സൂര്യകിരൺ
സൂര്യകിരൺ എയറോബാറ്റിക് ടീം Surya Kiran Aerobatic Team (SKAT) | |
---|---|
എയറോ ഇന്ത്യ എയർഷോയിൽ സൂര്യകിരണിന്റെ പ്രകടനം | |
പ്രവർത്തന കാലം | 1996 മുതൽ |
രാജ്യം | ഇന്ത്യ |
ഘടകം | ഭാരതീയ വായു സേന |
Role | Aerobatic Display |
അംഗബലം | 12 വിമാനങ്ങൾ - പ്രകടനങ്ങൾക്കായി 9 |
Part of | 52 സ്ക്വാഡ്രൺ, ഭാരതീയ വായു സേന ("The Sharks") |
Garrison/HQ | ബിദർ വായുസേനാ താവളം |
Motto | सदैव सर्वोत्तम - സർവ്വദാ സർവ്വോത്തമ (Sanskrit: "Always the Best")[1] |
Colors | തിളങ്ങുന്ന ഓറഞ്ചും വെളുപ്പും |
Equipment | HJT-16 Kiran Mk.2 trainer aircraft. HJT-36 Sitara to be used in future |
Decorations | Chief of Air Staff Unit Citation |
കമാൻഡർമാർ | |
Current commander |
വിംഗ് കമാൻഡർ ജെ ടി കുര്യൻ |
Insignia | |
Identification symbol |
The Surya Kiran Team Patch |
ഭാരതീയ വായുസേനയുടെ വ്യോമാഭ്യാസപ്രകടനസംഘമാണ് (Aerobatics Team) സൂര്യകിരൺ. തണ്ടർബോൾട്ട്‌സ് (ഇടിമിന്നൽ) എന്നറിയപ്പെട്ടിരുന്ന ആദ്യകാല ഇന്ത്യൻ വ്യോമാഭ്യാസസംഘത്തിന്റെ പിൻഗാമികളാണ് സൂര്യകിരൺ സംഘം. തദ്ദേശീയമായി നിർമ്മിച്ച കിരൺ എം.കെ. II വിമാനങ്ങളാണ് ഇവർ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. കർണാടകയിലെ ബിദാർ വായുസേനാതാവളം ആസ്ഥാനമാക്കിയാണ് സൂര്യകിരൺ പ്രവൃത്തിയ്ക്കുന്നത്.
ചരിത്രം
[തിരുത്തുക]1982-ൽ വായുസേനയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചാണ് തണ്ടർബോൾട്ട്‌സ് എന്ന വ്യോമാഭ്യാസപ്രകടനസംഘംരൂപീകൃതമായത്. ഹണ്ടർ എന്ന വിമാനമായിരുന്നു ഇവർ പ്രധാനമായും പ്രകടനങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. തണ്ടർബോൾട്ട്‌സ് തങ്ങളുടെ അവസാനപ്രദർശനം നടത്തിയത് 1989-ലാണ്. അതിന് 7 വർഷങ്ങൾക്കുശേഷമാണ് 1996-ൽ വിംഗ് കമാണ്ടർ കുൽദീപ് മാലിക്കിന്റെ നേതൃത്വത്തിൽ (ഇപ്പോൾ അദ്ദേഹം ഗ്രൂപ്പ് കാപ്റ്റനാണ്) സൂര്യകിരൺ രൂപവത്കരിച്ചത്. സൂര്യകിരൺ സംഘത്തിന്റെ ഇപ്പോഴത്തെ മേധാവി, മിറാഷ് 2000 എച്. വിമാനങ്ങളിൽ തന്റെ അജയ്യത തെളിയിച്ച വിംഗ് കമാണ്ടർ സന്ദീപ് ബൻസലാണ് (A2 QFI). ഇപ്പോൾ 52 Squadron, Air Force ('The Sharks') എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ സംഘത്തിന്റെ ആപ്തവാക്യം "Always the Best" (ഏറ്റവും മികച്ചത്, എല്ലായ്പോഴും) എന്നതാണ്. ലോകത്തിലെ പ്രശസ്തമായ വ്യോമാഭ്യാസസംഘങ്ങളുടെ കൂട്ടത്തിൽ സൂര്യകിരണിന് മാന്യമായ സ്ഥാനമുണ്ട്.
