ഉള്ളടക്കത്തിലേക്ക് പോവുക

തരുണി സച്ച്ദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taruni Sachdev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരുണി സച്ച്ദേവ്
ജനനം1998 july 3 (1998-07-03)ജൂലൈ 3, 1998[1]
മരണംമേയ് 14, 2012(2012-05-14) (13 വയസ്സ്)
ജോംസോങ്ങ്, നേപ്പാൾ
തൊഴിൽബാലതാരം
സജീവ കാലം2003–2012

ഇന്ത്യൻ ചലച്ചിത്ര-പരസ്യ ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രധാനവേഷം ചെയ്ത പാ എന്ന ചിത്രത്തിലും നിരവധി പരസ്യചിത്രകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
YearFilmCo-starsDirectorRoleLanguageNotes
2003കോയി മിൽ ഗയഋത്വിക് റോഷൻരാകേഷ് റോഷൻ ഹിന്ദി
2004വെള്ളിനക്ഷത്രംപൃഥ്വിരാജ്വിനയൻഅമ്മുക്കുട്ടിമലയാളംഭയാനക വേഷം
2004സത്യംപൃഥ്വിരാജ്, പ്രിയാമണിവിനയൻചിന്നുക്കുട്ടിമലയാളം
4 ദേശീയപുരസ്കാരങ്ങൾ ചലച്ചിത്രത്തിന് ലഭിച്ചു.

2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.[2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തരുണി_സച്ച്ദേവ്&oldid=4113691" എന്ന താളിൽനിന്ന് ശേഖരിച്ചത്