തിരുവാർപ്പ്
- തിരുവാർപ്പ്തിരുവാർപ്പ്ഗ്രാമം
Coordinates: 9°34′51.955″N 76°28′29.533″E / 9.58109861°N 76.47487028°E Country India
State/Province Kerala District കോട്ടയം സർക്കാർ • തരം Grama Panchayat • ഭരണസമിതി Thiruvarppu Grama Panchayat • Party (CPI) ജനസംഖ്യ (2011)• ആകെ13,324 Languages • Official Malayalam, English സമയമേഖല IST Telephone Code 0481 വാഹന രജിസ്ട്രേഷൻ KL-05 Nearest city Kottayam Lok Sabha constituency Ettumanoor Climate Tropical monsoon (Köppen) Avg. summer temperature 35 °C (95 °F) Avg. winter temperature 20 °C (68 °F) കോട്ടയം പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുവാർപ്പ്.[1]അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളായിരുന്നു തിരുവാർപ്പും, തിരുനക്കരയും. കാർഷികമേഖലയുമായി പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ജനജീവിതം നടക്കുന്നത്. തിരുവാർപ്പിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ച സമയത്ത് മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു. ശ്രീ ടി. കെ. മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്.
ക്ഷേത്ര സ്ഥലനാമ ഐതിഹ്യം
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ആയിരുന്നത്രേ ആദ്യം ഈ ക്ഷേത്ര വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. തീ പിടുത്തമോ മറ്റെന്തോ കാരണം മൂലമോ ഈ വിഗ്രഹം വാർപ്പിൽ കയറ്റി വേമ്പനാട്ട് കായലിൽ ഒഴുക്കി വിട്ടു. ഈ വിഗ്രഹം അതു വഴി വന്ന വില്ല്യമംഗലം സ്വാമി അയ്യർ കാണുകയും കുന്നമ്പള്ളിക്കരയിൽ പ്രത്ഷ്ഠിക്കുകയും ചെയ്തെന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ തിരു വാർപ്പ് എന്നീ രണ്ടു നാമങ്ങൾ ചേർന്നാണ് ഈ സ്ഥലനാമം ഉണ്ടായത്[2].
പ്രത്യേകത
[തിരുത്തുക]ഇന്ത്യയിൽ ആദ്യം നട തുറക്കുന്ന ക്ഷേത്രം ഇതാണ്. വെളുപ്പിനെ രണ്ടുമണിക്കോ, അതിനോടടുത്ത സമയത്തോ ആണ് ക്ഷേത്രനട തുറക്കുക. ഉദയാല്പരം എന്ന കണക്കടിസ്ഥാനത്തിലാണ് നട തുറക്കുന്നത്. ഇവിടുത്തെ ഉഷപായസം വളരെ പ്രധാനമാണ്. ദേവീക്ഷേത്രം(കൊച്ചമ്പലം), ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം, ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
അവലംബം
[തിരുത്തുക]കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും- വിനോദ് കുമാർ R
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ http://thiruvarppu.com/ShreeKrishnaSwamiTemple.aspx[പ്രവർത്തിക്കാത്ത കണ്ണി]