ടി.കെ. അബ്ദുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.K. Abdulla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.കെ. അബ്ദുല്ല
TK Abdulla.jpg
ജനനം1929
തൊഴിൽപ്രഭാഷകൻ, ചിന്തകൻ, ഇസ്‌ലാമിക പണ്ഡിതൻ
ജീവിത പങ്കാളി(കൾ)കുഞ്ഞാമിന
മക്കൾ3 മക്കൾ
മാതാപിതാക്കൾ(s)തറക്കണ്ടി അബ്ദുർറഹ്മാൻ മുസ്‌ല്യാർ

കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും, ജമാഅത്തെ ഇസ്‌ലാമി നേതാവുമാണ് ടി.കെ. അബ്ദുല്ല. ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം.[അവലംബം ആവശ്യമാണ്] ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററാണ്.[അവലംബം ആവശ്യമാണ്] 1972-1979, 1982-1984 കാലയളവുകളിൽ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷൻ ആയിരുന്നു.[1][2] ആദ്യകാലം മുതൽ തന്നെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്.[3]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുർറഹ്മാൻ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ൽ ജനിച്ചു.[അവലംബം ആവശ്യമാണ്] വാഴക്കാട് ദാറുൽ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കൽ മദീനതുൽ ഉലൂം, കാസർഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.[അവലംബം ആവശ്യമാണ്] ഇവിടെ വിദ്യാർഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തിൽ ചേർന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവർത്തനം ചെയ്തു.[4] 1959ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി. അതേ വർഷം ഹാജി സാഹിബിന്റെ മരണത്തെ തുടർന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു.[5] 1992ൽ ബാബരിമസ്ജിദ് തകർക്കപ്പെട്ട സാഹചര്യത്തിൽ നിരോധിക്കപ്പെട്ട പ്രബോധനം 1994ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ടി.കെ അബ്ദുല്ല ചീഫ് എഡിറ്ററായി. 1995 അവസാനത്തിൽ കെ.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടർന്ന് പ്രബോധനത്തിൽ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു.[6] അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.[7] കേരള മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐ. പി. ടി മെമ്പർ, അൽ മദീന ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, ദൽഹി ദഅ്‌വ ട്രസ്റ്റ് മെമ്പർ, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, ഐ. എസ്. ടി. മെമ്പർ, ഐ. എം. ടി. മെമ്പർ, വിജ്ഞാന കോശം ചീഫ് എഡിറ്റർ,[8] ബോധനം ത്രൈ മാസിക ചീഫ് മുൻ എഡിറ്റർ, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.[9][10][11][12]

കൃതികൾ[തിരുത്തുക]

 • നടന്നു തീരാത്ത വഴികളിൽ (ആത്മകഥ)
 • നവോത്ഥാന ധർമ്മങ്ങൾ (ലേഖന സമാഹാരം)
 • നാഴികക്കല്ലുകൾ (പ്രഭാഷണ സമാഹാരം)
 • ഇഖ്ബാലിനെ കണ്ടെത്തൽ (പ്രഭാഷണം)

കുടുംബം[തിരുത്തുക]

ഭാര്യ: കുഞ്ഞാമിന. മക്കൾ: ടി. കെ. എം. ഇഖ്ബാൽ (പ്രബോധനം വാരികയുടെ മുൻ എഡിറ്റർ).ടി. കെ ഫാറൂഖ് (മാധ്യമം പബ്ലിഷർ, ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം.) സാജിദ.[13]

അവലംബം[തിരുത്തുക]

 1. ദ ഹിന്ദു, 2004 ഫെബ്രുവരി 24
 2. ജമാഅത്ത് നേതാക്കൾ
 3. http://jamaateislamihind.org/eng/advertisements/leaders/resumes/T_K_Abdullah.html
 4. http://www.thafheem.net/vivarthakar.html
 5. ടി.കെ. അബ്ദുല്ല-വ്യക്തിവിവരം, നവോത്ഥാന ധർമ്മങ്ങൾ പ്രസാധനം- ഐ.പി.എച്ച്- പേജ്:3
 6. ഇസ്ലാമിക വിജ്ഞാനകോശം - വാള്യം:2 പേജ്: 151-152
 7. "അടിയന്തരാവസ്ഥകാലത്ത് ജയിലിൽ താമസിച്ചവർ" (PDF). പ്രബോധനം, ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷികപതിപ്പ്‌ (1992). 1992. ശേഖരിച്ചത് 9 ഫെബ്രുവരി 2020.
 8. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). p. 264. ശേഖരിച്ചത് 29 ഒക്ടോബർ 2019.
 9. Radiance Views Weekly, Indian Muslim Supplimeny 1992 ഏപ്രിൽ പേജ്:117
 10. ഡോ. സി.കെ. കരീം - കേരള മുസ്ലിം ചരിത്രം- സ്ഥിതിവിവരക്കണക്കണക്ക് ഡയറക്ടറി - പ്രസാധനം 1991 വാള്യം 3 പേജ്1092
 11. സി.എൻ. അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുൽ കരീം- മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 91
 12. എഡി. ടി.പി. ചെറൂപ്പ - കേരള മുസ്ലിം മാന്വൽ പേജ് : 91
 13. http://www.islamonlive.in/node/914
"https://ml.wikipedia.org/w/index.php?title=ടി.കെ._അബ്ദുല്ല&oldid=3281369" എന്ന താളിൽനിന്ന് ശേഖരിച്ചത്