സംഘാംഗങ്ങൾ
[തിരുത്തുക]സംഘാംഗങ്ങളായ എല്ലാ വൈമാനികരും തന്നെ രണ്ടായിരത്തിൽ കൂടുതൽ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുള്ള QFI-കളാണ് (Qualified Flying Instructor). ഫൈറ്റർ ശ്രേണിയിൽ പ്രവർത്തിച്ചിട്ടുള്ളവരും 1000-ൽ കൂടുതൽ മണിക്കൂറുകൾ വിമാനം പറത്തിയവരുമായ വൈമാനികർക്കുമാത്രമേ സൂര്യകിരണിന്റെ ഭാഗമാകാനാവൂ മാത്രമല്ല അവർ QFI-കളാവണമെന്നും നിർബന്ധമുണ്ട്. അനവധി പരീക്ഷണപറക്കലുകൾക്കും വ്യക്തിഗതപരീക്ഷകൾക്കും ശേഷം മാത്രമേ സൂര്യകിരണിലേയ്ക്ക് വൈമാനികരെ നിയമിയ്ക്കൂ. തെരഞ്ഞെടുക്കപ്പെടുന്ന വൈമാനികർ ഏകദേശം 70-75 വിവിധ തരം പരിശീലന പറക്കലുകൾ കൃത്യമായി ചെയ്തതിനു ശേഷം മാത്രമേ സൂര്യകിരൺ സംഘത്തിന്റെ ഭാഗമായി നിയമിക്കപ്പെടുകയുള്ളൂ.[2]
വിമാനങ്ങൾ
[തിരുത്തുക]സൂര്യകിരൺ പ്രധാനമായും ഉപയോഗിയ്ക്കുന്നത് കിരൺ എം.കെ. II എന്ന വിമാനമാണ്. ഭാരതീയ വായുസേന വൈമാനികരുടെ പരിശീലനത്തിനായി വളരെയധികം ഉപയോഗിക്കുന്ന ഈ വിമാനം നിരീക്ഷണ പറക്കലുകൾക്കും, ആസൂത്രിത ആക്രമണപദ്ധതികൾക്കും ഉപയോഗിക്കാറുണ്ട്.
സൂര്യകിരൺ സംഘത്തിന്റെ ഉപയോഗത്തിനായി ഇന്ത്യൻ വായുസേന പതിനാറ് എച്.ജെ.ടി.-36 വിമാനങ്ങൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്.
ചിത്രങ്ങൾ
[തിരുത്തുക]-
എച്ച്.ജെ.ടി. 36 വിമാനം
-
എയറോ ഇന്ത്യ എയറോബാറ്റിക്സ് പ്രദർശനത്തിൽ സൂര്യകിരണിന്റെ പ്രകടനം
അവലംബം
[തിരുത്തുക]- ↑ Suryakiran page Archived 2006-05-21 at the Wayback Machine. on Bharat Rakshak
- ↑ "ട്രൈബ്യൂൺ ഇന്ത്യ". Retrieved 2007-08-20.
ആംഗലേയ വിക്കിപീഡിയ സൂര്യകിരൺ ലേഖനം
പുറത്തുനിന്നും
[തിരുത്തുക]- The Indian Armed Forces, Surya Kiran page Archived 2010-05-19 at the Wayback Machine.
- The Ed Steenhoek list of Military Aerobatic Teams, Surya Kiran page Archived 2004-12-06 at the Wayback Machine.
- Bharat-rakshak.com, Surya Kiran page Archived 2006-05-21 at the Wayback Machine.
- Flying colours of courage
- Video from Google videos Archived 2007-03-10 at the Wayback Machine.
- Video from Youtube.com
ചിത്രങ്ങൾ
[തിരുത്തുക]- Synchro-cross
- IAF picture gallery Archived 2007-03-10 at the Wayback Machine.
- IAF Surya Kiran
- Image in Samachar India