ടി.എസ്.എസ്. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. S. S. Rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ.
തിരുവേങ്കിമലൈ ശേഷാ സൗന്ദര രാജൻ
1938 - ലെ ഹരിപുര കോൺഗ്രസ് സുവനീറിലെ ചിത്രം
മദ്രാസ് പ്രസിഡൻസി സംസ്ഥാത്തിലെ ഭക്ഷ്യ, ആരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
1946–1951
Premierടി. പ്രകാശം,
ഓ.പി. രാമസ്വാമി റെഡ്ഡിയാർ
മദ്രാസ് പ്രസിഡൻസി സംസ്ഥാനത്തിലെ പൊതുജനാരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
14 ജൂലൈ 1937 – 9 ഒക്ടോബർ 1939
Premierസി. രാജഗോപാലാചാരി
ഗവർണ്ണർജോൺ എർസ്കിൻ
ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം
ഓഫീസിൽ
1934–1936
Governors Generalഫ്രീമാൻ ഫ്രീമാൻ - തോമസ്, വില്ലിങ്ടണിന്റെ ഒന്നാം മാർക്വസ്
വ്യക്തിഗത വിവരങ്ങൾ
ജനനം1880
ശ്രീരംഗം, മദ്രാസ് പ്രസിഡൻസി
മരണം1953 (1954) (aged 73)
മദ്രാസ്
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
അൽമ മേറ്റർസെന്റ് ജോസഫ് കോളേജ്, തിരുച്ചിറപ്പള്ളി,
റോയപുരം മെഡിക്കൽ സ്കൂൾ, മദ്രാസ്
ജോലിഡോക്ടർ, രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യസമര സേനാനി

ഒരു ഇന്ത്യൻ ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ടി.എസ്.എസ്. രാജൻ എന്നറിയപ്പെട്ടിരുന്ന തിരുവേങ്കിമലൈ ശേഷാ സൗന്ദര രാജൻ (1880–1953). 1937 മുതൽ 1939 വരെയുള്ള കാലയളവിൽ മദ്രാസ് പ്രസിഡൻസി സർക്കാരിൽ ആരോഗ്യ വകുപ്പിന്റെയും മതാചാര വകുപ്പിന്റെയും മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്നത്തെ തിരുച്ചിറപ്പള്ളി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗത്ത് ജനിച്ച രാജൻ, മദ്രാസിലെ റോയപുരം മെഡിക്കൽ സ്കൂളിലും തുടർന്ന് ഇംഗ്ലണ്ടിൽ നിന്നുമാണ് വൈദ്യശാസ്ത്രം അഭ്യസിച്ചത്. ഇതിനു ശേഷം ബർമ്മയിലും ഇംഗ്ലണ്ടിലും ഡോക്ടറായി സേവനമനുഷ്ഠിക്കുകയും തുടർന്ന് 1911 - ൽ എം.ആർ.സി.എസ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് 1923 - ൽ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കുകയുണ്ടായി.

1919 - ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാവുകയും ചെയ്തു. റൗലറ്റ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലും വേദാരണ്യത്തിൽ വച്ചു നടന്ന ഉപ്പു സത്യാഗ്രഹത്തിലും ടി.എസ്.എസ്. രാജൻ പങ്കെടുത്തിരുന്നു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1934 മുതൽ 1936 വരെയുള്ള കാലയളവിൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യയിലെ അംഗമായിരുന്നു. 1937 മുതൽ 1939 വരെ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മദ്രാസ് പ്രസിഡൻസി സർക്കാരിൽ മന്ത്രിയായും പ്രവർത്തിക്കുകയുണ്ടായി.

ആദ്യകാല ജീവിതം[തിരുത്തുക]

1880 - ൽ മദ്രാസ് പ്രസി‍ഡൻസിയിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗത്ത് ജനിച്ചു. തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മദ്രാസിലെ റോയപുരം മെഡിക്കൽ സ്കൂളിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. [1] വിദ്യാഭ്യാസത്തിനു ശേഷം ബർമ്മയിലേക്കു പോവുകയും റംഗൂണിൽ‍ ഡോക്ടറായി സേവനമനുഷ്ഠിക്കാൻ ആരംഭിക്കുകയും ചെയ്തു. [1][2]

1907 - ൽ ടി.എസ്.എസ്. രാജൻ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയുണ്ടായി. [1][3] 1911 - ൽ ഇംഗ്ലണ്ടിൽ നിന്നും എം.ആർ.സി.എസ് ബിരുദം നേടിയതിനു ശേഷം കുറച്ചു കാലം മിഡിൽസെക്സ് ആശുപത്രിയിലും പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് ലണ്ടനിലെ പ്രധാനപ്പെട്ട ശസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളായിരുന്നു രാജൻ. [1]

ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് 1914 - ൽ തിരികെ ബർമ്മയിലെത്തി. തുടർന്ന ഇന്ത്യയിലേക്ക് വരുകയും ചെയ്തു. 1923 - ൽ സ്വന്തമായി രാജൻ ക്ലിനിക്ക് എന്ന ആശുപത്രി സ്ഥാപിക്കുകയും ചെയ്തു. [1]

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ[തിരുത്തുക]

