കൃഷ്ണചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.N. Krishnachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിലെ ഒരു ചലച്ചിത്രഗായകനാണ് കൃഷ്ണചന്ദ്രൻ എന്ന ടി.എൻ. കൃഷ്ണചന്ദ്രൻ. സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. അച്ഛൻ നാരായണരാജ കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്നു.നിലമ്പൂർ കോവിലകത്തെ നളിനിരാജയാണ് അമ്മ.നിലമ്പൂർ ഗവൺമെന്റ് മാനവേദൻ ഹൈസ്‌കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസിൽ എം. എ. മ്യൂസിക്കിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ[1].

ചലച്ചിത്രരംഗം[തിരുത്തുക]

അഭിനയം, ശബ്ദദാനം, പിന്നണിഗാനം എന്നിങ്ങനെ മൂന്ന് രംഗത്താണ് കൃഷ്ണചന്ദ്രൻ സിനിമയിൽ പ്രവർത്തിച്ചത്. 1982 -ൽ 'ഇണ'യിലെ 'വെള്ളിച്ചില്ലും വിതറി' എന്ന ഗാനമാണ് ആദ്യമായി പിന്നണിപാടിയത്[2]. 1994 ൽ കാബൂളിവാലയിൽ വിനീതിനും 1997 ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു[3]. 1978-ൽ രതിനിർവേദം എന്ന പദ്മരാജൻ ചിത്രത്തിലെ പപ്പു എന്ന കഥാപത്രത്തെ അഭിനയിച്ചുകൊണ്ട് നടനായിആണ് കൃഷണചന്ദ്രൻ തന്റെ സിനിമാജീവിതം തുടങ്ങിയത്. ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയിലൂടെ അഭിനയം തുടർന്നു. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ്‌ മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം എന്നിവ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. .

സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി കൊച്ചിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു[4]

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണചന്ദ്രൻ&oldid=3353144" എന്ന താളിൽനിന്ന് ശേഖരിച്ചത്