സ്വാമി രാമാനന്ദ തീർഥ് റൂറൽ മെഡിക്കൽ കോളേജ്
| शासकीय ग्रामीण वैद्यकीय महाविद्यालय | |
| തരം | മെഡിക്കൽ കോളേജ് & ആശുപത്രി |
|---|---|
| സ്ഥാപിതം | 1975 |
| മേൽവിലാസം | അംബാജോഗൈ, മഹാരാഷ്ട്ര, ഇന്ത്യ |
| അഫിലിയേഷനുകൾ | Maharashtra University of Health Sciences |
| വെബ്‌സൈറ്റ് | http://www.srtrmca.org/ |
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗൈയിലുള്ള ഒരു സംസ്ഥാന മെഡിക്കൽ സ്ഥാപനമാണ് സ്വാമി രാമാനന്ദ തീർഥ് റൂറൽ ഗവൺമെന്റ് മെഡിക്കൽ കോളേജ്. ഏഷ്യയിലെ ആദ്യത്തെ ഗ്രാമീണ മെഡിക്കൽ കോളേജാണിത്. എസ്ആർടിആർ ജിഎംസി അംബാജോഗൈ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. എഫ്.ആർ.സി.എസ്. ബിരുദധാരിയായ ഡോ. വി.കെ. ദാവാലെ ആയിരുന്നു സ്ഥാപക ഡീൻ. 50 വിദ്യാർത്ഥികളുള്ള ആദ്യ ബാച്ച് 1975 ജൂലൈയിൽ പ്രവേശനം നേടി.
മഹാരാഷ്ട്ര സർക്കാരിന്റെയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അനുമതിയോടെ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചു. 1981-ലാണ് ആദ്യത്തെ ബിരുദാനന്തര ബിരുദധാരികൾ പുറത്തിറങ്ങിയത്. 1998-ൽ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 500 ആയി ഉയർത്തി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ബിരുദാനന്തര കോഴ്സുകൾ കോളേജ് നടത്തുന്നു.
വകുപ്പുകൾ
[തിരുത്തുക]1) അനാട്ടമി വിഭാഗം
2) അനസ്തേഷ്യോളജി വിഭാഗം
3) ബയോകെമിസ്ട്രി വിഭാഗം
4) ഫോറൻസിക് മെഡിസിൻ വിഭാഗം
5) മെഡിസിൻ വിഭാഗം
6) മൈക്രോബയോളജി വിഭാഗം
7) ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം
8) ഒഫ്താൽമോളജി വിഭാഗം
9) ഓർത്തോപീഡിക് വിഭാഗം
10) പാത്തോളജി വിഭാഗം
11) ശിശുരോഗ വിഭാഗം
12) ഫാർമക്കോളജി വിഭാഗം
13) ഫിസിയോളജി വിഭാഗം
14) മനോരോഗ വിഭാഗം
15) റേഡിയോളജി വിഭാഗം
16) സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ വിഭാഗം
17) ശസ്ത്രക്രിയാ വിഭാഗം
18) ഒട്ടോറിനോളറിംഗോളജി വിഭാഗം
19) ഡെർമറ്റോളജി വിഭാഗം
അടിസ്ഥാന സൗകര്യങ്ങൾ
[തിരുത്തുക]2000-ൽ വിപുലമായ രജതജൂബിലി ആഘോഷം നടന്നു. 2008-ൽ പുതിയ കോളേജ് കെട്ടിടം പൂർത്തിയായി. തുടർന്ന് ഡീൻ ഓഫീസും പ്രീ-പാരാ ക്ലിനിക്കൽ വിഭാഗങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 124 മുറികളുള്ള പുതിയ റസിഡന്റ്സ് ഹോസ്റ്റൽ 2009-ൽ പൂർത്തിയായി; 2010 ജനുവരി മുതൽ റസിഡന്റ് ഡോക്ടർമാർക്ക് ഇവിടെ താമസസൗകര്യം നൽകിവരുന്നു. 2007-ൽ പുതിയ ആശുപത്രി കെട്ടിടം (മെഡിക്കൽ യൂണിറ്റ്) പൂർത്തിയായതോടെ പീഡിയാട്രിക്സ്, തീവ്രപരിചരണ വിഭാഗം, മെഡിസിൻ എന്നിവ അവിടേക്ക് മാറ്റി. 230 കിടക്കകളുള്ള ശസ്ത്രക്രിയാ യൂണിറ്റിന്റെ നിർമാണവും പൂർത്തിയായി.
പൂർവ്വ വിദ്യാർത്ഥികൾ
[തിരുത്തുക]- ഡോ. മാധവറാവു കിൻഹാൽക്കർ