സുരേന്ദർ കുമാർ
ദൃശ്യരൂപം
(Surender Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിവിവരങ്ങൾ | |
---|---|
മുഴുവൻ പേര് | സുരേന്ദർ കുമാർ |
ദേശീയത | Indian |
ജനനം | ഹരിയാണ, India | 23 നവംബർ 1993
താമസം | നവംബർ |
Sport | |
രാജ്യം | India |
കായികയിനം | Field hockey |
Updated on 17 August 2016. |
ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ ഒരു പ്രമുഖ കളിക്കാരനാണ് സുരേന്ദർ കുമാർ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു ഇദ്ദേഹം. ഇന്ത്യൻ ഹോക്കിയിലെ പ്രതിരോധ നിരയിലെ പ്രധാന താരമാണ് സുരേന്ദർ കുമാർ. സുരേന്ദർ കുമാർ അംഗമായ റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീം ക്വാർട്ടർ വരെ എത്തി. 1980ലെ മോസ്‌കോ ഒളിംപിക്‌സിനു ശേഷം ആദ്യമായിട്ടാണു ഇന്ത്യ ഒളിംപിക് ഹോക്കിയുടെ ക്വാർട്ടറിലെത്തുന്നത്. ഗ്രൂപ്പ് ബിയിലെ അർജന്റീന ജർമനി മത്സരം സമനിലയിലായതോടെയാണ് ഇന്ത്യ ക്വാർട്ടറിലിടം പിടിച്ചത്. ഈ മൽസരത്തിൽ സുരേന്ദർ കുമാർ ശരാശിരി പ്രകടനമാണ് കാഴ്ചവെച്ചത്.
ജനനം
[തിരുത്തുക]ഹരിയാനയിലെ കർണൽ ജില്ലയിലെ നിലോഖേരിയിലെ ബറാന ഖൽസ ഗ്രാമത്തിൽ 1993 നവംബർ 23നാണ് ജനനം.[1]
നേട്ടങ്ങൾ
[തിരുത്തുക]- 2016 ഓഗസ്റ്റ് അഞ്ച് മുതൽ 21 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു.
- 32 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെങ്കിലും ഈ മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നേടിയിട്ടില്ല.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-04. Retrieved 2016-08-16.