ടി.ജി. അച്യുതൻനമ്പൂതിരി
ദൃശ്യരൂപം
(T.G. Achuthan namboothiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ സമ്പാദകനും ഗവേഷകനുമായിരുന്നു ടി.ജി. അച്യുതൻനമ്പൂതിരി. മഹാകവി ഉള്ളൂരിന്റെ സഹചാരിയായിരുന്ന അച്യുതൻനമ്പൂതിരി ധാരാളം പാട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഭാഷാപോഷിണിയിൽ അവയിൽ പല പാട്ടുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കേരളവർമ്മയെ കുറിച്ചുള്ള ഒരു പാട്ട് തമ്പുരാൻപാട്ട് എന്നപേരിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മഹാകവി ഉള്ളൂരിന് പല പാട്ടുകളും അദ്ദേഹം സമ്പാദിച്ചു നല്കിയിരുന്നു.