സൂര്യവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suryavamsha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗരാണിക ഇന്ത്യയിലെ ഒരു പ്രധാന രാജവംശമാണ് സൂര്യവംശം. വിഷ്ണുപുരാണത്തിലും മഹാഭാരതത്തിലും സൂര്യവംശത്തെ പറ്റി പരാമർശിക്കുന്നുണ്ട്. സൂര്യവംശത്തിലെ രാജാവായിരുന്ന ശ്രീരാമനെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ടതാണ് രാമായണം. കാളിദാസൻ രചിച്ച മഹാകാവ്യമായ രഘുവംശത്തിലെ പ്രതിപാദ്യം സൂര്യവംശത്തിലെ രാജാക്കന്മാരുടെ ചരിത്രമാണ്.

ദിലീപൻ, ഇക്ഷാകു, ഭഗീരഥൻ, ദശരഥൻ എന്നിവരായിരുന്നു സൂര്യവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാർ. അയോദ്ധ്യയായിരുന്നു സൂര്യവംശ രാജാക്കന്മാരുടെ ആസ്ഥാനം. സുമിത്രനാണ് സൂര്യവംശത്തിലെ അവസാനത്തെ രാജാവ്. ബി.സി. 400-ൽ നന്ദ രാജവംശത്തിലെ മഹാപത്മ നന്ദ സുമിത്രനെ അയോദ്ധ്യയിൽ നിന്നും പുറത്താക്കിയതോടെ ഈ രാജവംശത്തിന്റെ ഭരണം അവസാനിച്ചു.പിന്നീട് സൂര്യവംശം രാജപരമ്പരയിൽ നിന്നും മറ്റു രാജപരമ്പരകൾ ഉണ്ടാവുകയും പിന്നീട് നിരവധി വർഷങ്ങൾക്കു ശേഷം ഭാരതത്തിന്റെ തെക്കു പ്രേദേശത്തേക്ക് വരുകയും ക്രിസ്തു മതം സ്വികരിച് ക്രിസ്താനികൾ ആയ കുടുംബങ്ങൾ ഉണ്ട്‌. വടക്കൻ കുടുംബം അങ്ങനെ ഒരു കുടുംബം ആണ്. പിൻകാലത്തു. കോട്ടയം കടുത്തുരുത്തി അതുപോലെ പലപ്രേദേശങ്ങളിൽ അവരുടെ വംശം ഉണ്ട്‌.ഒരു കുടുംബം മാത്രമേ ഇതിൽ പരാമർശിച്ചിട്ടുള്ളു.വടക്കൻ കുടുംബം ,ആര്യവംശജർ,ect....

"https://ml.wikipedia.org/w/index.php?title=സൂര്യവംശം&oldid=3819382" എന്ന താളിൽനിന്ന് ശേഖരിച്ചത്