ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T D Dasan Std VI B എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
റിലീസ് പോസ്റ്റർ
സംവിധാനംമോഹൻ രാഘവൻ
നിർമ്മാണംപോൾ വടക്കുംചേരി
പോൾ വള്ളിക്കോടത്ത്
രചനമോഹൻ രാഘവൻ
അഭിനേതാക്കൾബിജു മേനോൻ
ജഗദീഷ്
ശ്വേത മേനോൻ
സംഗീതംശ്രീവത്സൻ ജെ. മേനോൻ
ഛായാഗ്രഹണംഅരുൺ വർമ്മ
ചിത്രസംയോജനംവിനോദ് സുകുമാരൻ
റിലീസിങ് തീയതി
  • ഏപ്രിൽ 9, 2010 (2010-04-09)
രാജ്യം ഇന്ത്യ
ഭാഷമലയാളം

മോഹൻ രാഘവൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B. ബിജു മേനോൻ, ജഗദീഷ്, ശ്വേത മേനോൻ, അലക്സാണ്ടർ, ടീന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മോഹൻ രാഘവന് ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച രണ്ടാമത്തെ നടനുമായി.[1]

കഥാപശ്ചാത്തലം[തിരുത്തുക]

പാലക്കാടൻ ഗ്രാമത്തിലും ബാംഗ്ലൂർ നഗരത്തിലുമായി ജീവിക്കുന്ന രണ്ടു കൊച്ചു കുട്ടികൾ തമ്മിലുണ്ടാകുന്ന അസാധാരണ ബന്ധമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം.[2] ഓർമ്മവയ്‌ക്കുന്നതിനു മുൻപ് തന്നെയും അമ്മയെയും വിട്ടുപോയ അച്ഛന് നിരന്തരം കത്തെഴുതുന്ന ചെറിയ കുട്ടിയായ ദാസനാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ദാസന്റെ അച്ഛൻ എന്നോ ഒഴിഞ്ഞുപോയ വീട്ടിലെ പുതിയ താമസക്കാർക്കാണ് ആ കത്തുകൾ ലഭിച്ചത്. അവിടെയുള്ള അമ്മുവെന്ന കൊച്ചു പെൺകുട്ടി ദാസന് അച്ഛനെഴുതുന്ന പോലെ മറുപടി എഴുതുകയാണ്. ദാസന് ആ മറുപടികൾ ഏറെ വിലമതിച്ച സമ്മാനങ്ങളായിരുന്നു. സ്വന്തം അച്ഛൻ എന്നെങ്കിലുമൊരിക്കൽ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിൽ കഴിയുന്ന ദാസന്റെയും അവൻ പിതാവിനയച്ച കത്ത്‌ വായിച്ച നഗരത്തിലെ ബാലികയുടേയും ഹൃദയവികാരങ്ങൾ ഹൃദയസ്‌പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻ രാഘവൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

  • ഏഷ്യൻ ചിത്രത്തിനുള്ള 2010-ലെ ജോൺ എബ്രഹാം പുരസ്‌കാരം
  • ഫിലിം ക്രിട്ടിക്‌സ് അവാർഡ്
  • പതിനൊന്നാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം[3].

അവലംബം[തിരുത്തുക]

  1. "സംവിധായകൻ മോഹൻ രാഘവൻ അന്തരിച്ചു, മാതൃഭൂമി, 25 ഒക്ടോബർ 2011". Archived from the original on 2011-10-27. Retrieved 2011-10-27.
  2. "പൊലിഞ്ഞത്‌ മലയാള സിനിമയുടെ യുവപ്രതീക്ഷ, മംഗളം, 26 ഒക്ടോബർ 2011". Archived from the original on 2011-10-27. Retrieved 2011-10-27.
  3. "ന്യൂയോർക്ക് മേളയിൽ 'ടി.ഡി. ദാസന്' പുരസ്‌കാരം, മാതൃഭൂമി, 10 മേയ് 2011". Archived from the original on 2011-05-12. Retrieved 2011-05-10.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]