സുപ്പൈൻ പൊസിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Supine position എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുപൈൻ പൊസിഷനും പ്രോൺ പൊസിഷനും

സുപ്പൈൻ പൊസിഷൻ എന്നാൽ മുഖവും ദേഹവും മുകളിലേക്ക് അഭിമുഖീകരിച്ച് തിരശ്ചീനമായി കിടക്കുന്നതാണ്. ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ ഉപയോഗിക്കുമ്പോൾ, ഇത് തലയും കഴുത്തും കൈകാലുകളും ഉൾപ്പെടുന്ന ഭാഗങ്ങളിലെയും പെരിറ്റോണിയൽ, തൊറാസിക്, പെരികാർഡിയൽ മേഖലകളിലെയും നടപടിക്രമങ്ങളെ സഹായിക്കുന്നു. [1]

ലൊക്കേഷന്റെ അനാട്ടമിക്കൽ പദങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുമ്പോൾ സുപൈനിൽ ഡോർസൽ വശം താഴെയും വെൻട്രൽ വശം മുകളിലുമാണ്.

സുപൈൻ പൊസിഷനിൽ കിടക്കുന്ന ഒരു മനുഷ്യൻ

സെമി-സുപൈൻ[തിരുത്തുക]

ശാസ്ത്ര സാഹിത്യത്തിൽ "സെമി-സുപൈൻ" എന്നത് സാധാരണയായി ശരീരംപൂർണ്ണമായും തിരശ്ചീനമല്ലാതെ, ശരീരത്തിന്റെ മുകൾഭാഗം ചരിഞ്ഞിരിക്കുന്ന (45° അല്ലെങ്കിൽ വ്യതിയാനങ്ങളിൽ) അവസ്ഥയെ സൂചിപ്പിക്കുന്നു. [2]

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോമുമായുള്ള ബന്ധം[തിരുത്തുക]

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (എസ്ഐഡിഎസ്) മൂലമുള്ള മരണനിരക്ക് കുറയുന്നത് കുഞ്ഞുങ്ങൾ സുപ്പൈൻ പൊസിഷനിൽ ഉറങ്ങുന്നത് മൂലമാണെന്ന് പറയപ്പെടുന്നു. [3] മുഖം താഴോട്ടു വെച്ച് കിടന്ന് ഉറങ്ങുന്ന ശിശുക്കൾക്ക് മരണനിരക്ക് വർധിക്കുന്നു എന്ന് 1980-കളുടെ അവസാനത്തിൽ, ഓസ്‌ട്രേലിയയിലെ സൂസൻ ബീലും നെതർലൻഡിലെ ഗസ് ഡി ജോംഗും സ്വതന്ത്രമായി അഭിപ്രായപ്പെട്ടപ്പോൾ മെഡിക്കൽ അവബോധത്തിലേക്ക് വീണ്ടും ഉയർന്നു വന്നു. [4]

കമിഴ്ന്ന് കിടക്കുന്ന (പ്രോൺ പൊസിഷൻ) കുഞ്ഞുങ്ങൾ സ്വന്തം കാർബൺ ഡയോക്സൈഡ് വീണ്ടും ശ്വസിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ കേന്ദ്ര കീമോസെപ്റ്ററുകളുടെ പക്വതയില്ലാത്ത അവസ്ഥ കാരണം, തുടർന്നുള്ള റെസ്പിരേറ്ററി അസിഡോസിസിനോട് ശിശുക്കൾ പ്രതികരിക്കില്ല. [5] [6] ശിശുക്കളല്ലാത്തവർ, വർദ്ധിച്ച ശ്വസന വേഗതയുടെയും ശ്വസനത്തിന്റെ ആഴത്തിന്റെയും (ഹൈപ്പർവെൻറിലേഷൻ, കോട്ടുവാ) പ്രതികരണങ്ങൾ തിരിച്ചറിയുന്നു.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ[തിരുത്തുക]

