ടി. ഗോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. Gopi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി. ഗോപി
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field
ഇനം(ങ്ങൾ)മാരത്തൺ

പ്രമുഖ ഇന്ത്യൻ കായിക താരവും ദീർഘദൂര ഓട്ടക്കാരനുമാണ്‌ ടി. ഗോപി. തോനക്കൽ ഗോപിയെന്നാണ് പൂർണനാമം.[1] 2016ൽ ബ്രിസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സ് മത്സരത്തിൽ പുരുഷ വിഭാഗം മാരത്തണിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ഏറ്റവും മികച്ച സമയം രണ്ടു മണിക്കൂർ 16 മിനിറ്റ് 15 സെക്കന്റാണ്.

2016 ജനുവരിയിൽ മുംബൈയിൽ നടന്ന മാരത്തണിൽ ഇന്ത്യയുടെ പ്രധാന മാരത്തൺ ഓട്ടക്കാരൻ നിതേന്ദ്ര സിങ് റാവത്തിന്റെ പേസ്‌മേക്കറായി ഓടിയാണ് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്.[2],[3]. 35 കിലോ മീറ്റർ ഓടി നിർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഓട്ടം തുടർന്ന് ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ ഇന്ത്യക്കാരിൽ രണ്ടാമനും മൊത്തത്തിൽ 11ആമനുമായി ഫിനിഷ് ചെയ്തു. ഇതോടെ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിച്ചു.

ജീവിത രേഖ[തിരുത്തുക]

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1988 മെയ് 24ന് ജനനം. കാക്കവയൽ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ പഠനം.

ദീർഘദൂര ഓട്ടത്തിൽ സർവകലാശാല തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ആർമിയിൽ ജോലി നേടിയ ഗോപിയുടെ ആദ്യ മാരത്തൺ ഓട്ടമായിരുന്നു മുംബൈയിലേത്. കോച്ച് സുരീന്ദർ സിങ് ഭണ്ഡാരിയാണ് പരിശീലകൻ. ഹൈദരാബാദിൽ കരസേനയിൽ ഹവിൽദാർ ആണ് ഇരുപത്തെട്ടുകാരനായ ഇദ്ദേഹം.

മത്സര റെക്കോഡ്[തിരുത്തുക]

വർഷം മത്സരം വേദി സ്ഥാനം മത്സര ഇനം സമയം അവലംബം
2014 നാഷണൽ ഓപ്പൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ന്യൂഡൽഹി 1st 10,000 meters 29:32:26 [4]
2015 എയർടെൽ ഡൽഹി ഹാഫ് മാരത്തൺ ന്യൂഡൽഹി 2nd Indian / 19th Overall Half marathon 1:02:45 [5]
2016 മുംബൈ മാരത്തൺ മുംബൈ 2nd Indian / 11th Overall Marathon 2:16:15 [6][7][8][9][10][11]
2016 സൗത്ത് ഏഷ്യൻ ഗെയിംസ്‌ ഗുവാഹത്തി 1st 10,000 meters 29:10:53 GR [12]

അവലംബം[തിരുത്തുക]

  1. Thonnakkal Gopi Profile
  2. http://timesofindia.indiatimes.com Jan 17, 2016
  3. www.thehindu.com/sport/other-sports/mumbai-marathon-2016
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-14. Retrieved 2016-08-17.
  5. "Race Results - Airtel Delhi Half Marathon" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2016-08-05. Retrieved 2016-08-01.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IAAF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Gopi, Kheta Ram qualify for Olympics; Rawat sets course record - Times of India". Retrieved 2016-08-01.
  8. "Gopi, Kheta Ram qualify for Olympics; Rawat sets course record". The Hindu (in Indian English). 2016-01-17. ISSN 0971-751X. Retrieved 2016-08-01.
  9. "More than 40,000 people participate in the Mumbai Marathon 2016 - Firstpost" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-01-17. Retrieved 2016-08-01.
  10. "Rawat sets course record; Gopi, Kheta Ram qualify for Rio". Retrieved 2016-08-01.
  11. "Gopi T, Kheta Ram seal Rio berths | The Asian Age". Retrieved 2016-08-01.
  12. "2016 South Asian Games Results" (PDF). Archived from the original (PDF) on 2016-02-23.
"https://ml.wikipedia.org/w/index.php?title=ടി._ഗോപി&oldid=3632712" എന്ന താളിൽനിന്ന് ശേഖരിച്ചത്