ഉള്ളടക്കത്തിലേക്ക് പോവുക

സ്വപ്നാടനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swapnadanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വപ്നാടനം
സ്വപ്നാടനം എന്ന ചലച്ചിത്രത്തിൽ നിന്ന്
സംവിധാനംകെ.ജി. ജോർജ്ജ്
കഥകെ.ജി. ജോർജ്ജ്,
പമ്മൻ
Story byപലായനം by പ്രൊഫ.ഇ മുഹമ്മദ് (സൈക്കൊ മുഹമ്മദ്)[1]
നിർമ്മാണംടി. മുഹമ്മദ് ബാപ്പു
അഭിനേതാക്കൾറാണി ചന്ദ്ര,
ഡോ: മോഹൻദാസ്,
എം.ജി. സോമൻ,
മല്ലിക,
പി.കെ. വേണുക്കുട്ടൻ നായർ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
സംഗീതംഭാസ്കർ ചന്ദവർക്കർ
നിർമ്മാണ
കമ്പനി
കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ്
റിലീസ് തീയതി
1976
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചലച്ചിത്രമാണ് സ്വപ്നാടനം. കെ.ജി. ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണി ചന്ദ്ര, ഡോ: മോഹൻദാസ്, എം.ജി. സോമൻ, മല്ലിക, പി.കെ. വേണുക്കുട്ടൻ നായർ എന്നിവർ അഭിനയിച്ചിരിക്കുന്നു. സാമ്പ്രദായിക രീതികളിൽ നിന്നു് വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിച്ചിട്ടു കൂടി ഈ ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും, മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് എം.ജി. സോമന് മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

കഥാസംഗ്രഹം

[തിരുത്തുക]

നാഡീവ്യൂഹരോഗം ബാധിച്ച ഡോ. ഗോപി എന്ന കേന്ദ്രകഥാപാത്രം മനോരോഗ പരിശോധനയുടെ ഭാഗമായി തൻ്റെ ഭൂതകാലത്തെ ഡോക്ടേഴ്സിനു മുന്നിൽ പുനരാവിഷ്‌കരിക്കുമ്പോൾ ഫ്ലാഷ്‌ബാക്കിലാണ് കഥ മുന്നോട്ട് പോകുന്നത്. പൊരുത്തമില്ലാത്ത ദാമ്പത്യത്തിൻ്റെ കഥയാണിത് - കഴിഞ്ഞുപോയ പ്രണയത്തിൻ്റെ ഓർമ്മകളാൽ വലയുന്ന സെൻസിറ്റീവും അന്തർമുഖനുമായ ഭർത്താവ്, ധനികയും സ്വാർത്ഥയുമായ ഭാര്യ - ദൈനംദിന ജീവിതത്തിലെ വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾ ഭർത്താവിനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് വിഷയം.

ഒരു വിധവയായ അമ്മയുടെ ഏക മകനായ ഗോപിയെ, ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ, ഗോപി തൻ്റെ മകൾ സുമിത്രയെ വിവാഹം കഴിക്കും എന്ന ധാരണയിൽ ധനികനായ അമ്മാവൻ മെഡിക്കൽ കോളേജിൽ ഡോക്ടർ പഠനത്തിന് പ്രവേശനം നേടിക്കൊടുത്തു. കോളേജിൽ പഠിക്കുമ്പോൾ ഗോപി ഒരു സഹ വിദ്യാർത്ഥിനിയുമായി പ്രണയത്തിലാകുന്നു, എന്നാൽ അവൻ്റെ അമ്മ ആ പെൺകുട്ടിയെ കാണുകയും വിവാഹനിശ്ചയം കഴിഞ്ഞ ഗോപിയെ ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തപ്പോൾ അവർ പിരിയുന്നു. ധനികയായ മുറപ്പെണ്ണുമായുള്ള ഗോപിയുടെ വിവാഹം നടക്കുന്നു, പക്ഷേ അഭിരുചിയിലോ സ്വഭാവത്തിലോ പരസ്പരം ചേരാതെ തുടക്കം മുതൽ തന്നെ വിവാഹബന്ധം താറുമാറാകുന്നു. കൂടാതെ ഗോപിയെ തൻ്റെ മുൻ പ്രണയത്തിൻ്റെ ഓർമ്മകൾ വേട്ടയാടുന്നു. അന്തർമുഖനായ ഗോപി മാനസിക വൈകല്യം ബാധിച്ച് നാടുവിട്ട് ഒരു മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. അവിടെവച്ച് ഗോപിയുടെ മനോരഹസ്യങ്ങൾ ഡോക്ടർമാർ മനസിലാക്കുന്നു. അവിടെവച്ച് തൻ്റെ കാമുകിയായിരുന്ന കമലത്തെ അതിലൊരു ഡോക്ടറുടെ ഭാര്യയായി കണ്ടുമുട്ടുന്നു. ആശുപത്രിയിൽ നിന്നും പുറത്തുചാടിയ ഗോപിയെ കണ്ടെത്തി നാട്ടിൽ ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കുന്നതോടെ കഥ പൂർത്തിയാകുന്നു.

