സൂപ്പർ ബൗൾ പരസ്യകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Super Bowl advertising എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂപ്പർബൗളിൽ യു.എസ്. ടെലിവിഷനിൽ 30 നിമിഷം പരസ്യം നൽകാനുള്ള തുകയുടെ വർദ്ധന.

അമേരിക്കൻ ഐക്യനാടുകളിൽ വർഷം തോറും ഏറ്റവുമധികം ആളുകൾ ടി.വി.യിൽ കാണുന്ന പരിപാടിയാണ് സൂപ്പർബൗൾ. 11.1 കോടി ആളുകൾ വീക്ഷിച്ച 2011ലെ പതിനഞ്ചാം സൂപ്പർബൗൾ മത്സരമാണ് നിലവിൽ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിച്ച ടെലിവിഷൻ പ്രോഗ്രാം.[1] അതുപോലെ ലോകത്തിൽ വച്ചുതന്നെ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന സ്പോർട്ട്സ് പരിപാടികളിലൊന്നുമാണ് സൂപ്പർബൗൾ. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽസിനുശേഷം രണ്ടാം സ്ഥാനമാണ് സൂപ്പർ ബൗളിന്.[2] ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ചു കിട്ടുന്ന ഒരു ടെലിവിഷൻ പരിപാടി വേറെയില്ലാത്തതിനാൽ മിക്ക കച്ചവടക്കാരും തങ്ങളുടെ ഉപഭോക്താക്കളെ സമീപിക്കാൻ ഏറ്റവും പറ്റിയ അവസരമായി സൂപ്പർ ബൗൾ കാണുന്നു. ബഡ്‌വൈസർ പോലുള്ള പ്രമുഖ നിർമ്മാതാക്കൾ തങ്ങളുടെ ഏറ്റവും മികച്ച പരസ്യങ്ങൾ ഇറക്കുന്നത് സൂപ്പർ ബൗളിന്റെ അവസരത്തിലാണ്. അതുപോലെ ചെറുകിട ഉപയോക്താക്കൾക്ക് പരസ്യത്തിലൂടെ ഒരു പേരു നേടാനുള്ള അവസരവുമാണ് ഇത്. വർഷം തോറും വർധിക്കുന്ന ആവശ്യകതമൂലം സൂപ്പർബൗളിൽ പരസ്യം ചെയ്യാനുള്ള തുക കുത്തനെ ഉയർന്ന് 2013ലെ പതിനാറാം സൂപ്പർ ബൗളിൽ മുപ്പതു സെക്കൻഡ് പരസ്യം ചെയ്യാനുള്ള ചെലവ് 20 കോടി രൂപയ്ക്കു (4 ദശലക്ഷം യു.എസ്. ഡോളർ) മുകളിലാണ്. [3]

വർഷങ്ങളിലൂടെ സൂപ്പർബൗൾ പരസ്യങ്ങൾ ഒരു അനന്യസാംസ്കാരിക പ്രതിഭാസമായി രൂപപ്പെട്ടിട്ടുണ്ട്. പലരും പരസ്യം കാണാൻ മാത്രമാണ് സൂപ്പർ ബൗൾ മത്സരം കാണാറ്. ഇതിനോടൊക്കെയൊപ്പം ഏറ്റവും മികച്ച പ്രേക്ഷകപ്രതികരണം ഏതു പരസ്യത്തിനാണ് എന്നറിയാൻ യു.എസ്.എ. ടുഡേ ആഡ് മീറ്റർ പോലുള്ള ദേശീയ സർവ്വേകളും ശ്രമിക്കുന്നു.

അവലംബം[തിരുത്തുക]

  1. Hibberd, James (February 8, 2010). "Super Bowl dethrones 'M*A*S*H,' sets all-time record". The Live Feed.
  2. Harris, Nick (January 31, 2010). "Elite clubs on Uefa gravy train as Super Bowl knocked off perch". The Independent. London.
  3. Konrad, Alex. "Even With Record Prices, Expect A $10 Million Super Bowl Ad Soon". Forbes. Retrieved 2 February 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂപ്പർ_ബൗൾ_പരസ്യകല&oldid=1717316" എന്ന താളിൽനിന്ന് ശേഖരിച്ചത്