സ്ലീപ് അപ്നിയയുടെ ഒരു രൂപമായ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA) തൊണ്ടയിലെ പേശികൾ വിശ്രമിക്കുമ്പോൾ [7] കൂടുതൽ തവണ സംഭവിക്കുന്നു. വ്യക്തികൾ സുപൈൻ പൊസിഷനിൽ ഉറങ്ങുമ്പോൾ ഇത് ഏറ്റവും കഠിനമാണ്. സുപ്പൈൻ പൊസിഷനിൽ ഉറങ്ങുന്നതുമായി ബന്ധപ്പെട്ട ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ശ്വാസനാളത്തിന്റെ സ്ഥാനം, ശ്വാസകോശത്തിന്റെ അളവ് കുറയൽ, ശ്വാസം തടസ്സപ്പെടുമ്പോൾ നഷ്ടപരിഹാരം നൽകാൻ ആവശ്യമായത്ര വികസിക്കാൻ ഉള്ള ശ്വാസനാളത്തിന്റെ പേശികളുടെ കഴിവില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളും തെളിവുകളും കാണിക്കുന്നു. [8] ഒഎസ്എ ഉള്ള വ്യക്തികളെ ഉറങ്ങുമ്പോൾ സുപ്പൈൻ പൊസിഷൻ ഒഴിവാക്കാനും ചരിഞ്ഞ് ഉറങ്ങാനും അല്ലെങ്കിൽ 30- അല്ലെങ്കിൽ 45 ഡിഗ്രി കോണിൽ കിടക്കയുടെ തല ഉയർത്തി ഉറങ്ങാനും ആരോഗ്യപ്രവർത്തകർ പ്രോത്സാഹിപ്പിക്കുന്നു. [9] [10]

ഇതും കാണുക[തിരുത്തുക]

 • സ്റ്റാൻഡേർഡ് അനാട്ടമിക്കൽ സ്ഥാനം
 • കിടത്തം (സ്ഥാനം)
 • പ്രോൺ പൊസിഷൻ
 • സ്ലീപ്പ് പരാലിസിസ്

അവലംബം[തിരുത്തുക]

 1. Rothrock, J. C. (2007) Alexander's Care of the Patient in Surgery 13th Ed. Mobsy Elsevier: St Louis, Missouri. p. 148.
 2. Petropoulou, E; Lancellotti, P; Piérard, LA (2006). "Quantitative analysis of semi-supine exercise echocardiography--influence of age on myocardial Doppler imaging indices". Acta Cardiologica. 61 (3): 271–7. doi:10.2143/ac.61.3.2014827. PMID 16869446.
 3. Marcarelli, Rebekah (3 May 2014). "Sudden Infant Death Syndrome Could Be Prevented By Making Sure Baby Sleeps On Back". hngn.com. Headlines & Global News. ശേഖരിച്ചത് 25 March 2016.
 4. Byard, Roger W.; Bright, Fiona; Vink, Robert (2018-03-01). "Why is a prone sleeping position dangerous for certain infants?". Forensic Science, Medicine and Pathology (ഭാഷ: ഇംഗ്ലീഷ്). 14 (1): 114–116. doi:10.1007/s12024-017-9941-y. ISSN 1556-2891.
 5. "Risk and preventive factors for cot death in The Netherlands, a low-incidence country". Eur. J. Pediatr. 157 (8): 681–8. 1998. doi:10.1007/s004310050911. PMID 9727856.
 6. "The Changing Concept of Sudden Infant Death Syndrome: Diagnostic Coding Shifts, Controversies Regarding the Sleeping Environment, and New Variables to Consider in Reducing Risk". American Academy of Pediatrics. മൂലതാളിൽ നിന്നും 2008-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-06.
 7. "What is sleep apnea therapy? Obstructive sleep apnea". ശേഖരിച്ചത് 17 September 2018.
 8. Joosten, Simon A.; O'Driscoll, Denise M.; Berger, Philip J.; Hamilton, Garun S. (2014-02-01). "Supine position related obstructive sleep apnea in adults: pathogenesis and treatment". Sleep Medicine Reviews. 18 (1): 7–17. doi:10.1016/j.smrv.2013.01.005. ISSN 1532-2955. PMID 23669094.
 9. Tuomilehto, Henri; Seppä, Juha; Partinen, Markku; Uusitupa, Matti (2009-07-01). "Avoiding the Supine Posture during Sleep for Patients with Mild Obstructive Sleep Apnea". American Journal of Respiratory and Critical Care Medicine. 180 (1): 101–102. doi:10.1164/ajrccm.180.1.101a. ISSN 1073-449X.
 10. "Sleep Apnea Treatment". Monday, 13 September 2021
"https://ml.wikipedia.org/w/index.php?title=സുപ്പൈൻ_പൊസിഷൻ&oldid=3694809" എന്ന താളിൽനിന്ന് ശേഖരിച്ചത്