സ്വതന്ത്രഭാഷാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swathanthrabhashavadam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്ന്. തമിഴിൻറെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീന കാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിൻറെ വക്താക്കൾ മുന്നോട്ടു വെച്ചിട്ടുള്ളത്. പൂർവദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂർ കൃഷ്ണപിഷാരടി ,കെ. ഗോദവർമ്മ, ഡോക്ടർ കെ.എം. ജോർജ്ജ്[1], ഉള്ളൂർ എസ്. പരമേശ്വരയ്യർ[2], സി.എൽ. ആൻറണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതൻമാർ കണക്കാക്കുന്നത്. എന്നാൽ ഈ ഭാഷാപണ്ഡിതൻമാർക്കിടയിൽ തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുമുണ്ട്.

അവലംബം[തിരുത്തുക]

  1. കെ.എം. ജോർജ്ജ്. സാഹിത്യ ചരിത്രം പ്രസ്താനങ്ങളിലൂടെ. (1989) പ്രസാധകൻ: സാഹിത്യ പ്രവർത്തക സഹകരണ സംഘം. കോട്ടയം . ആദ്യപതിപ്പ് 1958
  2. ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം. 1990. കേരളാ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം തിരുവനന്തപുരം. ആദ്യപതിപ്പ് 1953ൽ
"https://ml.wikipedia.org/w/index.php?title=സ്വതന്ത്രഭാഷാവാദം&oldid=669158" എന്ന താളിൽനിന്ന് ശേഖരിച്ചത്