ടി.സി. നാരായണൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.C. Narayanan Nambiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.സി. നാരായണൻ നമ്പ്യാർ
T.C. Narayanan Nambiar.jpg
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1964
മുൻഗാമിഇല്ല
പിൻഗാമിഇ.പി. കൃഷ്ണൻ നമ്പ്യാർ
മണ്ഡലംഇരിക്കൂർ
വ്യക്തിഗത വിവരണം
ജനനം(1914-07-01)ജൂലൈ 1, 1914
മരണംജൂലൈ 10, 1995(1995-07-10) (പ്രായം 81)
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
As of നവംബർ 10, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഇരിക്കൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.സി. നാരായണൻ നമ്പ്യാർ (1 ജൂലൈ 1914 - 1995). സി.പി.ഐ.യുടെ പ്രതിനിധിയായാണ് ടി.സി. നാരായണൻ നമ്പ്യാർ കേരള നിയമസഭയിലേക്കെത്തിയത്. 1914 ജൂലൈ 1ന് ജനിച്ചു. 1952-ൽ മദ്രാസ് നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.

1957-60വരെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ, 1960-63 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, മദ്രാസ് അസംബ്ലിയിൽ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സർവകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, അധ്യാപകൻ; കേരളോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്നീ നിലകളിൽ നാരായണൻ നമ്പ്യാർ പ്രവർത്തിച്ചിട്ടുണ്ട്. 1930-ൽ കോൺഗ്രസിൽ ചേർന്നു, കർഷക സമരങ്ങളിലും മറ്റും പങ്കെടുത്ത് ഇദ്ദേഹം നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്; പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.സി._നാരായണൻ_നമ്പ്യാർ&oldid=3424671" എന്ന താളിൽനിന്ന് ശേഖരിച്ചത്