Jump to content

ടാർസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tarzan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ടാർസൻ
First edition cover
Dust-jacket illustration of Tarzan of the Apes
ആദ്യ രൂപംTarzan of the Apes
അവസാന രൂപംTarzan: the Lost Adventure
രൂപികരിച്ചത്Edgar Rice Burroughs
ചിത്രീകരിച്ചത്Elmo Lincoln
Johnny Weissmuller
Buster Crabbe
Herman Brix
Frank Merrill
Ron Ely
Mike Henry
Christopher Lambert
Wolf Larson
Casper Van Dien
Information
AliasJohn Clayton III [1][2]
ലിംഗഭേദംMale
തലക്കെട്ട്Viscount Greystoke [3]
Duke Greystoke [2]
Earl Greystoke [4]
OccupationAdventurer, hunter, trapper, fisherman
ഇണJane Porter (wife)
കുട്ടികൾKorak (son)
ബന്ധുക്കൾWilliam Cecil Clayton (cousin)
Meriem (daughter in law)
Jackie Clayton (grandson)[5]
Dick & Doc (distant cousins)
Bunduki (adopted son)
Dawn (great-granddaughter)
ദേശീയതEnglish

അമേരിക്കൻ നോവലിസ്റ്റായ എഡ്ഗാർ റൈസ് ബറോസിന്റെ രചനകളിലൂടെ പ്രശസ്തിയിലേക്കുയർന്ന സാഹസിക കഥാപാത്രമാണ് ടാർസൻ. 1912-ൽ ഒരു മാസികയിൽ പ്രസിദ്ധീകരിച്ച കഥയിലൂടെ കടന്നുവന്ന ഈ കഥാപാത്രം പിൽക്കാലത്ത് നോവലുകളിലും, ചലച്ചിത്രങ്ങളിലും കോമിക്കുകളിലും ചിരപ്രതിഷ്ഠനേടി. ടാർസൻ ഒഫ് ദി എയ്പ്സ് (1914) എന്ന പേരിലാണ് ആദ്യ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

കഥാസാരം

[തിരുത്തുക]

ഗ്രേസ്റ്റോക്ക് ദമ്പതികളുടെ മകനായി കാട്ടിൽ പിറന്ന ടാർസനെ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് കുരങ്ങന്മാരാണ് എടുത്തു വളർത്തുന്നത്. വെളുത്തതൊലി എന്നർഥമുള്ള ടാർസൻ എന്ന പേരാണ് കുരങ്ങുകൾ ഈ കുഞ്ഞിന് നൽകിയത്. കുരങ്ങുകളുടെ ഭാഷ പഠിച്ച് അവയ്ക്കിടയിൽ വളരുന്ന ടാർസൻ പിൽക്കാലത്ത് സ്വന്തം പിതാവിന്റെ പുസ്തകങ്ങൾ കണ്ടെത്തുകയും വായിക്കാൻ പഠിക്കുകയും ചെയ്യുന്നു. ഇതോടെ താൻ സാധാരണ കുരങ്ങനല്ലെന്നു ടാർസൻ സ്വയം മനസ്സിലാക്കുന്നു. തുടർന്ന് മനുഷ്യരുമായി ഇടപഴകുന്നതോടെയാണ് ടാർസൻ കഥ പുരോഗമിക്കുന്നത്.

നായകാവതരണം

[തിരുത്തുക]

വിക്ടോറിയൻ കാലഘട്ടത്തിലെ തികച്ചും മാന്യനായ ഒരു നായകന്റെ രൂപത്തിലാണ് ടാർസനെ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. സംഭവബഹുലമായ ടാർസൻ കഥയിൽ ക്രൂരന്മാരായ വില്ലന്മാരും സുന്ദരിമാരും, കാടന്മാരും വന്യമൃഗങ്ങളുമൊക്കെ കടന്നുവരുന്നു. അനുവാചകരെ ഉദ്വേഗഭരിതരാക്കുന്ന രീതിയിലാണ് ടാർസൻ കഥ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു ഡസനിലേറെ നോവലുകൾ ടാർസൻ കഥകളുമായി പുറത്തുവന്നു.

ചലച്ചിത്രാവിഷ്കാരം

[തിരുത്തുക]

1918-ൽ ടാർസൻ ഒഫ് ദി എയ്പ്സ് ഒരു നിശ്ശബ്ദ ചലച്ചിത്രമായി പുറത്തുവന്നു. എൽമോ ലിങ്കൺ എന്ന നടനാണ് ടാർസനായി രംഗത്തുവന്നത്. തുടർന്ന് ഫ്രാങ്ക്മെറിൻ, ജെയിംസ് പിയേഴ്സ്, ബസ്റ്റർ ക്രാബ്, ബ്രൂസ് ബെന്നറ്റ് ഗ്ലെൻമോറിസ് എന്നിവരെല്ലാം ടാർസനായി അഭിനയിച്ചുവെങ്കിലും ജോണി വീസ്മുള്ളറാണ് ഈ റോളിൽ ഏറ്റവും പ്രശസ്തനായത്.

ടാർസൻ കോമിക്കുകൾ

[തിരുത്തുക]

ടാർസൻ നായകനായുള്ള കോമിക്കുകൾ 1929-ലാണ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുവാനാരംഭിച്ചത്. ഹാൾ ഫോസ്റ്റർ വരച്ച ചിത്രങ്ങളിലൂടെ ടാർസൻ വീണ്ടും ജനശ്രദ്ധ ആകർഷിച്ചു. പിൽക്കാലത്ത് ബേൺ ഹൊഗാർത്ത്, ബോസ് ലുബേഴ്സ്, റസ് മാനിങ്, ഗിൽ കെയ് ൻ ഗ്രേമോറോ എന്നീ ചിത്രകാരന്മാരും ഈ പംക്തി കൈകാര്യം ചെയ്യുകയുണ്ടായി.

ടാർസൻ കഥയെ ആധാരമാക്കി വാൾട്ട് ഡിസ്നി ഒരു മുഴുനീള ആനിമേറ്റഡ് ഫീച്ചർ ഫിലിമും തയ്യാറാക്കിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "John Clayton II" in Burroughs, Edgar Rice (1914). "Chapter XXV". Tarzan of the Apes. our little boy... the second John Clayton (Check the next reference)
  2. 2.0 2.1 Farmer, Philip José (1972). "Chapter One". Tarzan Alive: A Definitive Biography of Lord Greystoke. p. 8. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Burroughs, Edgar Rice (1928). Tarzan, Lord of the Jungle.
  4. Greystoke: The Legend of Tarzan, Lord of the Apes. Warner Bros..
  5. Burroughs, Edgar Rice (1924). "Chapter Two". Tarzan and the Ant Men.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർസൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർസൻ&oldid=3944607" എന്ന താളിൽനിന്ന് ശേഖരിച്ചത്