താനിയ കന്ദാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tania Candiani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കൻ കലാകാരിയാണ് താനിയ കാന്ദിയാനി(ജനനം : 1974 ). വിവിധ ഭാഷകൾ, സാങ്കേതിക വിദ്യ, സംഗീതം എന്നിവ കൂട്ടിയിണക്കി കൊണ്ടുള്ള കലാസൃഷ്ടികളാണ് താനിയയുടെ പ്രത്യേകത. ലിംഗപരമായ യാഥാസ്ഥിതികതയ്ക്കെതിരെ അവർ രചിച്ച ഗോർഡാസ് എന്ന സൃഷ്ടിയിലൂടെ അന്താരാഷ്ട്ര രംഗത്ത് താനിയ പ്രശസ്തയായി.

2012 മുതൽ മെക്സിക്കോയിലെ നാഷണൽ സിസ്റ്റം ഓഫ് ആർട്ട് അംഗമാണ്. പോളണ്ട്, യുകെ, ഓസ്ട്രിയ, അമേരിക്ക, കൊളംബിയ, റഷ്യ, സ്പെയിൻ, അർജന്റീന, സ്ലോവേനിയ, ജപ്പാൻ, ഈജിപ്ത്, ലിത്വാനിയ എന്നിവടങ്ങളിൽ തൻറെ കലാസൃഷ്ടികൾ താനിയ പ്രദർശിപ്പിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

2011 ഗ്യുഗെൻഹെം ഫെല്ലോഷിപ്പ്

കൊച്ചി-മുസിരിസ് ബിനാലെ 2018[തിരുത്തുക]

വസ്ത്രം നെയ്യുന്ന തറിയുപയോഗിച്ച് നിർമ്മിച്ച സ്ട്രിംഗ് ലൂപ്പ് എന്ന് പേരിട്ട സംഗീത പ്രതിഷ്ഠാപനം താനിയ കൊച്ചി-മുസിരിസ് ബിനാലെ 2018 ൽ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത തൊഴിലുകൾ ഇല്ലാതായി കൊണ്ടിരിക്കുന്നതിൻറെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു സംഗീത പ്രതിഷ്ഠാപനമൊരുക്കിയതെന്ന് അവർ പറയുന്നു.

അവലംബം[തിരുത്തുക]

  1. http://janayugomonline.com/mexican-artist-thania-kandiyani/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=താനിയ_കന്ദാനി&oldid=3633697" എന്ന താളിൽനിന്ന് ശേഖരിച്ചത്