സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Supreme Council of Ethnikoi Hellenes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്
രൂപീകരണം1997
തരംലാഭേച്ഛയില്ലാത്ത, എഥ്നിക് ഹെല്ലനിസം
Location
അംഗത്വം
2.000
വെബ്സൈറ്റ്http://www.ysee.gr/
ഥെസ്സലോണിക്കിയിലെ ഹെല്ലനിക് ക്ഷേത്രം.

1997-ൽ ആരംഭിച്ച ഗ്രീക്ക് പൗരാണികമതക്കാരുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ് അഥവാ വൈ.എസ്.ഇ.ഇ. പൗരാണിക ഗ്രീക്ക് മതത്തേയും, അതിന്റെ ദൈവങ്ങളേയും, മണ്മറഞ്ഞ സംസ്കാരത്തേയും പുനരുജ്ജീവിപ്പിച്ച് ആധുനിക ഗ്രീക്ക് സമൂഹത്തിലേക്ക് കൊണ്ടുവരുകയെന്നതാണ് വൈ.എസ്.ഇ.ഇയുടെ ലക്ഷ്യം. രണ്ടായിരത്തോളം വിശാസികളും, ഒരുലക്ഷത്തോളം അനുഭാവികളും തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. പ്രവർത്തനമാരംഭിച്ചതു മുതൽ മതവിശ്വാസ സ്വാതന്ത്യത്തിനായി നിരവധി നിവേദനങ്ങളും, പത്രികകളും വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇരുനൂറോളം വിദ്യാഭ്യാസപരിപാടികൾക്കും വൈ.എസ്.ഇ.ഇ. ആതിഥ്യമരുളിയിട്ടുണ്ട്.

ക്രിസ്തുമതം ഔദ്യോഗിക മതമായിരിക്കുന്ന ഗ്രീസിൽ, ഗ്രീക്ക് പൗരാണികമതത്തെ ഒരു മതമായി അംഗീകരിപ്പിക്കാനും, പൗരാണിക ക്ഷേത്രങ്ങളിൽ ആരാധനനടത്തുവാനുമുള്ള മുഴുവൻ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് വൈ.എസ്.ഇ.ഇ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • എ ബിഗിനേഴ്സ് ഗൈഡ് റ്റൊ ഹെല്ലെനിസ്‌മോസ് (2007) ബൈ തിമോത്തി ജേ അലക്സാണ്ടർ ISBN 978-1-4303-2456-0 (Page 16)
  • ദി പേഗൺ മാൻ: പ്രീസ്റ്റ്സ്, വാറിയേഴ്സ്, ഹണ്ടേഴ്സ് ആൻഡ് ഡ്രമ്മേഴ്സ് (2006) ബൈ ഇസാക്ക് ബോണെവി‌റ്റ്സ് ISBN 978-0-8065-2697-3 (Page 32)
  • ഹെല്ലെനിസ്മോസ് ടുഡേ (2007) ബൈ തിമോത്തി ജേ അലക്സാണ്ടർ ISBN 978-1-4303-1427-1 (Page 20)
  • ദി ഗോഡ്സ് ഓഫ് റീസൺ: ആൻ ഓഥന്റിക് തിയോളജി ഫോർ മോഡേൺ ഹെല്ലെനിസ്മോസ് (2007) ബൈ തിമോത്തി ജേ അലക്സാണ്ടർ ISBN 978-1-4303-2763-9 (Page 25)
  • ദി ഇംഗ്ലീഷ് ലെക്സിക്കൺ ഓഫ് സ്റ്റാൻഡേഡ് ടെർമിനോളജി ഫോർ ഹെല്ലനിസ്മോസ് ഫ്രം <<Θύραθεν>> ΦΙΛΟΣΟΦΙΚΟ ΛΕΞΙΚΟ by Vlassis G. Rassias http://www.ysee.gr/download/TELOSTFH.pdf