നുറുങ്ങുകൾ

[തിരുത്തുക]

സൈക്കോ എന്ന തൂലികനാമത്തിൽ അറിയപ്പെട്ടിരുന്ന പ്രൊഫ. ഇ മുഹമ്മദിന്റെ[2] പലായനം എന്ന കഥയെ ആസ്പദമാക്കിയാണ് സ്വപ്നാടനത്തിന്റെ തിരക്കഥ പമ്മൻ എഴുതിയത്. കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളാണ് സൈക്കോ മുഹമ്മദ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ് ടി മുഹമ്മദ് ബാപ്പു എന്ന പാർസി മുഹമ്മദ്. ഇരുവരും മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശികൾ ആണ്. മനഃശാസ്ത്ര വിദഗ്ദനായ സൈക്കോ മുഹമ്മദിന്റെ മുന്നിൽ വന്ന ഒരു കെയ്സാണ് പലായനം എന്ന കഥക്കാധാരം. സാഹിത്യകാരൻ ഉറൂബ് ആണ് പലയാനം എന്ന പേരിനെ സ്വപ്നാടനം എന്നാക്കിയത് എന്ന് സൈക്കോ പറയുന്നു.[1]

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1റാണി ചന്ദ്രസുമിത്ര
2ഡോ. മോഹൻദാസ്ഡോ. ഗോപി & പരമേശ്വരൻ
3മല്ലിക സുകുമാരൻറോസി
4എം.ജി. സോമൻമോഹൻ (റോസിയുടെ അനുജൻ)
5കെ.പി.എ.സി. അസീസ്സുമിത്രയുടെ ചേച്ചിയുടെ ഭർത്താവ്
6ടി.ആർ. ഓമനഗോപിയുടെ അമ്മ
7പി.കെ. വേണുക്കുട്ടൻ നായർസുമിത്രയുടെ അച്ഛൻ
8പ്രേമകല്യാണിയമ്മ
9പി.കെ. എബ്രഹാംസൈക്യാട്രിസ്റ്റ് വേണുഗോപാൽ
10 ഐസക് തോമസ് സൈക്യാട്രിസ്റ്റ്
11സോണിയ ഐസക്കമലം (ഗോപിയുടെ കാമുകി)
12 ആനന്ദവല്ലി വേലക്കാരി
13 കെ.പി.എ.സി. അസീസ്

ഗാനങ്ങൾ

[തിരുത്തുക]

പി ജെ ഈഴക്കടവ് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ഭാസ്കർ ചന്ദവർക്കർ ആണ്.

ക്ര.നം. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "കണ്ണീർക്കടലിൽ" പി ബി ശ്രീനിവാസ് പി ജെ ഈഴക്കടവ്
2 "പണ്ടു പണ്ടൊരു" പി.സുശീല പി ജെ ഈഴക്കടവ്
3 "സ്വർഗ്ഗ ഗോപുര വാതിൽ" എസ് ജാനകി പി ജെ ഈഴക്കടവ്
4 "വേദന നിന്ന് വിതുമ്പുന്ന" കെ പി ബ്രഹ്മാനന്ദൻ പി ജെ ഈഴക്കടവ്

അവാർഡുകൾ[4]

[തിരുത്തുക]
ക്ര.നം.നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
1 കെ ജി ജോർജ്ജ്ദേശീയ ചലച്ചിത്ര അവാർഡ്മികച്ച പ്രാദേശിക ചിത്രം (മലയാളം)1975
2ടി മുഹമ്മദ് ബാപ്പുദേശീയ ചലച്ചിത്ര അവാർഡ്മികച്ച പ്രാദേശിക ചിത്രം (മലയാളം)1975
3 കെ ജി ജോർജ്ജ്സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ചിത്രം1975
4ടി മുഹമ്മദ് ബാപ്പുസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ചിത്രം1975
5 കെ ജി ജോർജ്ജ്സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച തിരക്കഥ1975
6പമ്മൻസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച തിരക്കഥ1975
7ഭാസ്കർ ചന്ദാവാർക്കർസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സംഗീതസംവിധാനം1975
8റാണി ചന്ദ്രസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടി1975
9എം ജി സോമൻസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ നടൻ1975
10മല്ലിക സുകുമാരൻസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ നടി1975

അവലംബം

[തിരുത്തുക]
  1. 1 2 സൈക്കോ മുഹമ്മദ്/ഡോ. രാജൻ ചുങ്കത്ത്, അഭിമുഖം. "ഫ്രോയ്‌ഡിന്റെ കസേരയിൽ ഞാൻ ഇരുന്നു". മാതൃഭൂമി ഓൺലൈൻ. Archived from the original on 2020-07-28. Retrieved 27 ജൂലൈ 2020.
  2. "വേദനയുളള സത്യങ്ങൾ പറയുകയെന്നതാണ് കലയുടെയും കലാകാരന്റെയും ധർമ്മം കെ ജി ജോർജ്". Indian Express Malayalam. 2017-04-02. Archived from the original on 2021-02-28. Retrieved 2021-02-28.
  3. "സ്വപ്നാടനം(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  4. "സ്വപ്നാടനം(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വപ്നാടനം_(ചലച്ചിത്രം)&oldid=4103170" എന്ന താളിൽനിന്ന് ശേഖരിച്ചത്