സുശീലാ ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Susheela Gopalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Susheela Gopalan
സുശീലാ ഗോപാലൻ
എം.പി,മുൻ വ്യവസായ വകുപ്പ് മന്ത്രി
മണ്ഡലംആലപ്പുഴ, ചിറയൻ‌കീഴ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-12-29)29 ഡിസംബർ 1929
മുഹമ്മ, ആലപ്പുഴ, കേരളം
മരണം19 ഡിസംബർ 2001(2001-12-19) (പ്രായം 71)
തിരുവനന്തപുരം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിഎ.കെ. ഗോപാലൻ
കുട്ടികൾലൈലാ ഗോപാലൻ

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്നു സുശീലാ ഗോപാലൻ. (ഡിസംബർ 29, 1929 -ഡിസംബർ 19, 2001). ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന സ്ഥലത്താണ് സുശീല ജനിച്ചത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയിൽ ചേർന്നത്. സി.പി.ഐ.(എമ്മിന്റെ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സുശീല. 1967-ൽ അമ്പലപ്പുഴയിൽ നിന്നും1980-ൽ ആലപ്പുഴയിൽ നിന്നും 1991-ൽ ചിറയിൻകീഴ് നിന്നുമായി മൂന്ന് തവണ സുശീലാ ഗോപാലനെ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

1996-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. പാലക്കാട് പ്ലാച്ചിമടയിൽ കൊക്കൊകോളയ്‌ക്കും, പുതുശ്ശേരി പഞ്ചായത്തിൽ പെപ്സിക്കും പ്രവർത്തനാനുമതി ലഭിച്ചത് സുശീലാ ഗോപാലൻ വ്യവസായമന്ത്രി അയിരുന്ന കാലത്താണ്‌.

ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലൻ ഒളിവിൽ താമസിക്കുമ്പോൾ സുശീലയുമായി പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 1996-ൽ സുശീലാ ഗോപാലൻ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ഒരു വോട്ടിന് ജയിച്ചാണ് എം.എൽ.എ അല്ലാതിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രി ആയത്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സുശീലാ_ഗോപാലൻ&oldid=3740608" എന്ന താളിൽനിന്ന് ശേഖരിച്ചത്