[തിരുത്തുക]

സഹ സംവിധായക എന്ന നിലയിൽ[തിരുത്തുക]

  • 2010 Liars Club by Neil LaBute, director Prof. Snejina Tankovska
  • 2011 Journey to the West by Mary Zimmerman, director Prof. Snejina Tankovska
  • 2011 Richard III by Shakespeare, directed by Prof. Snejina Tankovska
  • 2011 The Followers of Confucius by Khan Dinin, director Prof. Snejina Tankovska

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-17. Retrieved 2017-04-08.
  2. http://www.ranker.com/list/famous-writers-from-bulgaria/reference?ref=fact_based&pos=&a=0&lt=n&l=
"https://ml.wikipedia.org/w/index.php?title=ടീ_സുഗറേവ&oldid=3632878" എന്ന താളിൽനിന്ന് ശേഖരിച്ചത്