ഇംഗ്ലണ്ടിൽ താമസിക്കുന്ന കാലഘട്ടത്തിൽ, വിനായക് ദാമോദർ സവർക്കറിന്റെയും വി.വി.എസ്. അയ്യരുടെയും അടുത്ത സഹപ്രവർത്തകനായിരുന്നു സൗന്ദര രാജൻ. ഈ കാലയളവിൽ ഇന്ത്യാ ഹൗസിലെ അംഗവുമായിരുന്നു. എന്നാൽ 1910 മേയിൽ, വി.വി.എസ്. അയ്യരുമായി രാജന് അഭിപ്രായ ഭിന്നതകളുണ്ടായി. [4] 1914 - ൽ ഇന്ത്യയിലേക്ക് തിരികെ വന്നതിനു ശേഷം സി. രാജഗോപാലാചാരിയെ രാജൻ സന്ദർശിക്കുകയും തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. റൗലറ്റ് നിയമത്തിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. [1] 1920 മുതൽ 1922 വരെ ടി.വി. സ്വാമിനാഥ ശാസ്ത്രിയോടൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തിലും ടി.എസ്.എസ്. രാജൻ പ്രവർത്തിച്ചിട്ടുണ്ട്. [5][6]

തുടർന്നുള്ള ഏതാനും വർഷങ്ങളിൽ രാജൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പല പദവികളും വഹിക്കുകയുണ്ടായി. കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും തുടർന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. [1] തിരുച്ചിറപ്പള്ളിയിലെ സിവിൽ - സോഷ്യൽ ആന്റ് വെൽഫയർ ലീഗിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. [1]

1930 - ൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന വേദാരണ്യം ഉപ്പു സത്യാഗ്രഹത്തിൽ രാജൻ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് ജയിൽ ശിക്ഷയും അനുഭവിക്കുകയുണ്ടായി. [1] 18 മാസം നീണ്ടുനിന്ന ജയിൽ തടവിനുശേഷം 1931 - ൽ മോചിപ്പിക്കപ്പെട്ടു. [1] 1932 മുതൽ 1935 വരെ ഹരിജൻ സേവാ സംഘത്തിന്റെ തമിഴ്നാട് ശാഖയുടെ പ്രസിഡന്റായിരുന്നു. [7]

1934 - ൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് രാജൻ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1936 വരെ ഈ പദവിയിൽ തുടർന്നു. അഭിപ്രായഭിന്നതകളെ തുടർന്നാണ് ഈ പദവിയിൽ നിന്നും രാജി വച്ചത്. [1] തുടർന്ന് 1937 - ൽ നടന്ന മദ്രാസ് പ്രസിഡൻസി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. [1] ഇതിനു ശേഷം സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്യുകയുണ്ടായി. [1]

മരണം[തിരുത്തുക]

1946 - ൽ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, ടി. പ്രകാശം മുഖ്യമന്ത്രിയായും ഭക്ഷ്യ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും മന്ത്രിയായി ടി.എസ്.എസ്. രാജനും തിരഞ്ഞെടുക്കപ്പെട്ടു. [2] He served as minister till 1951.[8]

1953 - ൽ അപ്പെൻഡിസൈറ്റിസ് രോഗത്തിനായുള്ള ശസ്ത്രക്രിയ നടത്തുകയുണ്ടായി. ഈ ശസ്ത്രക്രിയയെത്തുടർന്ന് 1953 ഡിസംബർ 14 - ന് 73 -ാമത്തെ വയസ്സിൽ ടി.എസ്.എസ്. രാജൻ അന്തരിച്ചു. [9]

കൃതികൾ[തിരുത്തുക]

  • ടി.എസ്.എസ്. രാജൻ (1946). വാ. വെ. സു. അയ്യർ (in തമിഴ്). മദ്രാസ്.{{cite book}}: CS1 maint: location missing publisher (link)
  • ടി.എസ്.എസ്. രാജൻ (1947). നിനൈവു അലൈകൾ (ആത്മകഥ) (in തമിഴ്). മദ്രാസ്.{{cite book}}: CS1 maint: location missing publisher (link)

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 "Biography:T. S. S. Rajan from the Haripura Congress Souvenir". Indian National Congress. 1938.
  2. 2.0 2.1 Baliga, B. S. (2000). Madras District Gazetteers. Superintendent, Govt. Press. p. 239.
  3. "Dr. Rajan passes away". The Hindu: This day that age. 28 October 2003. Archived from the original on 2004-03-28. Retrieved 2018-08-25.
  4. Chopra, Prabha; Prem Nath Chopra (1998). Indian Freedom Fighters Abroad: Secret British Intelligence Report. Criterion Publications. p. 139.
  5. Arnold, David (1977). The Congress in Tamilnad: nationalist politics in South India, 1919–1937. Manohar. p. 42. ISBN 978-0-908070-00-8.
  6. Baliga, B. S. (2000). Madras District Gazetteers. Superintendent, Govt. Press. p. 225.
  7. Mohan, Pullam Ethiraj (1993). Scheduled Castes, History of Elevation, Tamil Nadu, 1900–1955: History of Elevation, Tamil Nadu, 1900–1955. New Era Publications. p. 37.
  8. Jawaharlal Memorial Fund (1972). Selected Works of Jawaharlal Nehru. Orient Longman. p. 440.
  9. Lok Sabha Debates. Parliament of India. 1953. p. 4.
മുൻഗാമി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെക്രട്ടറി പിൻഗാമി
മുൻഗാമി
തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പിൻഗാമി
മുൻഗാമി
തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി പിൻഗാമി
മുൻഗാമി
1937
മദ്രാസ് പ്രസിഡൻസിയിലെ ആരോഗ്യ വകുപ്പ് മന്ത്രി
1939
പിൻഗാമി
ഗവർണർ ഭരണം
മുൻഗാമി
1946
മദ്രാസ് പ്രസിഡൻസിയിലെ ഭക്ഷ്യ, ആരോഗ്യ വകുപ്പുകളുടെ മന്ത്രി
1951
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ടി.എസ്.എസ്._രാജൻ&oldid=3654055" എന്ന താളിൽനിന്ന് ശേഖരിച്ചത്